Newsskerala

കരുവന്നൂര്‍ കേസില്‍ ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു കെ.രാധാകൃഷ്ണനും, എ.സി.മൊയ്തീനും പ്രതികള്‍

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. സി.പി.എം മുന്‍ ജില്ലാ സെക്രട്ടറിമാരായ കെ.രാധാകൃഷ്ണന്‍ എംപി, എം.എല്‍.എ എ.സി.മൊയ്തീന്‍, എം.എം.വര്‍ഗീസ് എന്നിവരെ കേസില്‍ പ്രതി ചേര്‍ത്തു. കലൂര്‍ പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

അന്തിമ കുറ്റപത്രത്തില്‍ 27 പേരെ കൂടി പ്രതിചേര്‍ത്തിട്ടുണ്ട്. ഇതോടെ കേസിലെ ആകെ പ്രതികളുടെ എണ്ണം 83 ആയി. തട്ടിപ്പില്‍ പാര്‍ട്ടിക്ക് പങ്കുണ്ടെന്നാണ് ഇഡി കണ്ടെത്തല്‍. സിപിഎമ്മിനെ 68-ാം പ്രതിയായാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2011-2021 വരെയുള്ള കാലഘട്ടത്തില്‍ കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന്റെ  കള്ളപ്പണ ഇടപാടുകള്‍ നടന്നു. പാര്‍ട്ടിക്ക് സ്വത്ത് സമ്പാദിക്കാനായി കരുവന്നൂരിലെ രഹസ്യ അക്കൗണ്ടുകളെ ഉപയോഗിച്ചു. ഇത് സിപിഎം ജില്ലാ നേതൃത്വത്തിന്റെ  അറിവോടെയാണെന്നായിരുന്നു കണ്ടെത്തല്‍.

തട്ടിപ്പുവഴി പ്രതികള്‍ 180 കോടി രൂപ സമ്പാദിച്ചു. പ്രതികളുടെ സ്വത്തില്‍നിന്ന് 128 കോടി രൂപ ഇഡി കണ്ടുകെട്ടിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഇ.ഡി.കുറ്റപത്രത്തിനെതിരെ രൂക്ഷഭാഷയില്‍ പ്രതികരിച്ച്  എം.എല്‍.എയും സിപിഎം മുന്‍ജില്ലാ സെക്രട്ടറിയുമായ എ.സി.മൊയ്തീന്‍. കേസിനെ നിയമപരമായും, രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം അറിയിച്ചു. തട്ടിപ്പില്‍ സി.പി.എമ്മിന് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *