തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ മണലൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെടുന്ന കോണ്‍ഗ്രസ് നേതാവ് ടി.എന്‍.പ്രതാപനെതിരെ നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പ്രസ് ക്ലബ് റോഡിലടക്കം സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് പോസ്റ്റര്‍. ലീഡറുടെ കുടുംബത്തെ ചതിച്ച യൂദാസ് പ്രതാപന് മാപ്പില്ല, പത്മജയെ തോല്‍പ്പിച്ചു, അവസാനം പാര്‍ട്ടിയില്‍ നിന്ന് പുറത്തെത്തിച്ചു, മുരളിയെ കൂടെ നിന്ന് കുഴികുത്തി മൂടി തുടങ്ങി പ്രതാപനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് പോസ്റ്ററിലുള്ളത്.
ടി.എന്‍.പ്രതാപനെതിരെ തൃശൂരില്‍ പോസ്റ്റര്‍















