തെരുവുനായ വന്ധീകരണ പദ്ധതിയില്‍ അഴിമതിയും, കെടുംകാര്യസ്ഥതയുമാണ്. ഒരു വര്‍ഷം ലക്ഷക്കണക്കിനു രൂപയാണ് തെരുവുനായ ശല്യവും, അക്രമവും, ഇല്ലാതാക്കുന്നതിന് വേണ്ടി ചെലവിടുന്നതെന്നും അദ്ദേഹം പറഞ്ഞു
തൃശൂര്‍: നഗരത്തില്‍ തെരുവുനായ്ക്കളുടെ ആക്രമണം മൂലം ജനം ഭീതിയിലാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതീകാത്മക തെരുവുനായ്ക്കളുമായി തൃശൂര്‍ കോര്‍പറേഷനിലേക്ക് മാര്‍ച്ച് നടത്തി. കോര്‍പറേഷന് മുന്നില്‍ മാര്‍ച്ച് പോലീസ് തടഞ്ഞു. കോര്‍പ്പറേഷനില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ തെരുവുനായ്ക്കളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിച്ചുവെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍ ആരോപിച്ചു.
തെരുവുനായ വന്ധീകരണ പദ്ധതിയില്‍ അഴിമതിയും, കെടുംകാര്യസ്ഥതയുമാണ്. ഒരു വര്‍ഷം ലക്ഷക്കണക്കിനു രൂപയാണ് തെരുവുനായ ശല്യവും, അക്രമവും, ഇല്ലാതാക്കുന്നതിന് വേണ്ടി ചെലവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
എ.ബി.സി പദ്ധതി കടലാസില്‍ ഒതുക്കി വന്‍ തട്ടിപ്പും, അഴിമതിയുമാണ് നടക്കുന്നതെന്ന് രാജന്‍.ജെ.പല്ലന്‍
ആരോപിച്ചു. കൂര്‍ക്കഞ്ചേരി ഡിവിഷനില്‍ വന്ധീകരണം ചെയ്ത ഒരു പട്ടി അഞ്ച് കുഞ്ഞുങ്ങളെ പ്രസവിക്കുകയും, കോര്‍പ്പറേഷന്‍ ഓഫീസ് കെട്ടിടത്തില്‍ പോലും ഒരു പട്ടി ഒമ്പത് കുഞ്ഞുങ്ങളെ പ്രസവിച്ചതും തൃശൂര്‍ കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന എ.ബി.സി പദ്ധതി തട്ടിപ്പ് പദ്ധതിയാണെന്ന് തെളിയിക്കുന്നതാണ് ചേറൂര്‍ ഡിവിഷനില്‍ ഒരാളെ പേവിഷബാധയുള്ള ഒരു നായ കടിക്കുകയും, ആ നായ തന്നെ മറ്റു പല നായകളെയും കടിക്കുകയും ചെയ്തിട്ടുണ്ട്. ജനങ്ങള്‍ ഭീതിയിലാണ്. കടിച്ച നായ ചാവുകയും, പോസ്റ്റുമാര്‍ട്ടം നടത്തിയപ്പോള്‍ പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
ജനങ്ങളും, ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാരും, വിദ്യാര്‍ത്ഥികളും, അധ്യാപകരും, റസിഡന്‍സ്് അസോസിയേഷന്‍ ഭാരവാഹികളും, നിരവധി സാമൂഹ്യ സംഘടനകളും നേരിട്ടും, രേഖപ്രകാരവും, കോര്‍പ്പറേഷന്‍ പരാതി നല്‍കിയിട്ടും മാധ്യമങ്ങളില്‍ തെരുവുനായ അക്രമം നിരന്തരം വാര്‍ത്തകള്‍ വന്നിട്ട് പോലും, മേയറും സി.പി.എം ഭരണനേതൃത്വവും യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തെരുവുനായ്ക്കളുടെ അക്രമം നേരിടുന്നവര്‍ക്ക് തുടര്‍ ചികില്‍സക്കും, മറ്റ് ചിലവുകള്‍ക്കും നഷ്ടപരിഹാരത്തുക നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രാജന്‍.ജെ.പല്ലന്‍ ആവശ്യപ്പെട്ടു. നഗരസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയല്‍ മുഖ്യപ്രഭാഷണം നടത്തി. ഉപനേതാവ് ഇ.വി.സുനില്‍രാജ് അധ്യക്ഷത വഹിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലാലി ജെയിംസ്, എന്‍.എ. ഗോപകുമാര്‍, പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളായ ജയപ്രകാശ് പൂവ്വത്തിങ്കല്‍, കെ.രാമനാഥന്‍, ശ്യാമള മുരളീധരന്‍, മുകേഷ് കൂളപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
കോര്‍പ്പറേഷനിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിന് ലീല വര്‍ഗീസ്, സനോജ് പോള്‍, വിനേഷ് തയ്യില്‍, അഡ്വ. വില്ലി,
നിമ്മി റപ്പായി, റെജി ജോയി, സിന്ധു ആന്റോ, മേഴ്സി അജി, മേഫി ഡെല്‍സണ്‍, സുനിത വിനു, രന്യ ബൈജു, ശ്രീലാല്‍ ശ്രീധര്‍ എന്നീ കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കി.