Newsskerala

ഉന്നത ഉദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങിയെന്ന് എക്‌സൈസ് കമ്മീഷണര്‍

തിരുവനന്തപുരം: എക്‌സൈസ് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പടിയിറങ്ങും മുമ്പ് എക്‌സൈസ് കമ്മീഷണറുടെ റിപ്പോര്‍ട്ട്. ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ എസ്. വിനോദിനും ഡെപ്യൂട്ടി കമ്മിഷണര്‍ അജയ്ക്കുമെതിരെ മാസപ്പടി, അനധികൃത സ്വത്ത് സമ്പാദനം അടക്കം കണ്ടെത്തലുകള്‍ ഉണ്ടെന്ന് സീറാം സാംബശിവ റാവുവില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. കായംകുളത്തെ റോമാ സെന്റര്‍ ബാറുമായി എക്‌സൈസ് മന്ത്രിക്ക് അടുത്ത പരിചയമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവ റാവു സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര കൈക്കൂലി ആരോപണങ്ങളാണ് ഉള്ളത്. ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ എസ്. വിനോദ്, ഡെപ്യൂട്ടി കമ്മിഷണര്‍ അജയ് എന്നിവര്‍ക്കെതിരെ ആണ് കണ്ടെത്തല്‍. എസ് വിനോദ് മൂവാറ്റുപുഴ ഗംഗാ ബാര്‍ ഉടമയുമായി ബന്ധം പുലര്‍ത്തുകയും ലൈസന്‍സ് സംബന്ധമായ കാര്യങ്ങള്‍ക്ക് ലെയ്‌സണ്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്തു. ഗംഗാബാറില്‍ നിന്നും 50,000 രൂപ കൈപ്പറ്റി. അജയ് കായംകുളം കറ്റച്ചിറയിലെ റോമ സെന്റര്‍ ബാറില്‍ ഇന്‍സ്‌പെക്ഷന് പോകുമ്പോള്‍ ബാര്‍ ഉടമയില്‍ നിന്നും കൈക്കൂലി കൈപ്പറ്റുന്നു. എസ്. വിനോദ്, അജയ് എന്നിവരെ അടിയന്തരമായി ഫീല്‍ഡ് ചുമതലകളില്‍ നിന്ന് നീക്കണം, മാസപ്പടി, വരുമാനത്തില്‍ കവിഞ്ഞ അനധികൃത സ്വത്ത് സമ്പാദനം, ബിനാമി ഇടപാടുകള്‍ എന്നിവയില്‍ ഈ രണ്ട് ഉദ്യോഗസ്ഥര്‍ക്കുമെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് അന്വേഷണം വേണമെന്നും സീറാം സാംബശിവ റാവു പറയുന്നു. കായംകുളത്തെ റോമാ സെന്റര്‍ ബാറുമായി എക്‌സൈസ് മന്ത്രിക്ക് അടുത്ത പരിചയമെന്ന ഗുരുതര പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്്

Leave a Comment

Your email address will not be published. Required fields are marked *