തൃശൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന് തൃശൂര്‍ ജില്ലാ (തൃശൂര്‍ പ്രസ്ക്ലബ്) പ്രസിഡന്റായി എം.ബി. ബാബു (മാതൃഭൂമി)വിനെയും സെക്രട്ടറിയായി രഞ്ജിത്ത് ബാലനെ (മംഗളം)യും തെരഞ്ഞെടുത്തു. ജീജോ ജോണ്‍ (മലയാള മനോരമ) ആണ് ട്രഷറര്‍. മറ്റു ഭാരവാഹികള്‍: അക്ഷിതാ രാജ് (ദേശാഭിമാനി), കൃഷ്ണകുമാര്‍ ആമലത്ത് (കേരള കൗമുദി)- വൈസ് പ്രസിഡന്റുമാര്‍, സൂരജ് സജി (ബിഗ് ടിവി)- ജോയിന്റ് സെക്രട്ടറി. എക്സിക്യൂട്ടീവ് അംഗങ്ങള്‍: ടി.എ. കൃഷ്ണപ്രസാദ് (ദീപിക), പി.ആര്. അജില (ദേശാഭിമാനി), ജീമോന്‍ കെ. പോള്‍ (ജന്മഭൂമി), അനീഷ് ആന്റണി (കേരള വിഷന്‍), കെ.വി. കല (മാതൃഭൂമി). കെ. ഗിരീഷ് (ദേശാഭിമാനി) വരണാധികാരിയും ആന്സന് ജോസഫ് ചാലയ്ക്കല്‍ (മാതൃഭൂമി) സഹ വരണാധികാരിയുമായിരുന്നു.
എം.ബി. ബാബു പ്രസിഡന്റ്,രഞ്ജിത്ത് ബാലന് സെക്രട്ടറി








