Newsskerala

ട്രോളി വിവാദം: സി.പി.എമ്മും, പോലീസും രണ്ട് തട്ടിൽ

തൃശൂര്‍:  കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുള്ള കള്ളപ്പണ പരാതിയില്‍ പോലീസും, സി.പി.എം നേതൃത്വവും ഭിന്നചേരിയില്‍. ഹോട്ടല്‍ മുറിയില്‍ എത്തിച്ച ട്രോളി ബാഗില്‍ കള്ളപ്പണമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ തൃശൂരില്‍ പറഞ്ഞു. എന്നാല്‍ നീലനിറത്തിലുള്ള ട്രോളി ബാഗില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ ചുമത്തിയാല്‍ നിലനില്‍ക്കില്ലെന്നും പോലീസ് പറയുന്നു. ട്രോളി ബാഗില്‍ ഒന്നും കണ്ടെത്തിയില്ലെന്ന് പോലീസ് എഴുതി നല്‍കിയിരുന്നു.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോട്ടലില്‍ ഉണ്ടായിരുന്നുവെന്ന് പുറത്ത് വന്ന സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് എം.വി.ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.  
ബി.ജെ.പിയും, കോണ്‍ഗ്രസും ഇന്ത്യയിലും കേരളത്തിലും കള്ളപ്പണം ഒഴുകിയതിന്റെ ചരിത്രമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇനി ശുക്രന്‍ ആണെന്നാണ് പറഞ്ഞത്. കൂടോത്രത്തെപ്പറ്റി നല്ല ധാരണയുള്ള ആളാണ് സുധാകരനെന്നും  ഗോവിന്ദന്‍ പരിഹസിച്ചു.

വ്യാജ ഐ.ഡി കാര്‍ഡ് നിര്‍മ്മിച്ച ഫെനിയാണ് പെട്ടി കൊണ്ടുപോയത്. താമസിക്കാത്ത ഒരു ലോഡ്ജിലേക്ക് പെട്ടിയും കൊണ്ടുവരേണ്ട കാര്യമുണ്ടോയെന്ന് ഗോവിന്ദന്‍ ചോദിച്ചു.
കുമ്പളങ്ങ കട്ടവന്റെ തലയില്‍ ഒരു നര എന്ന് പറഞ്ഞപ്പോള്‍ അറിയാതെ തടവി പോയവന്റെ അവസ്ഥയാണ് രാഹുലിനിപ്പോള്‍. കോണ്‍ഗ്രസും ബി.ജെ.പിയും ആയിട്ടാണ് ഡീല്‍. ഞങ്ങളുടെ ഒന്നാമത്തെ ശത്രു ബി.ജെ.പിയാണ്.
ഷാഫി പറമ്പിലിന്  നാല് കോടി കൊടുത്തുവെന്ന് ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞിട്ട് എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മിണ്ടാതിരിക്കുന്നതെന്ന് ഗോവിന്ദന്‍ ചോദിച്ചു. കള്ളപ്പണം കൊണ്ടുവന്നവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കണം. പാലക്കാട് ബി.ജെ.പി കള്ളപ്പണം കൊണ്ടുവന്നു എന്നതിന് ഞങ്ങളുടെ പക്കല്‍ നിലവില്‍ തെളിവില്ല. തെളിവ് കിട്ടിയാല്‍ പരാതി നല്‍കുമെന്നും അദ്ദേഹം

Leave a Comment

Your email address will not be published. Required fields are marked *