Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Jimon Paul

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണമില്ല

കൊച്ചി : കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന  നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീന്‍ ബാബുവിന്റെ  ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി അന്വേഷണ മേല്‍നോട്ടം വഹിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ടുകള്‍ ഡി.ഐ.ജിക്ക് കൈമാറണം. അന്വേഷണ സംഘം അന്വേഷണത്തിലെ പുരോഗതി ഹര്‍ജിക്കാരിയെ അറിയിക്കണം. ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന ആരോപണങ്ങള്‍ …

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണമില്ല Read More »

അന്‍വര്‍  റിമാന്‍ഡില്‍

മലപ്പുറം : കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ഡി.എം.കെയുടെ നേതൃത്വത്തില്‍ അടിച്ച് തകര്‍ത്ത കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് റിമാന്‍ഡ്. രാത്രി പി.വി അന്‍വറിനെ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിനടുത്ത് എത്തിച്ച ശേഷമായിരുന്നു തീരുമാനം. ഇന്ന് അന്‍വര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കും. പൊതുമുതല്‍ നശിപ്പിച്ചത് ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ആയിരുന്നു പി വി അന്‍വറിനെതിരെ ചുമത്തിയത്. അതിനാല്‍ ഇപ്പോള്‍ ജാമ്യാപേക്ഷ നല്‍കില്ലെന്ന് അന്‍വര്‍ വ്യക്തമാക്കിയിരുന്നു. തവനൂര്‍ സബ്ജയിലിലേക്കാകും …

അന്‍വര്‍  റിമാന്‍ഡില്‍ Read More »

ഇന്ത്യയിലെ ആദ്യ എച്ച്.എം.പി.വി കേസ് ബെംഗളുരുവില്‍

ബെംഗളൂരു: ഇന്ത്യയിലെ ആദ്യ എച്ച്.എം.പി.വി കേസ് ബംഗുരുരുവില്‍. 8 മാസം പ്രായമുള്ള ആണ്‍ കുഞ്ഞിന് രോഗം സ്ഥിരീകരിച്ചു. കുഞ്ഞിന് വിദേശയാത്രാ പശ്ചാത്തലമില്ല. രോഗം എവിടെ നിന്നാണ് വന്നതെന്ന് പരിശോധിക്കുകയാണ് ആരോഗ്യവകുപ്പ്. കുഞ്ഞിന്റെ ഗുരുതരമല്ല. ആശങ്കപ്പെടേണ്ട നിലയില്ലെന്ന ആശുപത്രി അധികൃതര്‍ അറിയിച്ചു. കളക്ടര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ചൈനീസ്്് വേരിയന്റാണോ എന്ന്്് (രൂപാന്തരം പ്രാപിക്കുന്ന വൈറസ്് ) അന്വേഷിച്ചുവരുന്നു. ഹ്യൂമണ്‍ മെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) കേസുകളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്നുവെന്നാണ് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സ്ഥിതിഗതികള്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയില്‍ …

ഇന്ത്യയിലെ ആദ്യ എച്ച്.എം.പി.വി കേസ് ബെംഗളുരുവില്‍ Read More »

പെരിയ കേസിൽ 10 പേർക്ക് ഇരട്ട ജീവപര്യന്തം

കൊച്ചി: 2019 ഫെബ്രുവരി 17ന് കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കളെ കൊലപ്പെടുത്തിയ കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും നാല് സിപിഎം നേതാക്കൾക്ക് അഞ്ച് വർഷം കഠിന തടവും എറണാകുളം സിബിഐ പ്രത്യേക കോടതി വിധിച്ചു. ഡിസംബർ 28ന് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. അഞ്ച് വർഷം കഠിനതടവിന് (ആർഐ) ശിക്ഷിക്കപ്പെട്ട നാല് പ്രതികളിൽ 20-ാം പ്രതിയായിരുന്ന മുൻ എംഎൽഎ കെ വി കുഞ്ഞിരാമനും ഉൾപ്പെടുന്നു.യൂത്ത് കോൺഗ്രസ് പ്രവർത്തകരായ …

പെരിയ കേസിൽ 10 പേർക്ക് ഇരട്ട ജീവപര്യന്തം Read More »

ശക്തൻ ആകാശപാതക്ക് സമീപം പാർക്ക്‌ ചെയ്തിരുന്ന ഓട്ടോക്ക് തീപിടിച്ചു

തൃശൂർ : ശക്തൻ ആകാശപാതക്ക് സമീപം പാർക്ക്‌ ചെയ്തിരുന്ന ഓട്ടോക്ക് തീപിടിച്ചു. KL.48.T.3672 CNG ഓട്ടോക്കാണ് ഷോർട്ട് സർക്യൂട്ട് മൂലം ഉണ്ടായ തീപിടുത്തം ഉണ്ടായത് .തൃശ്ശൂർ അഗ്നിരക്ഷാ സേനയെത്തി അണച്ചു. അൻസാർ, വേണാട്ട് വീട് കേച്ചേരി, എന്ന ആളുടെ വാഹനമാണ് കത്തിയത്. സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ രാജേഷ് ന്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർ മാരായ സജീഷ് കെ, പ്രകാശൻ കെ, ഷാജു ഷാജി, ബിനോദ് നെൽസൺ, ഹോം ഗാർഡ് ബേബി എന്നിവർ …

ശക്തൻ ആകാശപാതക്ക് സമീപം പാർക്ക്‌ ചെയ്തിരുന്ന ഓട്ടോക്ക് തീപിടിച്ചു Read More »

നിക്ഷേപവുമായി മുങ്ങി, അര കോടി രൂപയും പലിശയും നൽകുവാൻ വിധി.

തൃശൂർ : നിക്ഷേപ പ്രകാരം സംഖ്യ തിരിച്ചുനൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ മുപ്ളിയം വാളൂരാൻ വീട്ടിൽ ജിജു ഫ്രാൻസിസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ ചെട്ടിയങ്ങാടിയിലുള്ള ധനവ്യവസായ സ്ഥാപനത്തിൻ്റെ മാനേജിങ്ങ് പാർട്ണർ തൃശൂർ വടൂക്കര സ്വദേശി ജോയ് .ഡി.പാണഞ്ചേരി, പാർട്ണർ ഭാര്യ റാണി എന്നിവർക്കെതിരെ ഇപ്രകാരം വിധിയായത്. ജിജു 5000000 രൂപയാണ് നിക്ഷേപിക്കുകയുണ്ടായത്. എന്നാൽ നിക്ഷേപസംഖ്യ വാഗ്ദാനം ചെയ്തതു് പോലെ പലിശസഹിതം തിരികെ നൽകുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ആകർഷകമായ …

നിക്ഷേപവുമായി മുങ്ങി, അര കോടി രൂപയും പലിശയും നൽകുവാൻ വിധി. Read More »

ന്യൂ ഇയർ ആഘോഷവുമായി തൃശൂർ സിറ്റിയിൽ മദ്യപിച്ച് വാഹനം ഓടിച്ചവർ 177 പേർ

തൃശൂർ : ന്യൂ ഇയർ ആഘോഷവുമായി ബന്ധപെട്ട് തൃശൂർ സിറ്റി ജില്ലാ പോലീസ് സ്റ്റേഷനുകളിൽ ക്രൈം കേസുകൾ ഉൾപെടെ 293 കേസുകളാണ് റെജിസ്റ്റർ ചെ്യ്തത്. ഡിസംബർ 31 മുതൽ ജനുവരി 1 വരെയുള്ള ന്യൂ ഇയർ ആഘോഷവുമായി ബന്ധപെട്ട കേസുകളാണ് ഇതിൽ പെടുന്നത്. ഇതിൽ മദ്യപിച്ച് വാഹനം ഓടിച്ചത് 177, പൊതുസ്ഥലത്ത് മദ്യപാനം 59, കഞ്ചാവ് ബീഡിയുടെ ഉപയോഗം 8, പുകയില ഉൽപ്പന്ന വില്പന 2, പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം വയ്ക്കൽ 14, പ്രശ്നം ഉണ്ടാകാതിരിക്കാനുള്ള കരുതൽ …

ന്യൂ ഇയർ ആഘോഷവുമായി തൃശൂർ സിറ്റിയിൽ മദ്യപിച്ച് വാഹനം ഓടിച്ചവർ 177 പേർ Read More »

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ കോടികളുടെ അഴിമതി, തെളിവുകള്‍ പുറത്തുവിട്ട് വി.ഡി.സതീശന്‍

തിരുവനന്തപുരം:  സര്‍ക്കാര്‍ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനെതിരെ (കെ.എഫ്.സി)  കോടികളുടെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അനില്‍ അംബാനിയുടെ മുങ്ങാന്‍ പോകുന്ന കമ്പനിക്ക് കെ.എഫ്.സി കോടികള്‍ നല്‍കി. ഈ ഇടപാടിന് പിന്നില്‍ വന്‍ അഴിമതി നടന്നു.. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വാര്‍ത്തസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ കോര്‍പറേറ്റ് മുതലാളിമാരോട് കാട്ടുന്ന അതേ സമീപനമാണ് കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റേതും. മോദി കോര്‍പറേറ്റുകളുടെ കടങ്ങള്‍ എഴുതിത്തള്ളുമ്പോള്‍ കേരള സര്‍ക്കാര്‍ അനില്‍ അംബാനിയുടെ …

കേരള ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ കോടികളുടെ അഴിമതി, തെളിവുകള്‍ പുറത്തുവിട്ട് വി.ഡി.സതീശന്‍ Read More »

തിരുവമ്പാടി, പാറമേക്കാവ് വേല; വെടിക്കെട്ടിന് അനുമതി

കൊച്ചി: തിരുവമ്പാടി, പാറമേക്കാവ് വേല വെടിക്കെട്ടിന് ഹൈക്കോടതിയുടെ അനുമതി. വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടക വസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് ഹൈക്കോടതി അനുമതി നല്‍കിയത്. കേന്ദ്ര വിജ്ഞാപന പ്രകാരം വേലയുടെ ഭാഗമായുള്ള വെടിക്കെട്ടിന് ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് തിരുവമ്പാടി ദേവസ്വവും പാറമേക്കാവ് ദേവസ്വവും ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര വിജ്ഞാപന പ്രകാരം ഫയര്‍വര്‍ക്ക് കണ്‍ട്രോളര്‍, അസിസ്റ്റന്റ് കണ്‍ട്രോളര്‍ എന്നീ തസ്തികകള്‍ രൂപീകരിക്കാന്‍ പെസോയ്ക്ക് കോടതി നിര്‍ദേശം നല്‍കി. ജനുവരി മൂന്നിനാണ് പാറമേക്കാവ് വേല. അഞ്ചിനാണ് …

തിരുവമ്പാടി, പാറമേക്കാവ് വേല; വെടിക്കെട്ടിന് അനുമതി Read More »

സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് മാറ്റം;ഹരിശങ്കര്‍ തൃശൂര്‍ റേഞ്ച് ഐ.ജി,കെ സേതുരാമന്‍ കേരള പോലീസ് അക്കാദമി ഡയറക്ടര്‍

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് മാറ്റം. നാല് ഡി.ഐ.ജിമാര്‍ക്ക് ഐ.ജി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. ജെ ജയനാഥ്, ദേബേഷ് കുമാര്‍ ബെഹ്‌റ, ഉമ ബെഹ്‌റ, രാജ്പാല്‍ മീണ എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം. നേരത്തെ സ്ഥാനക്കയറ്റത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. തിരുവനന്തപുരം കമ്മിഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ ഇന്റലിജന്‍സ് ഐ.ജി, ജെ ജയനാഥിനെ മനുഷ്യാവകാശ കമ്മീഷന്‍ ഐ.ജിയാക്കി. രാജ്പാല്‍ മീണയെ ഉത്തര മേഖല ഐജിയായും കാളിരാജ് മഹേശ്വറെ ട്രാഫിക് ഐ.ജിയായി നിയമിച്ചു. ഉത്തര മേഖല ഐ.ജി സേതുരാമനെ കേരള പൊലീസ് അക്കാദമി …

സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് മാറ്റം;ഹരിശങ്കര്‍ തൃശൂര്‍ റേഞ്ച് ഐ.ജി,കെ സേതുരാമന്‍ കേരള പോലീസ് അക്കാദമി ഡയറക്ടര്‍ Read More »

തൃൂശൂര്‍ നഗരത്തില്‍ യുവാവിനെ കുത്തിക്കൊന്നു

തൃശൂര്‍: നഗരത്തില്‍ യുവാവിനെ കുത്തിക്കൊന്നു. പാലിയം സ്വദേശി ലിവിന്‍ (30) ആണ് മരിച്ചത്. പതിനാറുകാരന്‍ അറസ്റ്റില്‍. മദ്യലഹരിയില്‍ ലിവിന്‍ ആക്രമിച്ചെന്ന് പതിനാറുകാരന്‍ മൊഴി നല്‍കി.

കൗണ്‍സിലില്‍ പൊട്ടിത്തെറിച്ച് ഡെപ്യൂട്ടി മേയര്‍; ഇത്രയും അധ:പതിച്ച ഭരണസമിതി 29 വര്‍ഷത്തെ അനുഭവത്തില്‍ ഇതാദ്യം

തൃശൂര്‍:  കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ മേയറോടുള്ള അതൃപ്തിയില്‍ പൊട്ടിത്തെറിച്ച് ഡെപ്യൂട്ടി മേയര്‍ എം.എല്‍.റോസി. 29 വര്‍ഷത്തെ അനുഭവത്തില്‍ ഇത്രയും അധ:പതിച്ച ഭരണസമിതി ഇതാദ്യമെന്ന് അവര്‍ പറഞ്ഞു. ഇവിടെ കൂടിയാലോചനകളോ, ചര്‍ച്ചകളോ ഇല്ല, ഏകാധിപത്യമാണ്. എന്താണ് ഇവിടെ നടക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിഷയങ്ങള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ പോലും ചര്‍ച്ച ചെയ്യുന്നില്ല.പുറത്ത് ജനങ്ങളെ നേരിടാന്‍ കഴിയാത്ത സ്ഥിതിയെന്നും അവര്‍ പറഞ്ഞു.തൃശൂര്‍ കോര്‍പറേഷന്‍ ഗ്രൗണ്ടുകള്‍ വാടകക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതിയിള്ള ചര്‍ച്ചയ്ക്കിടയിലായിരുന്നു ഡെപ്യൂട്ടി മേയറുടെ തുറന്ന് പറച്ചില്‍. താന്‍ കാലാവധി …

കൗണ്‍സിലില്‍ പൊട്ടിത്തെറിച്ച് ഡെപ്യൂട്ടി മേയര്‍; ഇത്രയും അധ:പതിച്ച ഭരണസമിതി 29 വര്‍ഷത്തെ അനുഭവത്തില്‍ ഇതാദ്യം Read More »

സണ്‍ബേണ്‍ സംഗീതോത്സവം കൗണ്‍സിലും, കമ്മിറ്റിയും അറിയാതെ,സ്റ്റോപ്പ് മെമ്മോ നല്‍കണമെന്ന് നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍

തൃശൂര്‍: കോര്‍പറേഷന്റെ അനുമതിയില്ലാതെ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന സണ്‍ബേണ്‍ സംഗീതോത്സവത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കണമെന്നാവശ്യപ്പെട്ട് നഗരാസൂത്രണസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ബി.മുകേഷ് സെക്രട്ടറി വി.പി.ഷിബുവിന് പരാതി നല്‍കി. ഇത്തരമൊരു പരിപാടിയെക്കുറിച്ച്  കൗണ്‍സിലോ നഗരപ്ലാനിംഗ വിഭാഗമോ അറിഞ്ഞിട്ടില്ല. പി.പി.ആര്‍ ലൈന്‍സില്ലാതെ പരിപാടി നടത്താന്‍ കഴിയുന്നതെങ്ങനെയെന്ന് അദ്ദേഹം ചോദിച്ചു. പരിപാടിക്ക് രണ്ട് തരത്തിലുള്ള ടിക്കറ്റുകളാണ് വിതരണം ചെയ്തിരിക്കുന്നത്. ഒന്നില്‍ എവിടെയാണ് പരിപാടിയെന്നും മറ്റുമുള്ള വിവരങ്ങളില്ല. വരുന്നവര്‍ക്ക് ബിവറേജ്‌സ് നല്‍കുമെന്ന് ടിക്കറ്റില്‍ കുറിച്ചിട്ടുണ്ടെന്നും മുകേഷ് പറഞ്ഞു. കോര്‍പറേഷന്റെ പേരില്‍ സംഗീതപരിപാടി നടത്തി കോടികള്‍ …

സണ്‍ബേണ്‍ സംഗീതോത്സവം കൗണ്‍സിലും, കമ്മിറ്റിയും അറിയാതെ,സ്റ്റോപ്പ് മെമ്മോ നല്‍കണമെന്ന് നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ Read More »

കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി ; പ്രതി പിടിയിൽ

തൃശ്ശൂർ: തൃശൂർ കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി. പ്രതി പിടിയിൽ. നാടൻചേരി വീട്ടിൽ സിന്ധുവാണ് (55) കൊല്ലപ്പെട്ടത്. സംഭവത്തിൽ മുതുവറ സ്വദേശി കണ്ണനെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളിൽ നിന്നും തൊണ്ടിമുതലായ സ്വർണ്ണം കണ്ടെടുത്തിട്ടുണ്ട്. നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. വെട്ടി വീഴ്ത്തിയ ശേഷം കഴുത്തറുത്ത് മാറ്റിയ നിലയിലായിരുന്നു മൃതദേഹം. സിന്ധുവിന്റെ ഭർത്താവ് സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നിരിക്കുന്നത്. സിന്ധുവിന്റെ സഹോദരീഭർത്താവാണ് കണ്ണൻ. മുൻ വൈരാഗ്യം ഉണ്ടെന്ന സംശയവും …

കുന്നംകുളത്ത് വീട്ടമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി ; പ്രതി പിടിയിൽ Read More »

കലൂർ സ്റ്റേഡിയത്തിലെ അപകടം : മൂന്ന് പേരെ അറസ്റ്റ് ചെയ്തു

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ മൂന്ന് പേരെ അറസ്റ്റ് കൊച്ചി പൊലീസ് അറസ്റ്റു ചെയ്തു. സ്റ്റേജ് നിർമ്മിച്ച മുളന്തുരുത്തി സ്വദേശി ബെന്നി, മൃദംഗ മിഷൻ സിഇഒ ഷെമീർ അബ്ദുൽ റഹീം, ഓസ്കാർ ഇവന്റ്സ് മാനേജർ കൃഷ്ണകുമാർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മൃദം​ഗ വിഷൻ സിഇഒയും എംഡിയും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ കലൂർ സ്റ്റേഡിയത്തിൽ മൃദം​ഗനാദമെന്ന പേരിൽ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയിൽ …

കലൂർ സ്റ്റേഡിയത്തിലെ അപകടം : മൂന്ന് പേരെ അറസ്റ്റ് ചെയ്തു Read More »

രാഗ് ബാഗ് ജനുവരി 14 മുതൽ 19 വരെ കോവളത്ത് 

തിരുവനന്തപുരം : സാങ്കേതികവിദ്യയും ഭാവനയും സമന്വയിക്കുന്ന കലാപ്രകടനങ്ങളുടെ ഉത്സവത്തിന് തിരുവനന്തപുരം സാക്ഷിയാകും.  ആറു ദിവസം നീണ്ടു നിൽക്കുന്ന കാർണിവൽ 2025 ജനുവരി 14 മുതൽ 19 വരെ തിരുവനന്തപുരം, കോവളത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിൽ നടക്കും. ‘രാഗ് ബാഗ്’ എന്നു പേരിട്ടിരിക്കുന്ന ഈ കാർണിവലിൽ സർക്കസ് തിയേറ്റർ, ഫിസിക്കൽ തിയേറ്റർ, വെർട്ടിക്കൽ ആർട്ട്, സംഗീതം തുടങ്ങിയ വൈവിധ്യമാർന്ന കലാരൂപങ്ങളുടെ തത്സമയ അവതരണങ്ങളാണ് നടക്കുക. ‘ഓഷ്യാനിക് സർക്കിൾസ്’ എന്ന വിഷയത്തിലൂന്നിയാണ് രാഗ് ബാഗിന്റെ പരിപാടികൾ.   കേരളത്തിന്റെ പ്രധാന …

രാഗ് ബാഗ് ജനുവരി 14 മുതൽ 19 വരെ കോവളത്ത്  Read More »

ഉമ തോമസിന് വീണ് പരിക്കേറ്റ സംഭവം; സ്‌റ്റേജിന് അനുമതിയില്ല, പോലീസ് കേസെടുത്തു

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എം.എല്‍.എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ സംഘാടകര്‍ പ്രതിക്കൂട്ടില്‍. സംഭവത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്തു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ നൃത്തപരിപാടി നടത്തിയതിന് സംഘാടകര്‍ക്കെതിരെയാണ് കേസെടുത്തത്. വിളക്ക് കൊളുത്താന്‍ മാത്രമാണ് സ്റ്റേജെന്നാണ് സംഘാടകര്‍ പറഞ്ഞത്. പരിപാടി നടത്താന്‍ മാത്രമാണ് സ്റ്റേഡിയം തുറന്നു കൊടുത്തതെന്നും എന്‍ജിനീയര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ ജിസിഡിഎ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള പറഞ്ഞു. അഞ്ച് മിനുട്ട് ചടങ്ങിന് വേണ്ടിയാണ് ആ പ്ലാറ്റ് ഫോം ഉണ്ടാക്കിയത്. …

ഉമ തോമസിന് വീണ് പരിക്കേറ്റ സംഭവം; സ്‌റ്റേജിന് അനുമതിയില്ല, പോലീസ് കേസെടുത്തു Read More »

ഉമാ തോമസിന്റെ  ആരോഗ്യനില മെച്ചപ്പെട്ടു: മന്ത്രി രാജീവ്

കൊച്ചി: ഉമാ തോമസ് എം.എല്‍.എയുടെ ആരോഗ്യനില മുമ്പത്തേതിനേക്കാള്‍ മെച്ചപ്പെട്ടെന്ന് മന്ത്രി പി.രാജീവ്. നിലവില്‍ സിടി സ്‌കാനിംഗ് നടക്കുയാണ്. ഇതിന് ശേഷം ചികിത്സാരീതി മാറ്റണോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി പ്രതികരിച്ചു. ഉമാ തോമസ് ഇപ്പോഴും വെന്റിലേറ്ററിലാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ അഞ്ചംഗ സംഘം നിരീക്ഷണം തുടരുകയാണെന്നും മന്ത്രി പറഞ്ഞു. വീഴ്ചയുടെ ആഘാതത്തില്‍ മുഖത്തും വാരിയെല്ലുകള്‍ക്കും ഒടിവുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടാതെ സെര്‍വിക്കല്‍ സ്‌പൈനിലും പരുക്ക് പറ്റിയിട്ടുണ്ട്. തലയുടെ പരുക്ക് ഗുരുതരമാണെങ്കില്‍കൂടിയും അടിയന്തിര ശസ്ത്രക്രിയയുടെ ആവശ്യമില്ല. പ്രാഥമികമായി എടുത്ത സി.ടി സ്‌കാനില്‍ അസ്ഥികള്‍ക്ക് …

ഉമാ തോമസിന്റെ  ആരോഗ്യനില മെച്ചപ്പെട്ടു: മന്ത്രി രാജീവ് Read More »

കലൂര്‍ സ്‌റ്റേഡിയം ഗ്യാലറിയില്‍ നിന്ന് വീണു, എം.എല്‍.എ ഉമാ തോമസിന്റെ പരിക്ക് അതീവ ഗുരുതരം

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ വി.ഐ.പി ഗാലറിയില്‍ നിന്ന് താഴേയ്ക്കു വീണ എം.എല്‍.എ ഉമാ തോമസിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. 24 മണിക്കൂര്‍ വെന്റിലേറ്ററില്‍ നിരിക്ഷണത്തിലാണവര്‍. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം സ്ഥിതി നിരീക്ഷിക്കുന്നു. കോണ്‍ക്രീറ്റില്‍ തലയടിച്ചാണ് വീണതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. 15 അടി ഉയരത്തില്‍ നിന്ന് തലയിടിച്ച് വീഴുകയായിരുന്നു. ശ്വാസകോശത്തിനും, തലച്ചോറിനും, നട്ടെല്ലിനും പരിക്കുണ്ട്. ഉടന്‍ ശസ്ത്രക്രിയ വേണ്ടെന്നാണ്  ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.മുറിവില്‍ നിന്ന് രക്തം വാര്‍ന്നുപോയിട്ടുണ്ട്. ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ തന്നെ രക്തം വാര്‍ന്നിരുന്നു. …

കലൂര്‍ സ്‌റ്റേഡിയം ഗ്യാലറിയില്‍ നിന്ന് വീണു, എം.എല്‍.എ ഉമാ തോമസിന്റെ പരിക്ക് അതീവ ഗുരുതരം Read More »

സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കർ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കർ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വാൻറോസ് ജങ്ഷനിലെ സ്വകാര്യ ഹോട്ടലിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല. ‘അമ്മ അറിയാതെ, സുന്ദരി, പഞ്ചാഗ്നി അടക്കം ഹിറ്റ് സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. സീരിയൽ അഭിനയത്തിനായാണ് നാല് ദിവസം മുമ്പ് ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. രണ്ട് ദിവസമായി അദ്ദേഹം മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. ഒപ്പം അഭിനയിക്കുന്നവർ ദിലീപിനെ ഫോണിൽ വിളിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. ഇവരും …

സിനിമാ – സീരിയൽ നടൻ ദിലീപ് ശങ്കർ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ Read More »