കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ചു സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നവംബർ മൂന്നു മുതൽ പണിമുടക്കും.
മിനിമം യാത്രാനിരക്ക് 15 രൂപയാക്കുക, വിദ്യാർഥികളുടെ കൺസഷൻ നിരക്കും വർധിപ്പിക്കുക, പ്രിയദർശിനി ബസ് സർവീസിലൂടെ സ്വകാര്യ ബസുകൾക്കുണ്ടായ നഷ്ടം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു ബസുടമകൾ സമരത്തിലേക്കു നീങ്ങുന്നത്.





