ആവേശ തിമിർപ്പിൽ മച്ചാട് മാമാങ്കം
വടക്കാഞ്ചേരി : ആവേശ തിമർപ്പിൽ ആർപ്പുവിളികളുമായി തട്ടകവാസികൾ പൊയ്ക്കുതിരകളുമായി തിരുവാണിക്കാവ് ദേവീ സന്നിധിയിലെത്തി. വലിപ്പത്തിലും, വർണ്ണത്തിലും മികവുറ്റ കുതിരകളെയാണ് ഓരോ ദേശക്കാരും ഒരുക്കിയിരുന്നത്. അലങ്കാരങ്ങൾ കൊണ്ട് ഏറെ മനോഹരമായിരുന്നു ഓരോ കുതിരകളും മംഗലം, പാർളിക്കാട്, കരുമത്ര , വിരുപ്പാക്ക , മണലിത്തറ എന്നീ ദേശക്കാർ കുതിരകളെയും തോളിലേറ്റി കാവിലേക്ക് നീങ്ങി. കുതിരകൾ തിരുവാണിക്കാവിൽ സ്ഥാനം പിടിച്ചതോടെ കുംഭ ചൂടിനെ പോലും വക വെക്കാതെ ജനം തിരുവാണിക്കാവിലേക്ക് ഒഴുകിയെത്തി. വീണ കണ്ടത്തിൽ അണിനിരന്ന കുതിരകളെ പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ ക്ഷേത്ര …