Newsskerala

എം.ബി. ബാബു പ്രസിഡന്റ്,രഞ്ജിത്ത് ബാലന്‍ സെക്രട്ടറി

തൃശൂര്‍: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തൃശൂര്‍ ജില്ലാ (തൃശൂര്‍ പ്രസ്‌ക്ലബ്) പ്രസിഡന്റായി എം.ബി. ബാബു (മാതൃഭൂമി)വിനെയും സെക്രട്ടറിയായി രഞ്ജിത്ത് ബാലനെ (മംഗളം)യും തെരഞ്ഞെടുത്തു. ജീജോ ജോണ്‍ (മലയാള മനോരമ) ആണ് ട്രഷറര്‍. മറ്റു ഭാരവാഹികള്‍: അക്ഷിതാ രാജ് (ദേശാഭിമാനി), കൃഷ്ണകുമാര്‍ ആമലത്ത് (കേരള കൗമുദി)- വൈസ് പ്രസിഡന്റുമാര്‍, സൂരജ് സജി (ബിഗ് ടിവി)- ജോയിന്റ് സെക്രട്ടറി. എക്സിക്യൂട്ടീവ് അംഗങ്ങള്‍: ടി.എ. കൃഷ്ണപ്രസാദ് (ദീപിക), പി.ആര്‍. അജില (ദേശാഭിമാനി), ജീമോന്‍ കെ. പോള്‍ (ജന്മഭൂമി), അനീഷ് ആന്റണി (കേരള വിഷന്‍), കെ.വി. കല (മാതൃഭൂമി). കെ. ഗിരീഷ് (ദേശാഭിമാനി) വരണാധികാരിയും ആന്‍സന്‍ ജോസഫ് ചാലയ്ക്കല്‍ (മാതൃഭൂമി) സഹ വരണാധികാരിയുമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *