Newsskerala

സര്‍ക്കാര്‍ ബ്രാന്‍ഡിയുടെ പേര് ‘മിന്നല്‍ മാജിക്

പാലക്കാട്: മലബാര്‍ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന ബ്രാന്‍ഡിയുടെ പേര് ‘മിന്നല്‍ മാജിക്’ എന്നാക്കി ബെവ്‌കോ. നേരത്തെ നിശ്ചയിച്ചിരുന്ന മലബാര്‍ മിസ്റ്ററി എന്ന പേര് മാറ്റി. പാലക്കാട് നടക്കുന്ന നിര്‍മ്മാണോദ്ഘാടന ചടങ്ങില്‍ എക്‌സൈസ് മന്ത്രി എം പി രാജേഷ് പേര് പ്രഖ്യാപിക്കും. പാലക്കാട് മേനോന്‍ പാറയിലാണ് ബ്രാന്‍ഡിയുടെ ഉത്പാദനം നടത്തുന്നത്. ഒരു മാസത്തിനകം മിന്നല്‍ മാജിക് ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെത്തും. 13, 500 കെയ്‌സ് മദ്യമായിരിക്കും ദിനംപ്രതി ഉണ്ടാക്കുക. അരലിറ്റര്‍ കുപ്പിയിലാണ് ഉത്പാദനം. അരലിറ്റര്‍ മിന്നല്‍ മാജിക്കിന് 400 രൂപയെന്ന് സൂചന. നിലവില്‍ സര്‍ക്കാര്‍ ഉല്‍പാദിപ്പിക്കുന്നത് ജവാന്‍ റം മാത്രമാണ്

Leave a Comment

Your email address will not be published. Required fields are marked *