Newsskerala

എംഡിഎംഎ മോഷ്ടിച്ചു; എസ്‌ഐക്ക് സസ്പെന്‍ഷന്‍

കൊച്ചി: തൊണ്ടിമുതലായി സൂക്ഷിച്ചിരുന്ന എംഡിഎംഎ മോഷ്ടിച്ച സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ്.ഐ. അനസിനെതിരെയാണ് നടപടി. വിഷയം വലിയ വിവാദമായിരുന്നു. തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണത്തില്‍ അനസ് ലഹരിവസ്തു എടുക്കുകയും തിരികെ വയ്ക്കുകയും ചെയ്തതായാണ് പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ എസ്എച്ച്ഒ കമ്മീഷണര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു.
എസ്.ഐ. അനസിനെതിരെയുള്ള നടപടി വൈകിയതായും ആരോപണമുയര്‍ന്നിരുന്നു. ഓണ്‍ലൈന്‍ ട്രേഡിങ്ങുമായി ബന്ധപ്പെട്ട് അനസിന് കടമുള്ളതായും അതിന് പണം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടാണോ ലഹരിവസ്തു എടുത്തതെന്നും സംശയമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *