ഡല്ഹി: പൊലീസ് അതിക്രമങ്ങളില് അന്വേഷണം ആവശ്യപ്പെട്ട് വന് പ്രതിഷേധം നടത്തിയ എന്എസ്യുഐ പ്രവര്ത്തകരെ 9 മണിക്കൂറിന് ശേഷം കസ്റ്റഡിയിലെടുത്ത് പൊലീസ്. ഡല്ഹി പൊലീസിനെതിരെ പരാതി നല്കിയ ആതിര, ജെബി മേത്തര് എംപി അടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. പുലര്ച്ചെ നാലരക്കാണ് പൊലീസ് പാര്ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നില് ധര്ണയിരുന്ന പ്രവര്ത്തകരെ കസ്റ്റഡിയില് എടുത്തത്.
പൊലീസിന്റെ മര്ദനത്തിന് ഇരയായ മലയാളി വിദ്യാര്ഥി ആതിരയുമായി പാര്ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നില് എന്എസ് യുഐ ധര്ണ ഇന്നലെ രാത്രി ധര്ണ നടത്തിയിരുന്നു. എന്എസ് യുഐ ദേശീയ അധ്യക്ഷന് വിനോദ് ജാക്കറിന് ഒപ്പം പ്രവര്ത്തകര് കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. പൊലീസ് മര്ദനത്തില് കേസെടുക്കാത്ത ഡല്ഹി പൊലീസിനെ ആതിര ശക്തമായി വിമര്ശിച്ചു.





