Newsskerala

പുഴയ്ക്കലില്‍  സ്വകാര്യ ബസ് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച്  3 പേര്‍ക്ക് പരിക്ക്

WATCH VIDEO HERE

സ്വകാര്യ ബസ് കെ.എസ്.ആര്‍.ടി.സി ബസിന്റെ ഇടതുവശത്തൂകൂടെ ഓവര്‍ടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന്….

തൃശൂര്‍: പുഴയ്ക്കലില്‍ സ്വകാര്യ ബസും, കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്ന് ഒരു മണിയോടെ തൃശൂരില്‍ നിന്ന്്  ഗുരുവായൂരിലേക്ക് പോയിരുന്ന കെ.എല്‍-26 ജെ 2025 നമ്പര്‍ സ്വകാര്യ ബസ് കെ.എസ്.ആര്‍.ടി.സി ബസിന്റെ ഇടതുവശത്തൂകൂടെ ഓവര്‍ടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാരായ ദൃക്‌സാക്ഷികള്‍ പറയുന്നു.  സ്ഥലത്ത് എത്തിയ പോലീസ് അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചില്ലെന്നും പരാതിയുണ്ട്. സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ അമല മെഡിക്കല്‍ കോളേജ് ആശുപത്രിലെത്തിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *