തൃശ്ശൂർ: കോർപ്പറേഷനിൽ കേന്ദ്ര ഗവൺമെൻറ് അമൃത് പദ്ധതി പ്രകാരം നൽകിയ 297 കോടിയിൽ 134 കോടി രൂപയോളം ശുദ്ധജല വിതരണത്തിനു മാത്രം ചെലവാക്കിയിട്ടും നഗരപരിധിയിലെ ജനങ്ങൾക്ക് ലഭിക്കുന്നത് ചളിയും തുരുമ്പും നിറഞ്ഞ അഴുക്കുവെള്ളം ആണ്. ഇതിനെതിരെ കൗൺസിലിൽ പലകുറി പരാതി പറഞ്ഞിട്ടും മീറ്റിങ്ങുകൾ നടക്കുകയല്ലാതെ ഇതിന് ഒരു പരിഹാരം ഇന്നേവരെ കണ്ടിട്ടില്ല ഇതിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാർ കൗൺസിൽ ഓഫീസിൽ മുന്നിൽ പ്രതിഷേധ ജലാഭിഷേക സമരം നടത്തി. അയ്യന്തോൾ, കൂർക്കഞ്ചേരി, കിഴക്കുംപാട്ടുകര, പൂങ്കുന്നം എന്നീ വിവിധ പ്രദേശങ്ങളിൽ നിന്നും ശേഖരിച്ച ചെളിവെള്ളം പ്രതീകാത്മകമായി തലയിലൂടെ ഒഴിച്ചു കൊണ്ടാണ് പ്രതിഷേധിച്ചത്. ശക്തമായ സമര പരിപാടിയുമായി ജനകീയ സമരവുമായി മുന്നോട്ടുപോകുമെന്ന് പ്രതിഷേധസമരം ഉദ്ഘാടനം ചെയ്ത് BJP തൃശ്ശൂർ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് രഘുനാഥ് സി. മേനോൻ അറിയിച്ചു. BJP തൃശ്ശൂർ ഈസ്റ്റ് മണലം പ്രസിഡന്റ് വിപിൻ കുമാർ എനിക്കുന്നത്ത് കോർപ്പറേഷൻ പാർലിമെന്ററി ലീഡർ വിനോദ് പൊള്ളഞ്ചേരി അധ്യക്ഷത വഹിച്ചു. N. പ്രസാദ് , നിജി കെ.ജി., OBC മോർച്ച ജില്ലാ ഉപാധ്യക്ഷൻ ഷാജൻ ദേവസ്വം പറമ്പിൽ , മണ്ഡലം ജനറൽ സെക്രട്ടറിമാരായ മനോജ് മഠത്തിൽ, സുധീഷ് കുമാർ
ജില്ലാ കമ്മിറ്റിയംഗളായ മുരളീ കോളങ്ങാട്ട്, സുധീർ , മഹിളാ മാർച്ച മണ്ഡലം പ്രസിഡന്റ് പ്രിയ അനിൽ, രജിത്ത്, ബിനീഷ് , കൃഷ്ണ മോഹൻ എന്നിവർ നേതൃത്വം നൽകി.