പ്രണയിനികളേ ഇതിലേ…..
വാലെന്റൈന്‍സ് ഡേ സ്‌പെഷല്‍
ഫോട്ടോ സെല്‍ഫി മത്സരവുമായി
തൃശൂരിലെ കേരള ഡോള്‍ ഹൗസ്
തൃശൂര്‍: വാലെന്റൈന്‍സ് ഡേ ദിനത്തില്‍ പ്രണയിനികള്‍ക്ക് പരസ്പരം പങ്കുവെയ്ക്കാന്‍ മനം കവരും ഹൃദയചിഹ്നങ്ങളുടെയും വിവിധ വര്‍ണങ്ങളിലുള്ള കളിപ്പാവകളുടെയും അപൂര്‍വശേഖരം തൃശൂര്‍ പുത്തന്‍പള്ളിക്ക് സമീപമുള്ള കേരള ഡോള്‍ ഹൗസില്‍ ഒരുക്കിയിരിക്കുന്നു.
വാലെന്റൈസ് ഡേ ദിനമായ ഫെബ്രുവരി 14 വരെ ഫോട്ടോ സെല്‍ഫി മത്സരവും സംഘടിപ്പിച്ചിട്ടുള്ളതായി കേരള ഡോള്‍ ഹൗസ് പ്രൊപ്രൈറ്റര്‍ ഷബീര്‍ അറിയിച്ചു. പാവകള്‍ക്കൊപ്പം ഫോട്ടോ സെല്‍ഫിയെടുത്ത കേരള ഡോള്‍ ഹൗസില്‍ ഇന്‍സ്റ്റാഗ്രാം പേജ് ഹാഷ് ടാഗ് ചെയ്യണം. തിരഞ്ഞെടുത്ത വിജയികള്‍ക്ക് ബമ്പര്‍ സമ്മാനവും മറ്റു സമ്മാനങ്ങളും നല്‍കുമെന്നും ഷബീര്‍ അറിയിച്ചു.
വിവിധ വര്‍ണങ്ങളില്‍, പല വലിപ്പത്തിലുള്ള ഡോളുകളാണ് ഇത്തവണത്തെ സവിശേഷത. ചുവപ്പ് നിറത്തിലുളള ഹൃദയ ചിഹ്നങ്ങള്‍ ഏറെ പേരെ ആകര്‍ഷിക്കുന്നു. ഓര്‍മ്മച്ചെപ്പില്‍ ചേര്‍ത്തുവെയ്ക്കാന്‍ പ്രണയിതാക്കള്‍ നല്‍കുന്ന സ്‌നേഹസമ്മാനങ്ങള്‍ ആകര്‍ഷകമായ ഗിഫ്റ്റ് പായ്ക്കില്‍ നല്‍കും.
Photo credit: newsskerala.com