സുരേഷ് ഗോപിക്കെതിരെ കേസ്
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ബിജെപി നടത്തിയ പദയാത്രയ്ക്കെതിരെ പോലീസ് കേസെടുത്തു. സുരേഷ് ഗോപി ഉൾപ്പെടെ 500 ഓളം പേർക്കെതിരെയാണ് കേസ്. ഗതാഗത തടസ്സം സൃഷ്ടിച്ചതിനാണ് തൃശ്ശൂർ ഈസ്റ്റ് പോലീസ് കേസെടുത്തത്. കരുവന്നൂർ ഇരകൾക്ക് നീതി തേടി സഹകാരി സംരക്ഷണ പദയാത്ര നടത്തിയതിനെതിരെ സുരേഷ് ഗോപിയെ പ്രതിയാക്കി കേസ് എടുത്ത നടപടി രാഷ്ടീയ പകപോക്കലാണെന്ന് ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വ കെ.കെ അനീഷ്കുമാർ. സുരേഷ് ഗോപി ബാങ്ക് കൊളളക്കാർക്കെതിരെ ശക്തമായ നിലപാടെടുത്തതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. …