തൃശൂര്‍: പീച്ചി പൈപ്പ് ലൈനിലൂടെ എത്തുന്ന ചളിവെള്ള പ്രശ്‌നത്തിന് അടുത്ത മാസം അവസാനത്തോടെ ശാശ്വതപരിഹാരം കാണുമെന്ന് മേയര്‍ എം.കെ.വര്‍ഗീസ് അറിയിച്ചു. അനേക വര്‍ഷങ്ങളായുള്ള ചളിവെള്ള വിതരണ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലിരുന്ന കാലഘട്ടങ്ങളിലും യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പീച്ചി ഡാമിന് അറുപത് വര്‍ഷത്തിലധികം പഴക്കമുണ്ട്. അണക്കെട്ടിന്റെ അടിയില്‍ അടിഞ്ഞുകൂടുന്ന ചെളിയുടെ അളവ് വര്‍ഷം തോറും കൂടി വരികയാണ്. ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക് വെള്ളം എടുക്കുമ്പോള്‍ തന്നെ രണ്ടു കനാലുകളിലേക്കും ജലവൈദ്യുത പദ്ധതിയിലേക്കും വെള്ളം എടുക്കുമ്പോള്‍ ഡാമിന്റെ അടിയിലുള്ള ഇരുമ്പിന്റെ അംശവും ചെളിയും ട്രീറ്റ്‌മെന്റ് പ്ലാന്റിലേക്ക്. എത്തുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ മൂന്ന് പദ്ധതികള്‍ സ്റ്റേറ്റ് ലെവല്‍ കമ്മിറ്റിയും സര്‍ക്കാരും അംഗീകരിച്ച് നടപ്പാക്കി വരുന്നതായും മേയര്‍ വ്യക്തമാക്കി.
<> ഫ്‌ളോട്ടിംഗ് ഇന്‍ടേക്ക് പമ്പിംഗ് സിസ്റ്റത്തിന്റെ ട്രയല്‍ റണ്‍ തുടങ്ങിക്കഴിഞ്ഞു, പമ്പ് ഹൗസിലേക്കായി പുതിയ ഇലക്ട്രിക്കല്‍ ഡെഡിക്കേറ്റഡ് ലൈനിന്റെ നിര്‍മ്മാണവും കഴിഞ്ഞു. ഇതോടൊപ്പം പുതുതായി കമ്മീഷന്‍ ചെയ്്ത
20 എം.എല്‍.ഡി പുതിയ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നും പ്രതിദിനം 60 ലക്ഷം ലിറ്റര്‍ വെള്ളം പ്രതിദിനം വന്നു തുടങ്ങിയെന്നും മേയര്‍ അറിയിച്ചു.