Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Jimon Paul

പഞ്ചാരിയുടെ നാദമധുരത്തില്‍ ആറാട്ടുപുഴ ശാസ്താവ് എഴുന്നളള്ളി

തൃശൂര്‍: ചരിത്രപ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന് വന്‍ജനത്തിരക്ക്. വൈകീട്ട് ആറരയോടെ പൂരത്തിന് തുടക്കമിട്ട് ആറാട്ടുപുഴ ശാസ്താവ് 15 ആനകളുടെ അകമ്പടിയോടെ എഴുന്നള്ളി. പഞ്ചാരിമേളത്തിന് പെരുവനം കുട്ടന്‍മാരാര്‍ പ്രമാണിയായി. തൊട്ടിപ്പാള്‍ ഭഗവതിയോടൊപ്പം ചാത്തക്കുടം ശാസ്താവിന്റെ പൂരം, നെട്ടിശ്ശേരി ശാസ്താവിന്റെ പൂരം, എടക്കുന്നി ഭഗവതിയുടെ പൂരം, പൂനിലാര്‍ക്കാവ്, കടുപ്പശ്ശേരി, ചാലക്കുടി പിഷാരിക്കല്‍ ഭഗവതിമാരുടെ പൂരം, അന്തിക്കാട് -ചൂരക്കോട് ഭഗവതിമാരുടെ പൂരം എന്നിവയുണ്ടാകും. നാളെ പുലര്‍ച്ചെയാണ് വിശ്വപ്രസിദ്ധമായ കൂട്ടിയെഴുന്നള്ളിപ്പ്. തൃപ്രയാര്‍ തേവരും, ഇടത്ത് ചാത്തക്കുടം ശാസ്താവിനൊപ്പം ഊരകത്തമ്മതിരുവടിയും വലത്ത് ചേര്‍പ്പ് ഭഗവതിയും  കൂട്ടിയെഴുന്നള്ളിപ്പില്‍ …

പഞ്ചാരിയുടെ നാദമധുരത്തില്‍ ആറാട്ടുപുഴ ശാസ്താവ് എഴുന്നളള്ളി Read More »

ഇന്ന് ഓശാന ഞായര്‍; വിശുദ്ധവാരാചരണത്തിന് തുടക്കം

തൃശൂര്‍: ഇന്ന് ഓശാന ഞായര്‍. പള്ളികളില്‍ പ്രാര്‍ത്ഥനകളുമായി വിശ്വാസികള്‍ കുരുത്തോല പ്രദക്ഷിണം നടത്തി. വിശുദ്ധവാരാചരണത്തിനു തുടക്കംകുറിച്ച് ലോകമെങ്ങും ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നത്്. പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി ക്രിസ്തുദേവന്റെ ജറുസലം പ്രവേശനത്തിന്റെ ഓര്‍മയിലാണ് ക്രൈസ്തവര്‍  ഓശാന ഞായര്‍ ആചരിക്കുന്നത്. പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ ഓശാന മാര്‍ യോഹന്നാന്‍ മാംദ്ദാന പള്ളിയില്‍ മാര്‍ ഔഗിന്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത കുരുത്തോല വാഴ്ത്തി തുടര്‍ന്ന് ഓശാന എതിരേല്‍പ്പ് മാര്‍ത്ത് മറിയം വലിയ പള്ളിയിലേക്ക് വിശ്വാസികളുടെ അകമ്പടിയോടെ ഓശാന പ്രദക്ഷിണമായി …

ഇന്ന് ഓശാന ഞായര്‍; വിശുദ്ധവാരാചരണത്തിന് തുടക്കം Read More »

ആറാട്ടുപുഴ പിടിക്കപ്പറമ്പ് ആനയോട്ടത്തില്‍ വടക്കുന്നാഥന്‍ ശിവന്‍ ഒന്നാമന്‍

‘തൃശൂർ : ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് നടന്ന പിടിക്കപ്പറമ്പ് ആനയോട്ടത്തില്‍ കോടന്നൂര്‍ ശാസ്താവിന്റെ തിടമ്പേറ്റിയ വടക്കുന്നാഥന്‍ ശിവന്‍ ഒന്നാമത് എത്തി. പെരുവനം ഉത്സവത്തിന്റെ പള്ളിവേട്ട എന്നറിയപ്പെടുന്ന പിടിക്കപ്പറമ്പ് ആനയോട്ടം രാവിലെ പത്തിന് തുടങ്ങി.എഴുന്നള്ളിയെത്തിയ ചേര്‍പ്പ്, ഊരകം, ആറാട്ടുപുഴ ദേവീദേവന്‍മാരെ സാക്ഷിയാക്കി നടന്ന ആനയോട്ടത്തില്‍ ചക്കംകുളം ശാസ്താ ക്ഷേത്രം, നാങ്കുളം ക്ഷേത്രം, ചിറ്റിച്ചാത്തകുടം ക്ഷേത്രം, മേടംകുളം ക്ഷേത്രം, കോടന്നൂര്‍ ക്ഷേത്രം, നെട്ടിശ്ശേരി ക്ഷേത്രം, തൊട്ടിപ്പാള്‍ ഭഗവതി ക്ഷേത്രം, എടക്കുന്നി ക്ഷേത്രം, തൈക്കാട്ടുശ്ശേരി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള കൊമ്പന്‍മാര്‍ പങ്കെടുത്തു.

തൃശ്ശൂർ പൂരം നടത്തിപ്പിൽ ആശങ്ക വേണ്ട : മന്ത്രി കെ രാധാകൃഷണൻ

തൃശ്ശൂർ : പൂരം നടത്തിപ്പിൽ യാതൊരു ആശങ്കയും വേണ്ടന്നും കോവിഡാനന്തര പൂരം മാറ്റങ്ങളുടേതാണെന്നും ഇതിന് ഉദാഹരണമാണ് കേരളത്തിലെ ക്ഷേത്രങ്ങളിലെ പൂരങ്ങൾക്കും ഉത്സവങ്ങൾക്കുമായി പരമാവധി എട്ടുകോടി രൂപ സംസ്ഥാന സർക്കാർ അടുത്ത സാമ്പത്തിക വർഷ ബജറ്റിൽ പരിഗണിച്ചതെന്ന് ദേവസ്വം പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. അറുപതാമത് തൃശൂർ പൂരപ്രദർശനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം സ്ത്രീ സൗഹർദ്ദപൂരം എന്ന ആശയം വിജയപ്പിച്ചതുപോലെ ഈ വർഷത്തെ പൂരം ആബാല വൃദ്ധജനങ്ങൾക്കും സധൈര്യം പങ്കെടുക്കാൻ പറ്റുന്ന …

തൃശ്ശൂർ പൂരം നടത്തിപ്പിൽ ആശങ്ക വേണ്ട : മന്ത്രി കെ രാധാകൃഷണൻ Read More »

വസ്ത്രവൈവിധ്യത്തിന്റെ വിസ്മയലോകം തുറന്ന് പുളിമൂട്ടില്‍ സില്‍ക്‌സ്

തൃശൂര്‍: വസ്ത്രവ്യാപാരരംഗത്ത് അടുത്ത വര്‍ഷം നൂറിന്റെ നിറവിലെത്തുന്ന പുളിമൂട്ടില്‍ സില്‍ക്‌സ് പൂരനഗരത്തില്‍ പുതിയ രൂപത്തിലും പകിട്ടിലും പ്രവര്‍ത്തനം തുടങ്ങി. മേയര്‍ എം.കെ.വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു. കൗണ്‍സിലര്മാരായ രാജൻ ജെ പല്ലൻ, റെജി ജോയി ചാക്കോള, വര്‍ഗീസ് കണ്ടംകുളത്തി, ഐ.പി.പോള്‍, എം.പി.വിന്‍സെന്റ്, പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഡയറക്ടര്‍മാരായ എബ്രഹാം ചാക്കോ, ജേക്കബ് എബ്രഹാം, ജേക്കബ് ജോണ്‍, ജേക്കബ് സ്റ്റീഫന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തി. ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവം പകരുന്ന പരിഷ്‌ക്കാരങ്ങളാണ് ‘ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സജ്ജമാക്കിയിരിക്കുന്നത്. കെട്ടിടത്തിന്റെ മുന്‍ഭാഗം …

വസ്ത്രവൈവിധ്യത്തിന്റെ വിസ്മയലോകം തുറന്ന് പുളിമൂട്ടില്‍ സില്‍ക്‌സ് Read More »

കോമരങ്ങള്‍ ഉറഞ്ഞുതുള്ളി, ശ്രീകുരുംബക്കാവില്‍ കാവുതീണ്ടല്‍ ഭക്തിനിര്‍ഭരം….. WATCH VIDEO

കൊടുങ്ങല്ലൂര്‍: ഭക്തിധന്യതയില്‍ ശ്രീകുരുംബക്കാവ് ഭഗവതി ക്ഷേത്രത്തില്‍  കോമരങ്ങളും, ഭക്തരും കാവുതീണ്ടി. ഇത്തവണ പതിനായിരങ്ങളാണ് അശ്വതി കാവുതീണ്ടലിന് എത്തിയത്. രാവിലെ മുതല്‍ തന്നെ പലദേശങ്ങളില്‍ നിന്നും വ്രതമെടുത്ത് എത്തിയ കോമരങ്ങളും ഭക്തരും ചെറുസംഘങ്ങളായി ക്ഷേത്രത്തില്‍ എത്തി അവകാശത്തറകളില്‍ തമ്പടിച്ചു. കാല്‍ച്ചിലമ്പ് കുലുക്കിയും, പള്ളിവാളുകൊണ്ട് നെറ്റിയില്‍ നിന്ന് ചുടുചോരയൊലിപ്പിച്ചും, മുളന്തണ്ടില്‍ താളമിട്ടും കോമരങ്ങള്‍ ഉറഞ്ഞുതുള്ളി. ദേവീശരണം വിളികളോടെ ക്ഷേത്രശ്രീകോവിലിലെ ചെമ്പോലത്തകിടില്‍ ആഞ്ഞടിച്ച് കോമരങ്ങള്‍ ആര്‍ത്തിരമ്പി. ക്ഷേത്രാങ്കണം മഞ്ഞളില്‍ ആറാടി. കാവുതീണ്ടിയ ഭക്തർ നിലപാടു തറയില്‍ വലിയ തമ്പുരാനെ വണങ്ങി. അശ്വതി …

കോമരങ്ങള്‍ ഉറഞ്ഞുതുള്ളി, ശ്രീകുരുംബക്കാവില്‍ കാവുതീണ്ടല്‍ ഭക്തിനിര്‍ഭരം….. WATCH VIDEO Read More »

തൃശൂർ ജില്ലാ പഞ്ചായത്തിന് 134 കോടിയുടെ ബജറ്റ്

ക്ഷീര മേഖലയിലും തൊഴിൽ സംരംഭങ്ങൾക്കും സ്വന്തം ബ്രാൻഡ് , 32 വനിത ഫിറ്റ്നെസ് സെന്റർ ആരംഭിക്കുന്നതിനായി 60 ലക്ഷം ,വടക്കാഞ്ചേരി ജില്ലാ ആശുപത്രിക്ക് 75 ലക്ഷം , വിദ്യാർഥിനികൾക്ക് കരാട്ടെ, കളരി, തയ്‌ക്കൊണ്ടോ തുടങ്ങിയ ആയോധനകലകൾ പരിശീലിപ്പിക്കുന്നതിന് 10 ലക്ഷം തൃശൂർ : ജില്ലാ പഞ്ചായത്തിൻ്റെ 2023- 24 വർഷത്തെ ബജറ്റ് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ അവതരിപ്പിച്ചു. 134,01,50,422 രൂപ വരവും 133,33,10,000 രൂപ ചെലവും 68,40,422 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.കാർഷിക – അനുബന്ധ …

തൃശൂർ ജില്ലാ പഞ്ചായത്തിന് 134 കോടിയുടെ ബജറ്റ് Read More »

പാഴ് വസ്തുക്കളാൽ ‘പൂങ്കാവന’മൊരുക്കി  വിജി വാണിയംകുളം

വിത്തും, ഇലകളും, അടയ്ക്കാതോടും   അലങ്കാര ഉത്പന്നങ്ങളാകും തൃശൂര്‍:  കൊയ്‌തൊഴിഞ്ഞ പാടത്തെ ചിങ്ങടപ്പുല്ലില്‍ നിന്നും, തൊടികളില്‍ വീണുകിടക്കുന്ന പനയോലകളില്‍ നിന്നും, കവുങ്ങിന്‍ പാളകളില്‍ നിന്നും വരെ അലങ്കാരവസ്തുക്കളൊരുക്കുന്ന വേറിട്ടൊരു നിര്‍മ്മാണ രീതിയുമായി കലാകാരി വിജി വാണിയംകുളം.വിജി നിര്‍മ്മിച്ച പാഴ് വസ്തുക്കളുടെ ‘പൂങ്കാവനം’ കാണാം. കാഴ്ചക്കാര്‍ക്ക് കൗതുകമായിവഴിയരികില്‍ വലിച്ചെറിയുന്ന പാഴ്‌വസ്തുക്കള്‍  പൂക്കളായും, പൂക്കൂടകളായും, ഇലകളായും, വിവിധ തരത്തിലുള്ള അലങ്കാരവസ്തുക്കളായും വിജിയുടെ കരവിരുതില്‍ രൂപമെടുക്കുന്നു.ബ്യൂട്ടി പാര്‍ലര്‍ ഉടമയായ വിജി 13 വര്‍ഷം മുന്‍പാണ് കരകൗശല ഉത്പന്നങ്ങളുടെ  നിര്‍മ്മാണ മേഖലയിലെത്തിയത്. വാഴനാരും, …

പാഴ് വസ്തുക്കളാൽ ‘പൂങ്കാവന’മൊരുക്കി  വിജി വാണിയംകുളം Read More »

പുതിയ ജില്ലാ കലക്ടറുടെ ആദ്യ ഇടപെടല്‍ കുട്ടികള്‍ക്കു വേണ്ടി; 15 സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍

തൃശൂര്‍:പുതിയ ജില്ലാ കലക്ടറായി ചാര്‍ജെടുത്ത വി ആര്‍ കൃഷ്ണ തേജയുടെ ജില്ലയിലെ ആദ്യത്തെ ഇടപെടല്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട കുട്ടികള്‍ക്കു വേണ്ടി. ജില്ലയിലെ മലയോര, തീരദേശ മേഖലകളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട 15 സ്‌കൂളുകള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ ഒരുക്കിയാണ് ജില്ലാ കലക്ടറുടെ ഇടപെടല്‍. 65 ഇഞ്ച് വലിപ്പമുള്ള ഇന്ററാക്ടീവ് സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളാണ് ഇതുവഴി സ്‌കൂള്‍ക്ക് ലഭിക്കുക. ജില്ലയിലെ കുട്ടികള്‍ക്കുള്ള ആദ്യ സമ്മാനമെന്ന നിലയിലാണ് ഈ സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ ഒരുക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് …

പുതിയ ജില്ലാ കലക്ടറുടെ ആദ്യ ഇടപെടല്‍ കുട്ടികള്‍ക്കു വേണ്ടി; 15 സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍ Read More »

തൃശൂര്‍ കലക്ടറായി കൃഷ്ണതേജ ചുമതലയേറ്റു

തൃശൂര്‍: തൃശൂരിന്റെ പുതിയ കളക്ടറായി വി.ആര്‍.കൃഷ്ണതേജ ഐ.എ.എസ് ചുമതലയേറ്റു. ജില്ലയുടെ 46-ാമത്തെ കലക്ടറാണ് വി ആര്‍ കൃഷ്ണ തേജ  രാവിലെ 9.30ന് കലക്ടറേറ്റിലെത്തിയ അദ്ദേഹം സ്ഥലം മാറിപ്പോവുന്ന ഹരിത വി കുമാറില്‍ നിന്നാണ് ചാര്‍ജ് ഏറ്റെടുത്ത്. ആന്ധ്രാ പ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കൃഷ്ണ തേജ 2015 ഐ.എ.എസ് ബാച്ചുകാരനാണ്. ആലപ്പുഴ ജില്ലാ കലക്ടര്‍ പദവിയില്‍ നിന്നാണ് അദ്ദേഹം തൃശൂരിലെത്തിയത്. 2016-17ല്‍ തൃശൂര്‍ അസിസ്റ്റന്റ് കലക്ടറായിരുന്ന കൃഷ്ണ തേജ, കെ.ടി.ഡി.സി മാനേജിംഗ് ഡയറക്ടര്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍, പട്ടികജാതി …

തൃശൂര്‍ കലക്ടറായി കൃഷ്ണതേജ ചുമതലയേറ്റു Read More »

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികള്‍ തൃശൂരില്‍: മേയര്‍ എം.കെ.വര്‍ഗീസ്

തൃശൂര്‍: സൊഹെയ്‌സ്, സിയാസ്, കെസ്‌വെ എന്നീ കര്‍ഷകസംഘടനകളുടെ നേതൃത്വത്തില്‍ ലോകവദനആരോഗ്യദിനം ആചരിച്ചു. ചെമ്പൂക്കാവ് മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ നടന്ന ചടങ്ങ് മേയര്‍ എം.കെ.വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സര്‍വേയില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികള്‍ തൃശൂരിലാണെന്ന് മേയര്‍ ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. പരിസ്ഥിതി മാറിയതു പോലെ നമ്മുടെ ഭക്ഷണരീതിയും മാറി. പ്രതിരോധശേഷി കുറഞ്ഞതോടെ മാറാരോഗങ്ങള്‍ വ്യാപകമായിത്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. മണ്ണിനെ സ്‌നേഹിക്കാനും, സംരക്ഷിക്കുവാനും പുതിയ തലമുറയെക്കൂടി ബോധവത്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ …

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാന്‍സര്‍ രോഗികള്‍ തൃശൂരില്‍: മേയര്‍ എം.കെ.വര്‍ഗീസ് Read More »

ക്രമസമാധാനത്തിന് കാവലായി നഗരത്തില്‍ ബൈക്ക് പട്രോളിംഗ് വാഹനവ്യൂഹം,സിറ്റി ടസ്‌കേഴ്‌സ് നഗരം ചുറ്റുന്നു

തൃശൂര്‍: ക്രമസമാധാനപാലനത്തിന് നഗരത്തിന്റെ മുക്കുംമൂലയിലും വരെ ഇനി പോലീസിന്റെ കരുതലും,സംരക്ഷണവും.തൃശൂര്‍ സിറ്റി പോലീസിന്റെ ഇരുചക്രവാഹന പട്രോളിംഗ് സംഘം നഗരത്തിലിറങ്ങി. സിറ്റി ടസ്‌കേഴ്‌സ് എന്ന പേരിലുള്ള വാഹനവ്യൂഹത്തിന് സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നടന്ന ചടങ്ങില്‍ കമ്മീഷണര്‍ അങ്കിത് അശോകന്‍,  സൗത്ത് ഇന്ത്യന്‍ ബാങ്ക്് സീനിയര്‍ മാനേജര്‍ ആന്റോ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന് ഫ്‌ളാഗ് ഓഫ് ചെയ്തു. സുഗമമായ ഗതാഗത ക്രമീകരണവും സംഘം ഉറപ്പുവരുത്തും. ആദ്യഘട്ടത്തില്‍ പ്രത്യേകം രൂപകല്‍പന നിര്‍വഹിച്ച പത്ത്് ബൈക്കുകളാണ് നഗരം ചുറ്റുക. പ്രത്യേക …

ക്രമസമാധാനത്തിന് കാവലായി നഗരത്തില്‍ ബൈക്ക് പട്രോളിംഗ് വാഹനവ്യൂഹം,സിറ്റി ടസ്‌കേഴ്‌സ് നഗരം ചുറ്റുന്നു Read More »

നഗരത്തിന് ആഘോഷമായി വടക്കേച്ചിറ സ്ട്രീറ്റ് ഫെസ്റ്റ്

സത്യന്‍ അന്തിക്കാടിന്റെ അടുത്ത സിനിമയില്‍ വടക്കേച്ചിറയും, സാംസ്‌കാരികത്തെരുവും ചിത്രീകരിക്കണമെന്ന് മന്ത്രി രാജന്‍ തൃശൂര്‍: കലയുടെയും, സാഹിത്യത്തിന്റെയും കേന്ദ്രമാണ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരെന്ന് റവന്യൂമന്ത്രി കെ.രാജന്‍ അഭിപ്രായപ്പെട്ടു. വടക്കേച്ചിറ സ്ട്രീറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ അടുത്ത ചിത്രത്തില്‍ വടക്കേച്ചിറയും, സാംസ്‌കാരികത്തെരുവും ഉള്‍പ്പെടുത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായ സത്യന്‍ അന്തിക്കാടിന്റെ സാന്നിധ്യത്തിലായിരുന്നു മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.വടക്കേച്ചിറയെയും പരിസര പ്രദേശങ്ങളെയും സാംസ്‌ക്കാരിക ഉത്സവത്തിന്റെ സ്ഥിരം വേദിയാക്കുകയാണ് ലക്ഷ്യം. ലോകത്തിന്റെ മുമ്പില്‍ …

നഗരത്തിന് ആഘോഷമായി വടക്കേച്ചിറ സ്ട്രീറ്റ് ഫെസ്റ്റ് Read More »

ചെണ്ടപ്പുറത്ത് നാദമുണര്‍ന്നു, ചെ.പ്പു.കോ.വൈ സാംസ്‌കാരികോത്സവത്തിന് ഉജ്ജ്വല തുടക്കം

തൃശൂര്‍: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചെ. പ്പു. കോ. വെ സാംസ്‌കാരികോത്സവത്തിന് പ്രൗഡോജ്ജ്വലമായ തുടക്കം.  റീജിയണല്‍ തിയേറ്ററില്‍ പദ്മശ്രീ കലാമണ്ഡലം ഗോപി ചെ. പ്പു. കോ. വെ സാംസ്‌ക്കാരികോത്സവം ഉദ്ഘാടനം ചെയ്തു. പരീക്ഷാക്കാലമായിട്ടും സാമ്പത്തിക വര്‍ഷാവസാനത്തിന്റെ തിരക്കുകളുണ്ടായിട്ടും ഈ പരിപാടി സാധ്യമായത് കൂട്ടായ്മയുടെ വിജയമാണെന്ന് കലാമണ്ഡലം ഗോപി പറഞ്ഞു. സന്മനസ്സുള്ള പല വിഭാഗം ജനങ്ങള്‍ ഒന്നിച്ചുനിന്നതിനാലാണ് ഇത്തരമൊരു പരിപാടി യാഥാര്‍ഥ്യമായത്. വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്ത പ്രതിഭകള്‍ക്കും കലാകാരര്‍ക്കും വേദിയൊരുക്കിയത് അഭിന്ദനാര്‍ഹമാണെന്നും അദ്ദേഹം …

ചെണ്ടപ്പുറത്ത് നാദമുണര്‍ന്നു, ചെ.പ്പു.കോ.വൈ സാംസ്‌കാരികോത്സവത്തിന് ഉജ്ജ്വല തുടക്കം Read More »

കേരളീയര്‍ക്ക് സൗന്ദര്യബോധം കുറവെന്ന് സത്യൻ അന്തിക്കാട്

തൃശൂര്‍: കേരളീയര്‍ക്ക് സൗന്ദര്യബോധം കുറവെന്ന് വടക്കേച്ചിറ സ്ട്രീറ്റ് ഫെസ്റ്റില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെട്ടു. അതിമനോഹരമായ വടക്കേച്ചിറയുടെ സൗന്ദര്യത്തിന് അടിവരയിടുന്ന പരിപാടിയാണ് വടക്കേച്ചിറ സ്ട്രീറ്റ് ഫെസ്റ്റെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നാടിന്റെ സൗന്ദര്യത്തെ വീണ്ടെടുക്കലാണിതെന്നും, ഇതൊരു തുടക്കമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന്റെ പ്രകൃതി ഭംഗിയും മനോഹാരിതയും കണ്ടെത്താന്‍ പലപ്പോഴും നമുക്ക് സാധിക്കാറില്ല.  തൃശൂരിലുള്ളവര്‍ ഇവിടെയുള്ള പ്രകൃതിരമണീയമായ പ്രദേശങ്ങളുടെ പ്രാധാന്യം മനസ്സിലാക്കിയിട്ടില്ല. വളരെ മനോഹരമായ സ്ഥലങ്ങള്‍ കേരളത്തിലുണ്ടെന്നും, അവ തന്റെ സിനിമകളില്‍ ചിത്രീകരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. …

കേരളീയര്‍ക്ക് സൗന്ദര്യബോധം കുറവെന്ന് സത്യൻ അന്തിക്കാട് Read More »

തൃശൂരിലെ സദാചാരക്കൊലപാതകം: 4 പ്രതികള്‍ കസ്റ്റഡിയില്‍

തൃശൂര്‍: ചേര്‍പ്പില്‍ നടന്ന സദാചാരക്കൊലക്കേസില്‍ നാല് പ്രതികള്‍ പോലീസിന്റെ വലയിലായി. പ്രതികളായ അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരാണ് പിടിയിലായത്. ഇവര്‍ നാല് പേരും ചേര്‍പ്പ് സ്വദേശികളാണ്.ഉത്തരാഖണ്ഡില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം നാല് പേരെയും പിടികൂടിയത്. ഇനി അഞ്ച് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഒന്നാം പ്രതി രാഹുല്‍ വിദേശത്താണ്.മാര്‍ച്ച് 7നായിരുന്നു ചേര്‍പ്പിലെ തിരുവാണിക്കാവില്‍ സദാചാര ഗുണ്ടാ ആക്രമണത്തിനിരയായ ബസ് ഡ്രൈവര്‍  ചിറയ്ക്കല്‍ കോട്ടം മമ്മസ്രയില്ലത്ത് ഷംസുദ്ദീന്റെ മകന്‍ സഹര്‍(32) ചികിത്സയിലിരിക്കേ മരിച്ചത്. തൃശ്ശൂര്‍-തൃപ്രയാര്‍ റൂട്ടിലോടുന്ന സ്വകാര്യബസിലെ …

തൃശൂരിലെ സദാചാരക്കൊലപാതകം: 4 പ്രതികള്‍ കസ്റ്റഡിയില്‍ Read More »

നാട്ടുകാരുടെ ഭീതിയൊഴിഞ്ഞു,വെടിക്കെട്ടുപുരയിലെ സ്‌ഫോടനശേഷിയുള്ള കരിമരുന്നും, അമിട്ടുകളും നിര്‍വീര്യമാക്കി

വടക്കാഞ്ചേരി: കുണ്ടന്നൂരില്‍ സ്‌ഫോടനത്തില്‍ തകര്‍ന്ന വെടിക്കെട്ടുപുരയിലെ (മാഗസിന്‍) കരിമരുന്നും അമിട്ടുകളും അടക്കമുള്ള വെടിക്കെട്ടുസാമഗ്രികളെല്ലാം നിര്‍വീര്യമാക്കി. രാവിലെ മാഗസിന്‍ തുറന്ന് ചാക്കുകളില്‍ നിറച്ചുവെച്ചിരുന്ന കരിമരുന്നും തിരികളും ആദ്യം സുരക്ഷിതമായി പുറത്തെത്തിച്ചു. അവ അളന്നു തിട്ടപ്പെടുത്തിയ ശേഷം മുട്ടിക്കല്‍ കുന്നിലെ വിജനമായ ക്വാറിയില്‍ എത്തിച്ചാണ് നിര്‍വീര്യമാക്കിയത്.ആയിരത്തോളം കിലോ കരിമരുന്ന് തിരികള്‍ ഉപയോഗിച്ച് കത്തിച്ചു. പിന്നീട് ബോള്‍ അമിട്ടുകളും നിര്‍വീര്യമാക്കി. കരിമരുന്ന് മിശ്രിതം അടങ്ങിയ സാമഗ്രികള്‍ കത്തിച്ചു. ഇത്തവണ കത്തിച്ചപ്പോള്‍ അന്‍പത് മീറ്ററോളം തീ ആളിക്കത്തി. ഇതിനിടെ സമീപത്തെ പുല്ലിലേക്കും തീപടര്‍ന്നെങ്കിലും …

നാട്ടുകാരുടെ ഭീതിയൊഴിഞ്ഞു,വെടിക്കെട്ടുപുരയിലെ സ്‌ഫോടനശേഷിയുള്ള കരിമരുന്നും, അമിട്ടുകളും നിര്‍വീര്യമാക്കി Read More »

തൃശൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ റെയ്ഡ്, പിടിച്ചെടുത്തത് പഴകിയ ബിരിയാണിയും ചിക്കനും

തൃശൂര്‍: നഗരത്തിലെ ഹോട്ടലുകളില്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ ബിരിയാണിയും ചിക്കനും അടക്കം പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍  പിടിച്ചെടുത്തു. രാവിലെയായിരുന്നു മിന്നല്‍ റെയ്ഡ് നടത്തിയത്.അയ്യന്തോളിലെ പ്രിയ ഹോട്ടല്‍, ഹോട്ട്‌സ്‌പോട്ട് ഹോട്ടല്‍, പെരിങ്ങാവിലെ കെ.എ.റസ്റ്റോറന്റ്, കിഴക്കേക്കോട്ട ഫാത്തിമ നഗറിലെ അല്‍ഫാം ഹോട്ടല്‍, ശ്രീകൃഷ്ണഭവൻ പാട്ടുരായ്ക്കൽ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തത്.ശുചിത്വനിലവാരം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കി നിയമനടപടി സ്വീകരിച്ചുവരുന്നതായും, തുടർ നിയമ ലംഘനങ്ങൾ നടത്തുന്ന ഭക്ഷണശാലകൾക്കെതിരെ അടച്ചുപൂട്ടൽ ഉൾപ്പടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും ക്ലീന്‍ സിറ്റി മാനേജര്‍ അറിയിച്ചു. …

തൃശൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ റെയ്ഡ്, പിടിച്ചെടുത്തത് പഴകിയ ബിരിയാണിയും ചിക്കനും Read More »

തൃശൂരില്‍ ഡോക്ടര്‍മാരുടെ സമരം പൂര്‍ണം,  രോഗികള്‍ ദുരിതത്തില്‍

തൃശൂര്‍: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കെതിരെ ജില്ലയില്‍ ഡോക്ടര്‍മാര്‍ നടത്തിയ സമരം പൂര്‍ണം. സ്വകാര്യ മേഖലയില്‍ അടക്കം അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിച്ചു. സമരം അറിയാതെ ചികിത്സയ്‌ക്കെത്തിയ രോഗികള്‍ വലഞ്ഞു.സംസ്ഥാനവ്യാപകമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തിയ സമരത്തിന്റെ ഭാഗമായാണ് തൃശ്ശൂര്‍ ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത്. ഡോക്ടര്‍മാര്‍  ഒ.പി ബഹിഷ്‌കരിച്ചു 12 മണിക്കൂറാണ് പണിമുടക്ക്.ജൂബിലി മെഡിക്കല്‍ കോളേജില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ഐ.എം.എയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജോസണ്‍ വര്ഗീസ് ഉദ്ഘാടനം ചെയ്തു.ഡോ …

തൃശൂരില്‍ ഡോക്ടര്‍മാരുടെ സമരം പൂര്‍ണം,  രോഗികള്‍ ദുരിതത്തില്‍ Read More »

തൃശൂര്‍ നഗരത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം, കുടിവെള്ളസ്രോതസ്സുകള്‍ മലിനം… WATCH VIDEO HERE….

തൃശൂര്‍: വേനല്‍ കടുത്തതോടെ നഗരത്തില്‍ കുടിവെള്ളക്ഷാമം വ്യാപകം. വിയ്യൂര്‍, വടൂക്കര, കൂര്‍ക്കഞ്ചേരി, നെല്ലങ്കര, മണ്ണുത്തി തുടങ്ങി നഗരത്തിലെ പല ഭാഗത്തും കുടിവെള്ളം കിട്ടാക്കനിയായി. ടാങ്കര്‍ ലോറികളില്‍ ജലവിതരണം തുടങ്ങാന്‍ വൈകുന്നത് മൂലം പ്രദേശവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. കോര്‍പറേഷന്‍ അധികൃതരുടെ അലംഭാവം മൂലം ഇത്തവണ കുടിവെള്ളക്ഷാമം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്തുകയാണ് പതിവ്. എന്നാല്‍ കുടിവെള്ളമെടുക്കുന്ന ജലസ്രോതസ്സുകള്‍ പലതും മലിനമായിക്കിടക്കുന്നു. കുടിവെള്ളമെടുക്കുന്നതിന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന തൃശൂര്‍ …

തൃശൂര്‍ നഗരത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം, കുടിവെള്ളസ്രോതസ്സുകള്‍ മലിനം… WATCH VIDEO HERE…. Read More »