Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Jimon Paul

ആമ്പക്കാടൻ ജംഗ്ഷനിൽ ലോറി മറിഞ്ഞു

തൃശൂർ: തിരക്കേറിയ കിഴക്കേക്കോട്ട ആമ്പക്കാടൻ ജംഗ്ഷനിൽ ലോറി മറിഞ്ഞു. പൈവുഡ് കയറ്റി കുന്നംകുളത്തേക്ക് പോയിരുന്ന kL24k 2330 ലോറിയാണ് ഇന്ന് രാവിലെ 10 മണിയോടെ അപകടത്തിൽപ്പെട്ടത് .പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിൻ്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്. ചെറിയ റോഡിലൂടെ ഗതാഗത നിയമം തെറ്റിച്ചാണ് ലോറി വന്നത്.അപകടത്തിൽ ആർക്കും പരിക്കില്ല.

നരഭോജി കടുവ തൃശൂർ പുത്തൂർ മൃഗശാലയിൽ

തൃശൂർ: വയനാട് വാകേരിയിൽ ഭീതിവിതച്ച നരഭോജി കടുവയെ തൃശൂർ പുത്തൂർ മൃഗശാലയിലേക്ക് മാറ്റി ആദ്യം കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലെത്തിച്ച ശേഷമാണ് ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കിയ കടുവയെ പുത്തൂരിലെത്തിച്ചത്. വാകേരി കോളനിക്കവലയിൽ സ്ഥാപിച്ച കൂട്ടിൽ ഇന്നലെ ഉച്ചയോടെ കടുവ കുടുങ്ങുകയായിരുന്നു.കാടിനെയും നാടിനെയും ഒരുപോലെ വിറപ്പിച്ച ഡബ്ല്യു.ഡബ്ല്യു.എൽ 45 എന്ന നരഭോജിക്കടുവ ഇന്നലെ ഉച്ചയോടെയാണ് കൂട്ടിലായത്. ആദ്യം കടുവയെ എത്തിച്ച കുപ്പാടി വന്യമൃഗപരിപാലന കേന്ദ്രത്തിൽ ഏഴു കടുവകൾക്കുള്ള കൂടുകളാണുള്ളത്. ഡബ്ല്യു.ഡബ്ല്യു.എൽ 45 കൂടി എത്തിയതോടെ എണ്ണം എട്ടായി. ഈ സാഹചര്യത്തിലാണ് …

നരഭോജി കടുവ തൃശൂർ പുത്തൂർ മൃഗശാലയിൽ Read More »

തൃശൂര്‍ പൂരം ചടങ്ങാക്കേണ്ടി വരുമെന്ന് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ സംയുക്തയോഗം

എക്‌സിബിഷന്‍ നടത്താന്‍ 2 കോടി 20 ലക്ഷം വാടക നല്‍കാന്‍ കഴിയില്ല തൃശൂര്‍: തൃശൂര്‍ പൂരം എക്‌സിബിഷന്‍ നടത്തുന്നതിന് തേക്കിന്‍കാട് മൈതാനത്തിനുള്ള വാടക 2 കോടി 20 ലക്ഷം രൂപ നല്‍കാന്‍ കഴിയില്ലെന്ന് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ സംയുക്തയോഗം.2022-ല്‍ വാടകയായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് നല്‍കിയത്  39 ലക്ഷം രൂപയാണ്. വാടക കൂട്ടിയത് പിന്‍വലിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം ചടങ്ങായി മാത്രം  നടത്തേണ്ടി വരുമെന്ന് യോഗം ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.ഈ വര്‍ഷമാണ് വാടക കൂട്ടിയത്. ഇക്കാര്യം തര്‍ക്കവിഷയമായി കോടതിയുടെ …

തൃശൂര്‍ പൂരം ചടങ്ങാക്കേണ്ടി വരുമെന്ന് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ സംയുക്തയോഗം Read More »

പിണറായിയെ വെട്ടിലാക്കി ഗവര്‍ണര്‍; പോലീസ് സുരക്ഷ വേണ്ടെന്ന്….READ MORE

കോഴിക്കോട്:  പോലീസ് സുരക്ഷ വേണ്ടെന്ന് പ്രഖ്യാപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജനങ്ങളുടെ അടുത്തെത്തി. മിഠായിത്തെരുവിലെ കടയില്‍ നിന്ന് ഹല്‍വ വാങ്ങി.  കുട്ടികളെ ലാളിച്ചും, സെല്‍ഫിയെടുത്തും ഗവര്‍ണര്‍ തിരക്കേറിയ മിഠായിത്തെരുവിലും മാനാഞ്ചിറയിലുമായി  40 മിനിറ്റോളം ചിലവിട്ടു.തനിക്ക് പോലീസ് സുരക്ഷ വേണ്ടെന്നും, ജനങ്ങള്‍ സുരക്ഷയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോടിന് അദ്ദേഹം നന്ദി അറിയിച്ചാണ് മടങ്ങിയത്.  തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവര്‍ണര്‍ മാനാഞ്ചിറയിലേക്ക് എത്തിയത്. പൊലീസ് സംരക്ഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി ഡി.ജി.പിക്ക് കത്തയച്ചിട്ടുണ്ട്. കേരള …

പിണറായിയെ വെട്ടിലാക്കി ഗവര്‍ണര്‍; പോലീസ് സുരക്ഷ വേണ്ടെന്ന്….READ MORE Read More »

പുത്തൻ വെട്ടോഴിയിൽ വാഹനാപകടത്തിൽ നാലുപേർക്ക് പരിക്ക്

തൃശ്ശൂർ : Jപുത്തൻവെട്ടുവഴിയിൽ ബസ്സും കാറും കുട്ടിയിടിച്ച് നാലുപേർക്ക് പരിക്ക് കാർ യാത്രക്കാരായ ഒലൂക്കാരൻ വീട്ടിൽ മിന്നു ( 34 ) റെജീന ( 63 )ജുവാൻ ( 7 ) ഇവാൻ (6) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ അശ്വിനി ആശൂപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കാർ പൂർണമായും തകർന്നു

മാലിന്യം വലിച്ചെറിയുന്നത് ഫോട്ടോയെടുത്ത് നല്‍കുന്നവര്‍ക്ക് പാരിതോഷികം

തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ 27 ഡിവിഷനുകളില്‍ അജൈവ മാലിന്യം കൃത്യമായി ഹരിതകര്‍മ്മ സേന വഴി ശേഖരിച്ച് തരംതിരിച്ച് വിവിധ കേന്ദ്രങ്ങളിലേയ്ക്ക് സംസ്‌കരിക്കുന്നതിനായുള്ള നടപടികള്‍ നൂറ് ശതമാനം പൂര്‍ത്തീകരിച്ചതിന്റെ  പ്രഖ്യാപനം മേയര്‍ എം.കെ.വര്‍ഗീസ് നിര്‍വ്വഹിച്ചു.   പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് കാണുന്നവര്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന തെളിവു സഹിതം അറിയിച്ചാല്‍  നിയമലംഘകരില്‍ നിന്നും ഈടാക്കുന്ന പിഴ തുകയുടെ 25% അല്ലെങ്കില്‍ പരമാവധി 2500/- രൂപ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പാരിതോഷികമായി നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനവും മേയര്‍ എം.കെ.വര്‍ഗീസ് നിര്‍വ്വഹിച്ചു. 8078011505 എന്ന …

മാലിന്യം വലിച്ചെറിയുന്നത് ഫോട്ടോയെടുത്ത് നല്‍കുന്നവര്‍ക്ക് പാരിതോഷികം Read More »

പെരിങ്ങാവില്‍ ഓട്ടോയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു, ആത്മഹത്യയെന്ന് നിഗമനം

തൃശൂര്‍: പെരിങ്ങാവില്‍ ഓട്ടോറിക്ഷക്ക് തീപിടിച്ച് ഡ്രൈവര്‍ പൊളളലേറ്റ് മരിച്ചു. പെരിങ്ങാവ് മേലുവളപ്പില്‍ പരേതനായ രാമകൃഷ്ണന്‍ മകന്‍ പ്രമോദ് (47) ആണ് മരിച്ചത്. ഓട്ടോറിക്ഷയുടെ പിറകിലെ സീറ്റില്‍ കത്തിക്കരിഞ്ഞ നിലയിലാണ് പ്രമോദിനെ കണ്ടെത്തിയത്.ഗാന്ധിനഗര്‍ അരിവാള്‍പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.  ഗാന്ധിനഗറില്‍ നിന്ന് അരകിലോമീറ്ററോളം ദൂരെ വിജനമായ പ്രദേശമാണിത്. ആത്മഹത്യയെന്നാണ് പോലീസിന്റെ നിഗമനം. നേരത്തെ തന്നെ പ്രമോദ് ഇവിടെ ഓട്ടോ പാര്‍ക്ക് ചെയ്തിരുന്നു. പെട്രോളുമായി പ്രമോദിനെ  കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞു. പെട്രോള്‍ ഒഴിച്ചായിരിക്കാം ഓട്ടോ കത്തിച്ചത്.ഫയര്‍ഫോഴ്‌സ് …

പെരിങ്ങാവില്‍ ഓട്ടോയ്ക്ക് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു, ആത്മഹത്യയെന്ന് നിഗമനം Read More »

തൃശൂരില്‍ ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 16 മുതല്‍ ജനുവരി 1 വരെ

തൃശൂര്‍: ചേംബര്‍ ഓഫ് കോമേഴ്‌സിന്റെയും തൃശൂര്‍ കോര്‍പ്പറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ 2023 ഡിസംബര്‍ 16 മുതല്‍ 2024 ജനുവരി 1 വരെ 3-ാമത് തൃശൂര്‍ ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന ദിവസമായ ഡിസംബര്‍ 16 ശനിയാഴ്ച വൈകുന്നേരം 5.30 ന് തൃശൂര്‍ പാലസ് റോഡിലെ ചേംബര്‍ ഓഫ് കോമേഴ്സ് മുതല്‍ ഇ.എം.എസ്. സ്‌ക്വയര്‍ വരെ വര്‍ണ്ണാഭമായ ഉദ്ഘാടന ഘോഷയാത്ര സംഘടിപ്പിക്കും. വാദ്യ ഘോഷ മേള അകമ്പടികളോടെ നടത്തുന്ന ഘോഷ യാത്രയുടെ സമാപനസ്ഥലമായ ഇ.എം.എസ് സ്‌ക്വയറില്‍ തൃശൂര്‍ …

തൃശൂരില്‍ ഷോപ്പിങ്ങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 16 മുതല്‍ ജനുവരി 1 വരെ Read More »

വണ്ടിപ്പെരിയാര്‍ കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് കെ.സുരേന്ദ്രന്‍

തൃശ്ശൂര്‍ : വണ്ടിപ്പെരിയാര്‍ കേസില്‍ ഗുരുതരമായ കൃത്യവിലോപം നടന്നുവെന്ന് തൃശ്ശൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍  പറഞ്ഞു. പ്രതിയെ രക്ഷിക്കാന്‍ രാഷ്ട്രീയ ഇടപെടലുകളുണ്ടായി. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പ് നീതീകരിക്കാനാവാത്ത വീഴ്ചയാണ് വരുത്തിയത്. സി.പി.എമ്മിന്റെ നേതാക്കളാണ് ഇതിന് വേണ്ടി ഇടപെട്ടത്. ഈ കേസ് കേരളത്തെ സംബന്ധിച്ചിടത്തോളം നാണക്കേടായി. കേരളത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന കടന്നാക്രമങ്ങള്‍ ചോദിക്കാനും പറയാനും ആരും ഇല്ലെന്ന അവസ്ഥയാണുള്ളത്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയില്ല. സര്‍ക്കാരിന്റെ മാനവീയം വീഥിയാല്‍ വരെ സ്ത്രീകള്‍ക്ക് …

വണ്ടിപ്പെരിയാര്‍ കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന് കെ.സുരേന്ദ്രന്‍ Read More »

മോദി ജനുവരി 2ന് തൃശൂരിലെത്തും, സ്ത്രീസംഗമത്തില്‍ 2 ലക്ഷം പേര്‍പങ്കെടുക്കും

തൃശൂര്‍: സംസ്ഥാനത്തെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന ‘സ്ത്രീശക്തി മോദിക്കൊപ്പം മഹിളാ സംഗമം’ ജനുവരി 2ന് ബി.ജെ.പി തൃശ്ശൂരില്‍ സംഘടിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.. രണ്ട് ലക്ഷം സ്ത്രീകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ അങ്കണവാടി, തൊഴിലുറപ്പ്, കുടുംബശ്രീ തുടങ്ങിയ വിവിധ വിഭാഗം സ്ത്രീകള്‍ പ്രധാനമന്ത്രിയെ കാണാനെത്തും. ചരിത്രപരമായ വനിതാ സംവരണ ബില്‍ പാസാക്കിയ പ്രധാനമന്ത്രിക്ക് കേരളത്തിന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്ന ചടങ്ങ് കൂടിയായിരിക്കും ഇതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജനുവരി 2ന് ഉച്ചയ്ക്ക് 12 മണിയോടെ …

മോദി ജനുവരി 2ന് തൃശൂരിലെത്തും, സ്ത്രീസംഗമത്തില്‍ 2 ലക്ഷം പേര്‍പങ്കെടുക്കും Read More »

ചെമ്പൂക്കാവ് എം.ടി.ഐയില്‍ കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

തൃശൂര്‍: ചെമ്പൂക്കാവ് മഹാരാജ ടെക്്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (എം.ടി.ഐ) കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന്്സംഘര്‍ഷം.എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. തിരഞ്ഞെടുപ്പില്‍ കെ.എസ്.യുവിന്റെ സ്ഥാനാര്‍ത്ഥികള്‍ അട്ടിമറി വിജയം നേടിയിരുന്നു. ഏഴ് സീറ്റുകളിലും കെ.എസ്.യു സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. വൈകീട്ട് 5 മണിയോടെയാണ് സംഘര്‍ഷം തുടങ്ങിയത്. കൊടി നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഏറ്റുമുട്ടലിന് ഇടയാക്കിയത്.കോളേജില്‍ വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്. വൈകീട്ട് ആറ് മണിയായിട്ടും സംഘര്‍ഷത്തിന് അയവുണ്ടായിട്ടില്ല. ഏറ്റുമുട്ടലിനെ തുടര്‍ന്ന് പോലീസ് എത്തിയാണ് ഇരുവിഭാഗക്കാരെയും രണ്ട് ഭാഗത്തേക്കായി മാറ്റിയത്.

കെ.പി.വിശ്വനാഥന്‍ അന്തരിച്ചു

തൃശൂര്‍: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെ.പി.വിശ്വനാഥന്‍ (83) അന്തരിച്ചു. ഇന്ന് രാവിലെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ആരോഗ്യനില വഷളായിരുന്നു. കൊടകര, കുന്നംകുളം മണ്ഡലങ്ങളില്‍ നിന്ന് ആറ് തവണ എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടു. ഉമ്മന്‍ചാണ്ടി, കെ.കരുണാകരന്‍ മന്ത്രിസഭകളില്‍ വനം മന്ത്രിയായിരുന്നു. 2005-ല്‍ ഹൈക്കോടതിയുടെ പ്രതികൂല പരാമര്‍ശത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ നിന്ന് വനംമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.  കുന്നംകുളത്ത് കല്ലായില്‍ പാങ്ങന്റെയും പാറുക്കുട്ടിയുടേയും മകനായി …

കെ.പി.വിശ്വനാഥന്‍ അന്തരിച്ചു Read More »

ശോഭ സിറ്റി മാളിന്റെ വാര്‍ഷികാഘോഷവും, മെഗാ എന്‍ വിന്‍ ഫെസ്റ്റിവലും ഡിസം. 16 മുതല്‍

തൃശൂര്‍: പുഴയ്ക്കല്‍ ശോഭ സിറ്റി മാളിന്റെ എട്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള മെഗാഷോപ്പിംഗ് ഫെസ്റ്റിവല്‍ ഡിസംബര്‍ 15 മുതല്‍  ഫെബ്രുവരി നാല് വരെ. 16ന് വൈകീട്ട് അഞ്ച്് മണിക്ക് മെഗാ ഫെസ്റ്റിവല്‍ ഉദ്ഘാടനം നടത്തും. മെഗാ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിന് 3,999 രൂപയ്‌ക്കോ അതിന് മുകളിലോ ശോഭാ സിറ്റി മാളില്‍ നിന്ന് പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍ നറുക്കെടുപ്പിനുള്ള കൂപ്പണ്‍ ലഭിക്കും. ഓരോ ആഴ്ചയും നാല് സമ്മാനങ്ങള്‍ വീതം നല്‍കും. ടാറ്റ ടിയോഗ കാറാണ് ബമ്പര്‍ സമ്മാനം. ഹോണ്ട ഡിയോ 125 ഒന്നാം സമ്മാനം. …

ശോഭ സിറ്റി മാളിന്റെ വാര്‍ഷികാഘോഷവും, മെഗാ എന്‍ വിന്‍ ഫെസ്റ്റിവലും ഡിസം. 16 മുതല്‍ Read More »

ആതിരോൽസവത്തിന് 500 ഓളം തിരുവാതിര സംഘങ്ങൾ

തൃശൂർ : ശ്രീ വടക്കുംനാഥ ക്ഷേത്രത്തിൽ തിരുവാതിര അനുബന്ധിച്ച് നടത്തുന്ന ആത്തിരോത്സവം തൃശൂർ എം.എൽ.എ. പി.ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് Dr.സുദർശൻ , പോലീസ് കമ്മീഷണർ അങ്കിത് അശോകൻ, ജില്ലാ കലക്ടർ കൃഷ്ണ തേജ, കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർമാരായ M B മുരളീധരൻ, പ്രേം രാജ് ചൂണ്ടലത്, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്താ, സ്പെഷ്യൽ കമ്മിഷണർ അനിൽ കുമാർ, തൃശൂർ ഗ്രൂപ്പ് അസിസ്റ്റൻ്റ് കമ്മീഷണർ സ്വപ്ന, ദേവസ്വം മാനേജർ K T സരിത,പ്രകാശ് …

ആതിരോൽസവത്തിന് 500 ഓളം തിരുവാതിര സംഘങ്ങൾ Read More »

ബോധവത്കരിക്കപ്പെട്ട് ബോധം കെട്ട അവസ്ഥയിലാണ് സ്ത്രീകളെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

തൃശൂര്‍: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ബോധവത്കരണത്തിന് വിധേയമാകുന്നത് സ്ത്രീകളാണെന്ന് സംസ്ഥാന  വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി. ബോധവത്കരിക്കപ്പെട്ട് ബോധം കെട്ട അവസ്ഥയിലാണിന്ന് സ്ത്രീകളെന്നും അവര്‍ അഭിപ്രായപ്പെട്ടു. ബോധവത്കരണം വേണ്ടെന്ന നിലപാടിലാണ് പുരുഷന്‍മാര്‍.തൊഴിലിടങ്ങളിലെ സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം 2013 സംബന്ധിച്ച് തൃശൂര്‍ ചെമ്പൂക്കാവ് ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍ തൊഴില്‍ മേഖലകളില്‍ വിവിധ തരത്തിലുള്ള ചൂഷണങ്ങള്‍ക്ക് സ്ത്രീകള്‍ ഇരയാകുന്നതു സംബന്ധിച്ച് ആഴത്തിലുള്ള പരിശോധന അനിവാര്യമാണ്. പ്രസവിച്ചു കഴിഞ്ഞാല്‍ ജോലി ഇല്ലാത്ത …

ബോധവത്കരിക്കപ്പെട്ട് ബോധം കെട്ട അവസ്ഥയിലാണ് സ്ത്രീകളെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ Read More »

തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് നാലേ കാല്‍ കിലോ കഞ്ചാവ് പിടികൂടി

തൃശൂര്‍:  തൃശൂര്‍ റെയില്‍വെ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിക്കപ്പെട്ട  നിലയില്‍ കണ്ടെത്തിയ ബാഗില്‍ നിന്ന് നാലേ കാല്‍ കിലോ വരുന്ന കഞ്ചാവ് പിടികൂടി. ബാഗില്‍ നാല് പൊതികളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.റെയില്‍വെ പോലീസും ഡാന്‍സാഫ് സംഘവും  ബഞ്ചിനടിയില്‍ വെച്ചിരുന്ന തോള്‍സഞ്ചി  പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ക്രിസ്മസ്-ന്യൂഇയര്‍ പ്രമാണിച്ച് വ്യാപകമായി മദ്യവും മയക്കുംമരുന്നും കടത്തുമെന്ന് രഹസ്യവിവരം ലഭിച്ചിരുന്നു.  കഴിഞ്ഞ ഒന്നരയാഴ്ചയായി തൃശൂര്‍, പാലക്കാട്, ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനുകളില്‍ വ്യാപകമായി പരിശോധന നടത്തിവരികയാണ്. കേരള റെയില്‍വെ പോലീസ് സൂപ്രണ്ട് കെ.എസ്.ഗോപകുമാറിന്റെ നിര്‍ദേശാനുസരണം …

തൃശൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് നാലേ കാല്‍ കിലോ കഞ്ചാവ് പിടികൂടി Read More »

പരാതികളുടെ പ്രളയമുണ്ടായിട്ടും നാടോടിനൃത്തത്തിനും വിധികര്‍ത്താക്കളെ മാറ്റിയില്ല, പ്രതിഷേധം തണുപ്പിക്കാന്‍ഹോളിഫാമിലി സ്‌കൂളില്‍ വീണ്ടും പോലീസെത്തി

തൃശൂര്‍:  ആരോപണ വിധേയരായ സംഘനൃത്തത്തിന്റെ വിധികര്‍ത്താക്കളെ വീണ്ടും നാടോടി നൃത്തത്തിനും നിയോഗിച്ചതായി പരാതി. ഇന്നലെ അരങ്ങേറിയ സംഘനൃത്തത്തിന് ഒന്നാം സ്ഥാനം നല്‍കിയതുമായി ബന്ധപ്പെട്ട് ജഡ്ജസിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. മത്സരാര്‍ത്ഥികളുടെ രക്ഷിതാക്കളും, അധ്യാപകരും  സംഘനൃത്തത്തിലെ വിധികര്‍ത്താവിനെതിരെ ഇന്നലെ പരസ്യമായി പ്രതികരിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.സംഘനൃത്തിനുണ്ടായിരുന്ന മൂന്ന് വിധികര്‍ത്താക്കളില്‍ രണ്ടു പേരാണ് ഇന്ന് ഹൈസ്്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ നാടോടിനൃത്തത്തിനും മാര്‍ക്കിടാന്‍ എത്തിയത്. ഇത് രക്ഷിതാക്കളും അധ്യാപകരും ചോദ്യം ചെയ്തു. വിധികര്‍ത്താക്കളെ രക്ഷിതാക്കളും അധ്യാപകരും വളഞ്ഞതോടെ കലോത്സവവേദി ബഹളമയമായി. സംഘനൃത്ത മത്സരം കഴിഞ്ഞ് …

പരാതികളുടെ പ്രളയമുണ്ടായിട്ടും നാടോടിനൃത്തത്തിനും വിധികര്‍ത്താക്കളെ മാറ്റിയില്ല, പ്രതിഷേധം തണുപ്പിക്കാന്‍ഹോളിഫാമിലി സ്‌കൂളില്‍ വീണ്ടും പോലീസെത്തി Read More »

പരിക്കിനെ കൂസാതെ നാടോടിനൃത്തം,അരങ്ങില്‍ അനാമികയുടെ ആത്മാര്‍പ്പണത്തിന് നിറഞ്ഞ കയ്യടി

തൃശൂര്‍: ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ ഇരുകാലുകള്‍ക്കും പരിക്കേറ്റിട്ടും അനാമികയുടെ നൃത്തച്ചുവടുകള്‍ പിഴച്ചില്ല. വേദന കടിച്ചമര്‍ത്തി അരങ്ങില്‍ നാടോടി നൃത്തം തകര്‍ത്താടിയ മണ്ണുത്തി ഡോണ്‍ ബോസ്്‌കോയിലെ അനാമിക സതീഷിന്്് അഭിനന്ദനപ്രവാഹം.ഇന്നലെ രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടയിലായിരുന്നു മണ്ണുത്തി തോട്ടപ്പടിയില്‍ വെച്ച്്് സ്‌കൂട്ടറില്‍ നിന്ന് വീണ് അനാമികയ്ക്കും അമ്മയ്ക്കും പരിക്കേറ്റത്. അനാമികയുടെ ഇരുകാലുകളിലും മുറിവുണ്ട്്. നീരുവന്ന കാലില്‍ ചിലങ്കയണിഞ്ഞതോടെ അനാമിക വേദന മറന്നു. താളം പിഴയ്ക്കാതെ അരങ്ങില്‍ അനാമിക ഹൈസ്‌കൂള്‍ വിഭാഗം നാടോടിനൃത്തം അവിസ്മരണീയമാക്കി.സ്‌കൂട്ടറില്‍ നിന്ന് വീണ് പരിക്കേറ്റ അനാമികയുടെ അമ്മ ആശുപത്രിയില്‍ …

പരിക്കിനെ കൂസാതെ നാടോടിനൃത്തം,അരങ്ങില്‍ അനാമികയുടെ ആത്മാര്‍പ്പണത്തിന് നിറഞ്ഞ കയ്യടി Read More »

തൃശൂര്‍ റവന്യൂ ജില്ലാ കലോത്സവം:മൈക്ക് ഓപ്പറേറ്ററെ കാണാനില്ല, നാടോടി നൃത്തം വൈകി

മത്സര പരീക്ഷണമെന്ന് പരാതി തൃശൂര്‍: അപ്പീലുകളുടെ ആധിക്യവും, ഇന്നലെ രാത്രി പെയ്ത അപ്രതീക്ഷിത മഴയും മൂലം റവന്യൂ ജില്ലാ കലോത്സവ മത്സരങ്ങളുടെ താളം തെറ്റി. പല മത്സരങ്ങളും  മണിക്കൂറൂകളോളം വൈകി. ഇത് മത്സരാര്‍ത്ഥികളെ തളര്‍ത്തുന്നു.ഒന്നാം വേദിയായ ചെമ്പൂക്കാവ് ഹോളി ഫാമിലി സ്‌കൂളില്‍ മൈക്ക് ഓപ്പറേറ്റര്‍ എത്താത്തതിനാല്‍  നാടോടി നൃത്ത മത്സരം മണിക്കൂറുകളോളം വൈകി. മത്സരങ്ങള്‍ വൈകിയതിനാല്‍ ഇന്ന് രാവിലെ 6 മണിക്ക് മാത്രമാണ് മൈക്ക് ഓപ്പറേറ്റര്‍ പോയത്.മൈക്ക് ഓപ്പറേറ്ററുടെ അഭാവത്തില്‍ രാവിലെ 9 മണിക്ക് തുടങ്ങേണ്ട മത്സരം …

തൃശൂര്‍ റവന്യൂ ജില്ലാ കലോത്സവം:മൈക്ക് ഓപ്പറേറ്ററെ കാണാനില്ല, നാടോടി നൃത്തം വൈകി Read More »

റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം:അകത്ത് കലാമത്സരങ്ങളുടെ അരങ്ങേറ്റം,പുറത്ത് പാട്ടു പാടിയും പടം വരച്ചും  പ്രതിഷേധ സമരം

തൃശൂര്‍: റവന്യൂ ജില്ലാ കലോത്സവ വേദിയായ ഗവ.മോഡല്‍ ഗേള്‍സ് സ്‌കൂളില്‍പാട്ടു പാടിയും, പടം വരച്ചും കലാധ്യാപകരുടെയും കലാവിദ്യാര്‍ത്ഥികളുടെയും പ്രതിഷേധ സമരം അരങ്ങേറി. സ്‌പെഷലിസ്റ്റ് അധ്യാപക സംരക്ഷണ സമര സമിതിയുടെ നേതൃത്വത്തില്‍ സ്‌കൂളിന്റെ കിഴക്കേ ഗേറ്റിന്റെ സമീപത്തായിരുന്നു പ്രതിഷേധ ധര്‍ണ. കലോത്സവം കാണാനെത്തിയവര്‍ക്ക് ചിത്രങ്ങള്‍ വരച്ചും പാട്ടുകള്‍ ആലപിച്ചുമുള്ള സമരം പുതുമയായി.കവിയും ചലച്ചിത്രഗാന രചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കലാ വിദ്യാര്‍ത്ഥിയായ ദയ നമ്പിയത്ത് അധ്യക്ഷത വഹിച്ചു. സ്‌പെഷലിസ്റ്റ് അധ്യാപക സംഘടനാ ജില്ലാ പ്രസിഡണ്ട് …

റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം:അകത്ത് കലാമത്സരങ്ങളുടെ അരങ്ങേറ്റം,പുറത്ത് പാട്ടു പാടിയും പടം വരച്ചും  പ്രതിഷേധ സമരം Read More »