Newsskerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; രണ്ട് പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ട് പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി സുപ്രീംകോടതി. ജിത ഭാസ്‌കര്‍, ശ്രീലത എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
കേസിലെ ഒന്നാം പ്രതിയുടേയുടെയും, മൂന്നാം പ്രതിയുടെയും ഭാര്യമാരാണ് ഇവര്‍. നേരത്തെ മറ്റൊരു കേസില്‍ ഇരുവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു.
ബാങ്ക് സെക്രട്ടറിയായിരുന്ന ടി.ആര്‍. സുനില്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും പ്രാദേശിക നേതാവുമായിരുന്നു ടി.ആര്‍. സുനില്‍ കുമാര്‍.

Leave a Comment

Your email address will not be published. Required fields are marked *