കൊച്ചി: സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയനും, എംഎല്എ പി എ മുഹമ്മദ് റിയാസിനും തിരിച്ചടി. കേസില് എഫ്ഐആര് രജിസ്റ്റര് ചെയ്യണമെന്ന സിംഗിള് ബെഞ്ച് ഉത്തരവിനെതിരായ അപ്പീല് ഡിവിഷന് ബെഞ്ച് അനുവദിച്ചില്ല. പിണറായി അടക്കമുള്ളവരുടെ ആവശ്യം കോടതി തള്ളി. പ്രത്യേക അനുമതി നല്കാന് ആകില്ലെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ കെ നടരാജന്, ജോണ്സണ് ജോണ് എന്നിവര് അടങ്ങിയ ഡിവിഷന് ബെഞ്ചാണ് വിധി പറഞ്ഞത്. പി എ മുഹമ്മദ് റിയാസ്, ടി വീണ, ഹസന് വാരിസ് എന്നിവരും അപ്പീല് അനുമതി അപേക്ഷ നല്കിയിരുന്നു. ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പിണറായി വിജയനടക്കമുള്ളവര്ക്കെതിരെ എഫ്ഐആറിടാന് ഹൈക്കോടതി സിം?ഗിള് ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയായിരുന്നു പ്രതിപക്ഷ നേതാവടക്കമുള്ളവര് ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
മാസപ്പടി കേസ്: അപ്പീല് അനുമതി ഹൈക്കോടതി തള്ളിപിണറായി വിജയന് തിരിച്ചടി





