തൃശൂര്‍: അഞ്ച് പതിറ്റാണ്ടിലധികമായി നാലായിരത്തിലധികം നാടകങ്ങള്‍ക്ക് രംഗപടമൊരുക്കിയ ആര്‍ട്ടിസ്റ്റ് സുജാതന്‍ മാസ്റ്റര്‍ അരങ്ങ് വിടുന്നു. 1967 മുതല്‍ കേരളത്തിലെ കേള്‍വി കേട്ട നാടകങ്ങള്‍ക്കെല്ലാം രംഗകലയൊരുക്കിയത് സുജാതന്‍ മാഷുടെ കരവിരുതിലായിരുന്നു. ഇത്തവണ ഇറ്റ്്ഫോക്കിന്റെ വേദികളൊരുക്കുന്നതും സുജാതന്‍ മാഷുടെ നേതൃത്വത്തിലാണ്.
ആര്‍ട്ടിസ്റ്റ് സുജാതന്‍ മാഷോടുള്ള ബഹുമാനാര്‍ത്ഥം ഒരുക്കുന്ന ആര്‍ട്ടിസ്റ്റ് സുജാതന്‍ സീനിക്ക് ഗാലറി ഇത്തവണത്തെ ഇറ്റ്‌ഫോക്കിന്റെ പ്രധാന ശ്രദ്ധാകേമന്ദ്രമാണ്. മാഷുടെ അന്‍പതോളം രംഗപടങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
ഇറ്റ്‌ഫോക്കില്‍ 7 വേദികളുടെയും രംഗപശ്ചാത്തലങ്ങളും ആര്‍ട്ടിസ്റ്റുകളുടെ വസ്ത്രാലങ്കാരങ്ങളും ഒരുക്കുന്നത് സുജാതന്‍ മാഷിന്റെ നേതൃത്വത്തിലാണ്. വിദേശനാടകങ്ങള്‍ക്കും അവരുടെ നിര്‍ദ്ദേശം അനുസരിച്ചാണ് രംഗസാമഗ്രികള്‍ ഒരുക്കുക. നാടകകലയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന രംഗപശ്ചാത്തലം ഒരുക്കുന്നതില്‍ അതീവശ്രദ്ധ വേണമെന്നാണ് സുജാതന്‍ മാഷിന്റെ ഭാഷ്യം.
വേദികള്‍ക്ക് വേണ്ടി ഒരുക്കുന്ന രംഗസാമഗ്രികള്‍ ഏറെയും തടി കൊണ്ടാണ് നിര്‍മ്മിക്കുക. ഓരോ മേളയ്ക്ക് ശേഷവും സാമഗ്രികള്‍ അടുത്ത മേളയ്ക്ക് ഉപയോഗിക്കാന്‍ എടുത്തു വയ്ക്കുകയാണ് പതിവ്.
1967 മുതല്‍ പ്രൊഫഷണല്‍ നാടകരംഗത്ത് സജീവമാണ് സുജാതന്‍ മാഷ്. കെ.പി.എ.സി പോലുള്ള പ്രമുഖ നാടകട്രൂപ്പുകള്‍ക്ക് വേണ്ടി വേദിയൊരുക്കാനും അദ്ദേഹം മുന്നില്‍ നിന്നു.