Newsskerala

സിജെപി നേതാക്കളായ  അശുതോഷ് റാങ്കയ്ക്കും സൗരവ് ദൗസിനും ജാമ്യം

ഡല്‍ഹി: സിജെപി നേതാക്കളായ അശുതോഷ് റാങ്കയ്ക്കും സൗരവ് ദൗസിനും ജാമ്യം. ഡല്‍ഹി സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റാണ്് ജാമ്യം നല്‍കിയത്. പൊലീസ് മൂന്ന് ദിവസത്തേക്ക് കസ്റ്റഡി നീട്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പൊലീസിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. ഇന്ന് ജുഡീഷ്യല്‍ കസ്റ്റഡി അവസാനിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ജാമ്യം നല്‍കിയത്. ഏഴ് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു ഇരുവരും. നേരത്തെ ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ ഇരുവരും സമീപിച്ചിരുന്നു. എന്നാല്‍ ഇരുവരും ജെന്‍സികള്‍ അല്ലെന്നും നേരത്തെ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നുമായിരുന്നു ഹൈക്കോടതി വിമര്‍ശനം. പൊതുസമാധാനത്തിനും സുരക്ഷയ്ക്കുമായി ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതിന് കൃത്യമായ ലക്ഷ്യമുണ്ട്. അവ തകര്‍ക്കുന്നത് വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇരുവരും ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *