ദുബായി: സൗദിയില്‍ ഹൂതികളുടെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടു. ദമാമിലെ കിംഗ് ഫഹദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിലാണ് ഗ്രൗണ്ട് സപ്പോര്‍ട്ട് സ്റ്റാഫായ യുപി ഗോരഖ്പുര്‍ സ്വദേശി കമലേഷ് പാണ്ഡെ (37) മരിച്ചത്. സൗദി പൗരനും കൊല്ലപ്പെട്ടു.
രണ്ട് ഇന്ത്യക്കാരുള്‍പ്പെടെ എട്ട് പേര്‍ക്കു പരുക്കേറ്റു. സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ ഷൈബ എണ്ണപ്പാടത്തുണ്ടായ ആക്രമണത്തില്‍ ഫിലിപ്പീന്‍സ്, നേപ്പാള്‍ സ്വദേശികളും കൊല്ലപ്പെട്ടു. ഇന്ത്യക്കാരനും പാക്കിസ്ഥാന്‍കാരനും പരിക്കേറ്റു.
ഈ മാസം ആദ്യം റിയാദ് കിംഗ് ഖാലിദ് വിമാനത്താവളത്തിലെ ആക്രമണത്തിലും ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടിരുന്നു.








