തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ 27 ഡിവിഷനുകളില്‍ അജൈവ മാലിന്യം കൃത്യമായി ഹരിതകര്‍മ്മ സേന വഴി ശേഖരിച്ച് തരംതിരിച്ച് വിവിധ കേന്ദ്രങ്ങളിലേയ്ക്ക് സംസ്‌കരിക്കുന്നതിനായുള്ള നടപടികള്‍ നൂറ് ശതമാനം പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനം മേയര്‍ എം.കെ.വര്‍ഗീസ് നിര്‍വ്വഹിച്ചു.
പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് കാണുന്നവര്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന തെളിവു സഹിതം അറിയിച്ചാല്‍ നിയമലംഘകരില്‍ നിന്നും ഈടാക്കുന്ന പിഴ തുകയുടെ 25% അല്ലെങ്കില്‍ പരമാവധി 2500/- രൂപ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പാരിതോഷികമായി നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനവും മേയര്‍ എം.കെ.വര്‍ഗീസ് നിര്‍വ്വഹിച്ചു. 8078011505 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേയ്ക്കാണ് ഫോട്ടോയും വീഡിയോയും അയയ്‌ക്കേണ്ടത്. റിപ്പോര്‍ട്ട് ചെയ്യുന്ന ആളുടെ പേരും വിവരങ്ങളും ഒരു കാരണവശാലും വെളിപ്പെടുത്തുന്നതല്ല. അജൈവ മാലിന്യ ശേഖരണം നടത്തിയ ഹരിത കര്‍മ്മ സേനാംഗങ്ങളെ മേയര്‍ മൊമന്റോ നല്‍കി ആദരിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ഷാജന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ വര്‍ഗ്ഗീസ് കണ്ടംകുളത്തി, സാറാമ്മാ റോബ്‌സണ്‍, കരോളിന്‍ പെരിഞ്ചേരി, കൗണ്‍സിലര്‍മാരായ ഷീബ ബാബു, സജിത ഷിബു, രാജശ്രീ ഗോപന്‍, ലിംന മനോജ്, എ.ആര്‍.രാഹുല്‍നാഥ്, അഡ്വ.അനീസ് അഹമ്മദ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.