കൊച്ചി: ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യം നിഷേധിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി വരുമെന്ന് പ്രതീക്ഷിക്കുന്നു. ജനങ്ങള്‍ക്ക് ഭക്ഷ്യധാനം നല്‍കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.
സമരം തുടര്‍ന്നാല്‍ ലൈസന്‍സ് ഉള്‍പ്പെടെ റദ്ദാക്കേണ്ടി വരും. റേഷന്‍ വ്യാപാരികളുടെ ഭാഗം സര്‍ക്കാര്‍ പൂര്‍ണമായി പരിഗണിച്ചു. വീണ്ടും ചര്‍ച്ച തുടരാന്‍ സര്‍ക്കാര്‍ തയ്യാറാണ്. ഒരു ദിവസം നോക്കി നില്‍ക്കുമെന്നും മന്ത്രിയുടെ മുന്നറിയിപ്പ്. മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പുനല്‍കിയാല്‍ സമരം പിന്‍വലിക്കാം എന്നാണ് വ്യാപാരികളുടെ തീരുമാനം.
റേഷന്‍ വ്യാപാരികളുമായി ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്നും ധനസ്ഥിതി മെച്ചപ്പെടുന്നതിന് അനുസരിച്ച് ശമ്പള പരിഷ്‌കരണം വരുത്താമെന്നുമാണ് ഭക്ഷ്യമന്ത്രി വ്യാപാരികളെ അറിയിച്ചിരിക്കുന്നത്. സാധാരണക്കാരായ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന തീരുമാനമാണ് വ്യാപാരികളുടെതെന്നും ഭക്ഷ്യമന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു. അര്‍ഹരായ ഒരാള്‍ക്കും റേഷന്‍ കിട്ടാതെ വരുന്ന സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.