കൊച്ചി : കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.53നും പ്രതിദിന പോസിറ്റീവ് കേസുകൾ 6,238 ആയി നിൽക്കെ തിരുവനന്തപുരത്ത് ഇന്ന് നടന്ന കോവിഡ അവലോകനയോഗത്തിൽ വിവാഹ മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 50 പേർക്ക് പങ്കെടുക്കാമെന്ന് നിജപ്പെടുത്തി. രാത്രികാല നിയന്ത്രണങ്ങൾ നിലവിൽ ഉണ്ടാകില്ല. സ്കൂളുകൾ അടച്ചിട്ടില്ല. ഓഫീസുകൾ പരമാവധി ഓൺലൈൻ വഴി പ്രവർത്തിക്കണം. പൊതുചടങ്ങുകളിൽ പരമാവധി കുറവ് ആളുകളെ പങ്കെടുപ്പിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ രോഗ സംഖ്യ ഉയരുകയാണെങ്കിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ സമിതി വിലയിരുത്തി.
കഴിഞ്ഞ വർഷം മെയ് 29ന് 43,529 കേസുകൾ റിപ്പോർട്ട് ചെയ്തതാണ് കേരളത്തിൽ ഇതുവരെ സംസ്ഥാനത്ത് നിത്യേനയുള്ള കേസുകളിൽ ഏറ്റവും വലിയ സംഖ്യ. ജനുവരി 1, 2022 ന് 2,435 എന്ന നിലയിൽ നിന്ന് 10 ദിവസം പിന്നിടുമ്പോഴാണ് ദിവസേനയുള്ള രോഗ നിരക്ക് ആറായിരം കടന്നത്.
Photo Credit: newsskerala.com graphics