തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേടില്‍ പി എസ് സി അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരി പിടിയില്‍. എറണാകുളത്ത് നിന്ന് ക്രൈം ബ്രാഞ്ചാണ് പിടികൂടിയത്. കേസിലെ രണ്ടാമത്തെ അറസ്റ്റാണിത്. കേസില്‍ ആദ്യ അറസ്റ്റിന് പിന്നാലെ ഹരി ഒളിവില്‍ പോയിരുന്നു. ആസൂത്രണ ബോര്‍ഡ് പരീക്ഷ മൂല്യനിര്‍ണയത്തിന്റെ ചുമതലയുണ്ടായിരുന്ന രണ്ടാമത്തെ ആളായിരുന്നു ആര്‍ ഹരി. ഇയാള്‍ക്കായി അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പിടിയിലായത്. നേരത്തെ മുന്‍ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷ് അറസ്റ്റിലായിരുന്നു.
എഴുത്ത് പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് കിട്ടിയ ഉദ്യോഗാര്‍ഥിയെ ഒന്നാം റാങ്കിലെത്തിക്കാനായിട്ട് മൂല്യനിര്‍ണയത്തില്‍ അട്ടിമറി നടത്തിയത് ആര്‍ ഹരി അടക്കമുള്ളവരാണെന്നാണ് കണ്ടെത്തല്‍.







