Newsskerala

പുതിയ മുന്നണിയുമായി അന്‍വര്‍

മലപ്പുറം: പി.വി.അന്‍വര്‍ . നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുക ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ ബാനറിലായിരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ  പിന്തുണയോടെയാണ് മുന്നണി. ആംആദ്മി പാര്‍ട്ടിയും മുന്നണിയുടെ ഭാഗമായേക്കും.

നിലമ്പൂരിലെ വിവിധ സംഘടനകളുടെ ആവശ്യപ്രകാരമാണ് നടപടിയെന്ന് അന്‍വര്‍ പ്രതികരിച്ചു. എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ക്കെതിരെ ഭീഷണിയുമായാണ് അന്‍വര്‍ രംഗത്തെത്തിയത്.

ഇരുമുന്നികളിലെയും നേതാക്കള്‍ കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവുകള്‍ തന്റെ  കൈവശമുണ്ട്. വേണ്ടി വന്നാല്‍ നിലമ്പൂര്‍ അങ്ങാടിയില്‍ ടിവി വച്ച് അത് കാണിക്കുമെന്നും അന്‍വര്‍ ഭീഷണി മുഴക്കി.

മന്ത്രി മുഹമ്മദ് റിയാസിനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനുമെതിരേ തെളിവുണ്ടെന്ന് അന്‍വര്‍ അവകാശപ്പെട്ടു. നവകേരളാ സദസിന്റെ  പേരില്‍ മുഹമ്മദ് റിയാസ് കോടികള്‍ തട്ടി. കേരളത്തിലെ കോണ്‍ട്രാക്ടര്‍മാരില്‍നിന്ന് കോടിക്കണക്കിന് രൂപ റിയാസ് ബലമായി പിരിച്ചെടുത്തെന്നും ഇതിന്റെ  തെളിവുകള്‍ പുറത്തുവിടുമെന്നും അന്‍വര്‍ പറഞ്ഞു.

തനിക്കെതിരെ എതിരാളികള്‍ വ്യക്തിഹത്യ നടത്തുകയാണെന്നും അതിനെ പ്രതിരോധിക്കുമെന്നും അന്‍വര്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ ചിഹ്നത്തിലോ സ്വതന്ത്ര ചിഹ്നത്തിലോ മത്സരിക്കുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Comment

Your email address will not be published. Required fields are marked *