കൊച്ചി: വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധനയില്‍ പ്രതിഷേധിച്ച് ഹോട്ടല്‍ ഉടമകള്‍ സമരത്തിലേക്ക്. സമരത്തിന്റെ ആദ്യപടിയായി ആറാം തീയതി സംസ്ഥാനത്തെ എല്ലാ ഹോട്ടലുകളും അടച്ചിടുമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന് വ്യക്തമാക്കി. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ വില മൂവായിരം കടന്നു. ഈ സാഹചര്യത്തില്‍ മുന്നോട്ടുപോകാന്‍ കഴിയില്ല. പ്രവര്‍ത്തനച്ചെലവിന്റെ പേരില്‍ വിഭവങ്ങള്‍ക്ക് വില കൂട്ടിയാല്‍ ഉപഭോക്താക്കള്‍ക്ക് അത് വലിയ തിരിച്ചടിയാകും.
പാചകവാതക വില വര്‍ധന; ആറിന് ഹോട്ടലുകള്‍ അടച്ചിടും








