WATCH VIDEO HERE….
തൃശൂര്‍: ക്രിസ്മസ് ആഘോഷം മധുരതരമാക്കാനുള്ള മുന്നൊരുക്കമായി ജോയ്സ് ഹോട്ടല്‍സ്് ആന്റ് റിസോര്‍ട്ടില്‍ കേക്ക് മിക്സിംഗ്. എക്സ്പോര്‍ട്ട് ക്വാളിറ്റി ഡ്രൈ ഫ്രൂട്ട്സ്, കശുവണ്ടിപരിപ്പ്, സിറപ്പുകള്‍, ബട്ടര്‍, ഡ്രൈ ചെറി, ഗ്രീന്‍ ചെറി, റെഡ് ചെറി, മൈദ തുടങ്ങിയവ ഒരു വര്‍ഷം പ്രത്യേക ഭരണികളില്‍ സൂക്ഷിച്ചുവെയ്ക്കും. 1,500 കിലോ കേക്കിനുള്ള മിക്സിംഗാണ് തയ്യാറാക്കിയത്. ഈ വര്‍ഷം ക്രിസ്മസിനുള്ള കേക്കിനുള്ള മിക്സിംഗ് കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് നടത്തിയിരുന്നു.
റവ.ഫാ.ഫ്രാന്‍സിസ് പള്ളിക്കുന്നത്ത്, കോര്പറേഷന് പ്രതിപക്ഷ നേതാവ് രാജന്.ജെ.പല്ലന്, നഗരാസൂത്രണസ്റ്റാന്ഡിംഗ് കമ്മിറ്റി ചെയര്മാന് ജോണ്‍ ഡാനിയല്‍, കൗണ്‍സിലര്‍ സിന്ധു ചാക്കോള, ജോയ്സ് ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ജയിന് ജോയ്, ജീന്‍ ജോയ്, ജനറല്‍ മാനേജര്‍ രഞ്ജിത് കുമാര്‍, കോര്‍പറേറ്റ് ചീഫ് കൃഷ്ണകുമാര്‍, ഓപ്പറേഷന് മാനേജര്‍ ആന്റണി.കെ.മാത്യു, ബിസിനസ് ഡെവലപ്പ്മെന്റ് മാനേജര്‍ ടി.കെ.ജോയ്, അഡ്മിനിസ്ട്രേഷന് മാനേജര്‍ വി.ജെ.വിന്‍സെന്റ്, എക്സിക്യൂട്ടീവ് ഷെഫ് വിജയ് സിംഗ്, മാനേജര്‍മാരായ ജെയിന് പൗലോസ്, സിബി ജോണ്സണ്, ജ്യോതിഷ്കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.