ടോക്കിയോ: ആസാമിൽ നിന്നുള്ള ഇന്ത്യൻ ബോക്സിംഗ് താരം ലൗലിന ബോർഗോഹെൻ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കുവേണ്ടി രണ്ടാമത്തെ മെഡൽ ഉറപ്പിച്ചു. ചൈനീസ് തൈപേയുടെ ലോക നാലാം നമ്പർ താരത്തെയാണ് ലൗലിന ഇന്ന് രാവിലെ നടന്ന ക്വാർട്ടർ ഫൈനലിൽ അട്ടിമറിച്ച് രാജ്യത്തിനുവേണ്ടി ടോക്കിയോയിൽ മെഡൽ ഉറപ്പിച്ചത്. ടോപ് സീഡായ തുർക്കി താരത്തെയായിരിക്കും ഇരുപത് മൂന്നുകാരിയായ ലൗലിന സെമി ഫൈനലിൽ നേരിടുക. ഇതിഹാസ താരം മേരി കോമിനും വിജേന്ദർ സിംഗും ശേഷം ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഇന്ത്യൻ താരമാണ് ലൗലിന.
Photo Credit: Facebook