Newsskerala

വയറ്റിലെ കത്രിക: വാര്‍ത്താ സമ്മേളനത്തിലേക്ക് ഇരച്ചുകയറി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ വാര്‍ത്താ സമ്മേളനത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഹരികുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. ബി പത്മകുമാര്‍ എന്നിവരാണ് വാര്‍ത്താ സമ്മേളനം നടത്തിയത്. വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ ഡോക്ടര്‍മാരുടെ മുഖം മറച്ച് മേശപ്പുറത്ത് കയറി ഇരുന്നു മുദ്രാവാക്യം വിളിച്ചായിരുന്നു പ്രതിഷേധം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയില്‍, ജില്ലാ പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ പിന്നീട് പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. മെഡിക്കല്‍ കോളജിനു പുറത്തും പ്രതിഷേധം നടക്കുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *