Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

പാറമേക്കാവ് ക്ഷേത്രത്തിലെ ഉത്സവം:ആനയെഴുന്നള്ളിപ്പ് തടയുന്നതിനെതിരേ ഭക്തജനരോഷം

പാറമേക്കാവ് ക്ഷേത്രത്തിലെ ഉത്സവം:
ആനയെഴുന്നള്ളിപ്പ് തടയുന്നതിനെതിരേ ഭക്തജനരോഷം
ഇന്ന് വൈകീട്ട് നാമജപപ്രതിഷേധം

തൃശൂര്‍: പൂരത്തിന്റെ നാട്ടില്‍ ആനയെഴുന്നള്ളിപ്പുകള്‍ നിയന്ത്രിക്കുന്നതിനെതിരേ ഭക്തജനരോഷം ഇരമ്പുന്നു.
പാറമേക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ചരിത്രത്തിലാദ്യമായി നടത്തുന്ന ഉത്സവച്ചടങ്ങുകള്‍ അലങ്കോലമാക്കാന്‍ ഗൂഢശ്രമമെന്ന് പൂരപ്രേമികള്‍ ആരോപിക്കുന്നു.  ഉത്സവച്ചടങ്ങിന്റെ ഭാഗമായി ഇന്നലെ പള്ളിവേട്ടയോടുബന്ധിച്ച് ആനയെഴുന്നള്ളിപ്പ് നടത്തിയതിന് ദേവസ്വം ഭാരവാഹികള്‍ക്കെതിരെ കേസ് എടുത്തതായും ആരോപണമുണ്ട്. ഇന്നലെ ഏഴാനപ്പുറത്താണ് എഴുന്നള്ളിപ്പ് നടത്തിയത്. ഉത്സവത്തിന്റെ സമാപനദിവസമായ ഇന്ന്     ആറാട്ട്   നടത്തും. ആറാട്ടിന് ആനയെഴുന്നള്ളിപ്പ് നടത്തരുതെന്നാവശ്യപ്പെട്ട്  ദേവസ്വത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കിയതായും അറിയുന്നു.
ഇന്ന്  ആറാട്ട് എഴുന്നള്ളിപ്പ് നടക്കുന്ന ഉച്ചതിരിഞ്ഞ് നാലിന് പ്രതിഷേധസൂചകമായി ഭക്തര്‍ കൂട്ടനാമജപം നടത്തും. പോലീസിന്റെ ഇടപെടലിനെ തുടര്‍ന്ന്     ഇന്ന് ദേവസ്വം ഓഫീസ് അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ആറാട്ട് പ്രമാണിച്ചാണ്
ഓഫീസ് അടച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
ഉത്സവത്തോടനുബന്ധിച്ച് ഏഴാനപ്പുറത്ത് എഴുന്നള്ളിപ്പ് നടത്തുന്നതിന് ആദ്യം അനുമതി നല്‍കിയ കളക്ടര്‍ പിന്നീട് അനുമതി നിഷേധിക്കുകയായിരുന്നു.

ആനയെഴുന്നള്ളിപ്പ്  തടഞ്ഞ നടപടി ക്ഷേത്രാചാരങ്ങളിലേക്കുള്ള കടന്നുകയറ്റമെന്ന് തൃശൂര്‍ പൂരപ്രേമിസംഘം പ്രസിഡണ്ട്    ബൈജു താഴേക്കാട് ആരോപിച്ചിരുന്നു. ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകള്‍ ആചാരപ്രകാരം നടത്താന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് പൂരപ്രേമിസംഘം അറിയിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *