റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം: ഭരതനാട്യം ഒന്നാം സ്ഥാനത്തെച്ചൊല്ലി സംഘര്‍ഷം, മറ്റ് മത്സരാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ വിധികര്‍ത്താക്കളെ വളഞ്ഞു
തൃശൂര്‍: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പെണ്‍കുട്ടികളുടെ ഭരതനാട്യ മത്സരഫലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഹോളി ഫാമിലി സ്‌കൂളില്‍ സംഘര്‍ഷം. ഇന്ന് വൈകീട്ട് ഏഴുമണിയോടെയാണ് മത്സരവേദി സംഘര്‍ഷഭരിതമായത്. മത്സര വിധിനിര്‍ണയത്തിലെ അപാകതയെച്ചൊല്ലിയായിരുന്നു ബഹളം.ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്യത്തില്‍ കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് സ്‌കൂളിലെ തീര്‍ത്ഥ എന്ന വിദ്യാര്‍ത്ഥിക്ക് ഒന്നാം സ്ഥാനം നല്‍കിയതിനെതിരെ മറ്റു മത്സരാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പ്രതിഷേധിച്ചു. രക്ഷിതാക്കളെ പിന്തുണച്ച് അധ്യാപകരും കൂടി വിധികര്‍ത്താക്കളെ വളഞ്ഞതോടെ സംഘര്‍ഷം രൂക്ഷമായി. 17 പെണ്‍കുട്ടികളാണ് ഹൈസ്‌കൂള്‍ വിഭാഗം ഭരതനാട്യത്തില്‍ മത്സരിച്ചത്.സംഘാടകര്‍ ചേര്‍ന്ന് …