Newsskerala

ദുബായില്‍ ഡിസം.2ന്  തൃശൂര്‍ പൂരം, മച്ചാട് മാമാങ്ക കുതിരയും

മച്ചാട് : ദുബായില്‍ പ്രവാസി സംഘടനയുടെ നേതൃത്വത്തില്‍
നടക്കുന്ന ‘ മ്മടെ തൃശൂര്‍ പുരം ‘ ആഘോഷത്തില്‍ ഇത്തവണ ഇതാദ്യമായി മച്ചാട് മാമാങ്ക കുതിരയും അണിനിരക്കും.
ദുബായില്‍ എഴുന്നള്ളിക്കുന്നതിനുള്ള കുതിരയുടെ നിര്‍മ്മാണം
പൂര്‍ത്തിയായി. കരുമത്ര കുടുംബാട്ടുകാവ് ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍  പുതിയ കുതിരയുടെ അലങ്കാരം പൂര്‍ത്തിയാക്കി കൈമാറി.
പുതുതായി നിര്‍മ്മിച്ച കുതിരയെ ദുബായ് ആഘോഷത്തില്‍ മച്ചാട്ടെ പ്രവാസി കുടുംബാംഗങ്ങളുടെ വകയായി  എഴുന്നള്ളിക്കും.  2024 ഡിസംബര്‍ രണ്ടിനാണു ‘ മ്മടെ’ തൃശൂര്‍ പൂരം ദുബായില്‍ അരങ്ങേറുന്നത്.

Leave a Comment

Your email address will not be published. Required fields are marked *