Newsskerala

മുറസു തീവ്രചുഴലിക്കാറ്റായി മാറി, ജാഗ്രതയില്‍ തമിഴ്‌നാടും ആന്ധ്രയും

ചെന്നൈ: മുറസു തീവ്ര ചുഴലിക്കാറ്റായി മാറി. നിലവില്‍ ചെന്നൈയില്‍ നിന്ന് 260 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. രാത്രി 11:30നും പുലര്‍ച്ചെ നാലിനും ഇടയില്‍ ചുഴലിക്കാറ്റ് ആന്ധ്രയില്‍ കരതൊടും. ഇതോടെ നെല്ലൂര്‍ -നരസാപുരം തീരം അതീവ ജാഗ്രതയില്‍. പ്രദേശത്ത് എന്‍ഡിആര്‍എഫ് സംഘം ക്യാമ്പ് ചെയുന്നു. നാശനഷ്ടങ്ങള്‍ നേരിടാന്‍ തമിഴ്‌നാട്ടിലെ വൈദ്യുതിവകുപ്പ് ജീവനക്കാരെ ആന്ധ്രയിലേക്ക് അയക്കാന്‍ മുഖ്യമന്ത്രിമാരായ ചന്ദ്രബാബു നായിഡു-വിജയ് ഫോണ്‍ സംഭാഷണത്തില്‍ തീരുമാനമായി. 100 മുതല്‍ 110 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും കാറ്റ് കരതൊടുക. മുറസുവിന്റെ സ്വാധീനത്തില്‍ തമിഴ്‌നാട്ടിലും. മഴമുന്നറിയിപ്പുണ്ട്. ചെന്നൈയിലും തിരുവള്ളൂരും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. കാഞ്ചീപുരം, ചെങ്കല്‍പേട്ട്, റാണിപ്പേട്ട്, വെല്ലൂര്‍, നീലഗിരി ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ബുധനാഴ്ച രാവിലെ വരെ തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. ജാഗ്രത പാലിക്കാന്‍ 7 വടക്കന്‍ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *