Newsskerala

കോവളം സ്പാ പീഡനം; ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കോവളത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ കോവളത്തെ ഡ്രീംസ് സ്പാ ബിനാമി അറസ്റ്റില്‍. തിരുവനന്തപുരം നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ അനുരൂപാണ് അറസ്റ്റിലായിരിക്കുന്നത്. ഉളൂര്‍ സെക്ഷന്‍ ഓഫീസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ്. ഡ്രീംസ് സ്പാ നടത്തിയിരുന്നത് ഇയാളുടെ സുഹൃത്താണ്. എന്നാല്‍ ലഭിക്കുന്ന പണമെല്ലാം ഇയാളുടെ അക്കൗണ്ടിലേക്കാണ് വന്നിരുന്നതെന്ന് കണ്ടെത്തി. കോവളം പൊലീസ് ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാകും.

Leave a Comment

Your email address will not be published. Required fields are marked *