Newsskerala

നിലമ്പൂരില്‍ അന്‍വര്‍ മത്സരിച്ചേക്കും

നിലമ്പൂര്‍: നിലമ്പൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പി.വി.അന്‍വര്‍ മത്സരിച്ചേക്കും. തൃണമൂല്‍ കോണ്‍ഗ്രസിനെ യു.ഡി.എഫിന്റെ ഭാഗമാക്കിയില്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് തീരുമാനം. അന്‍വര്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ രണ്ട് ദിവസത്തിനകം യു.ഡി.എഫ് തീരുമാനമെടുത്തില്ലെങ്കില്‍ മത്സരിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ നീക്കം. രണ്് ദിവസത്തിനകം തൃണമൂല്‍ കോണ്‍ഗ്രസിനെ യു.ഡി.എഫിലെ ഘടകകക്ഷിയാക്കണമെന്ന ഉറച്ച നിലപാടിലാണ് അന്‍വര്‍.

കഴിഞ്ഞ 5 മാസം മുന്‍പ് യു.ഡി.എഫിന്റെ ഭാഗമാക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തിന് അന്‍വര്‍ കത്ത് കൊടുത്തിരുന്നു. യു.ഡി.എഫില്‍ എടുക്കുമെന്ന്് മുസ്ലീം ലീഗ്് നേതാക്കളടക്കം ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ അഞ്ച് മാസത്തിന് ശേഷവും യു.ഡി.എഫില്‍ ഘടകകക്ഷിയാക്കുന്നത് സംബന്ധിച്ച്് യാതൊരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന്്് തൃണമൂല്‍ നേതാക്കള്‍ പറയുന്നു. ജനുവരി 9നായിരുന്നു അന്‍വര്‍ എം.എല്‍.എ സ്ഥാനം ഒഴിഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *