Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

newsskeraladesk

ചെന്നൈയിൽ കളി നിർത്താൻ ധോണി…. READ MORE

കൊച്ചി: ചെന്നൈ സൂപ്പർ കിംഗ്സിൽ അടുത്ത ഐപിഎൽ സീസണിൽ കളിക്കാരനായി തുടരില്ല എന്ന് സൂചന നൽകി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി. ചെന്നൈയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു ധോണി. 15-20 വർഷം താൻ ചെന്നൈ ടീമിൽ ഉണ്ടാകും പക്ഷേ കളിക്കാരനായിട്ടാകണമെന്നില്ല എന്ന് ധോണി പറഞ്ഞു. ഇക്കഴിഞ്ഞ ഐപിഎല്ലിൽ വളരെ മോശം പ്രകടനമാണ് ചെന്നൈ സൂപ്പർ കിങ്സ് നടത്തിയത്. പോയിൻറ് നിലവാരത്തിൽ ഏറ്റവും അവസാന സ്ഥാനമാണ് ടീമിന് ലഭിച്ചത്. അഞ്ചുതവണ ഐപിഎൽ കിരീടം ധോണിയുടെ …

ചെന്നൈയിൽ കളി നിർത്താൻ ധോണി…. READ MORE Read More »

മാഞ്ചസ്റ്ററിൽ ഇന്ത്യൻ പ്രതിരോധകോട്ട; നാലാം ടെസ്റ്റ് സമനിലയിൽ

ഗില്ലിനും ജഡേജക്കും വാഷിംഗ്ടൺ സുന്ദരനും സെഞ്ചുറികൾ 90 നേടി കെ എൽ രാഹുൽ അവസാന ടെസ്റ്റിൽ പരിക്കേറ്റ റിഷഭ് പന്ത് കളിക്കില്ല; പകരം ധ്രുവ് ജുറേൽ. ഷാർദുൽ ഠാക്കൂറിന് പകരം സ്പിന്നർ കുൽദീപ് യാദവിന് സാധ്യത കൊച്ചി: മാഞ്ചസ്റ്റർ ഓൾഡ് ട്രാഫോർഡിൽ നാലാം ടെസ്റ്റ് വിജയിച്ച് ടെസ്റ്റ് പരമ്പര നേടാമെന്ന് ഇംഗ്ലണ്ട് മോഹങ്ങൾ തകർത്ത് ഇന്ത്യയുടെ ശക്തമായ ബാക്റ്റിംഗ് പ്രതിരോധം. രണ്ടാം ഇന്നിംഗ്സിൽ പൂജ്യത്തിന് രണ്ട് വിക്കറ്റ് നഷ്ടമായി തോൽവിയെ മു​ഖാമുഖം കണ്ട ഇന്ത്യൻ ടീം അവസാന …

മാഞ്ചസ്റ്ററിൽ ഇന്ത്യൻ പ്രതിരോധകോട്ട; നാലാം ടെസ്റ്റ് സമനിലയിൽ Read More »

തോൽവി ഒഴിവാക്കാൻ രാഹുൽ-​ഗിൽ പ്രതിരോധം

കൊച്ചി: മാചസ്റ്ററിൽ നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയുടെ നാലാമരസരത്തിലെ നാലാം ദിവസം റണ്ണൊന്നും എടുക്കാതെ രണ്ട് ടിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തി. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും ഓപ്പണർ കെ എൽ രാഹുലും ചേർന്ന് 174 റൺസ് കൂട്ടുകെട്ട് നാണംകെട്ട തോൽവിയുടെ വക്കിൽനിന്ന് ഇന്ത്യയ്ക്ക് സമനില പ്രതീക്ഷ നൽകിയിരിക്കുകയാണ്. നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ കെ എൽ രാഹുൽ 87 റൺസും ഗില്‍ 78 റൺസുമായി ക്രീസിലുണ്ട്. ആദ്യ ഓവറിൽ തന്നെ ഓപ്പണാർ …

തോൽവി ഒഴിവാക്കാൻ രാഹുൽ-​ഗിൽ പ്രതിരോധം Read More »

27 വര്‍ഷങ്ങൾക്ക് ശേഷം ഐസിസി ട്രോഫി ഉയർത്തി ​ദ​​ക്ഷിണാഫ്രിക്ക

കൊച്ചി: 27 വര്‍ഷങ്ങളുടെ ദൗർ​​ഭാ​ഗ്യത്തിനു പരിഹാസത്തുനു വിരാമം. ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ശക്തരായ ഓസ്ട്രേലിയയെ രണ്ടാം ഇന്നി​​ങ്സിൽ അത്ഭുതകരമായി ബാറ്റ് ​കൊണ്ട് നേരിട്ട് പ്രോട്ടിയാസ് ടീം ടെസ്റ്റിൽ ലോ​​ക ചാമ്പ്യൻമാരായി. ഓപ്പണർ ഐഡൻ മാർക്രത്തി​ന്റെ (136 റൺസും) ക്യാപറ്റൻ തമ്പാ ബൗമയുടെയും (66) പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ദക്ഷിണാഫ്രിക്ക ജേതാക്കളായത്. ഐസിസി ടൂര്‍ണമെന്റുകളിലെ നോക്കൗട്ട് ഘട്ടങ്ങളില്‍ വീണുപോകുന്നവരെന്ന പഴി ഇനി ദക്ഷിണാഫ്രിക്കയ്ക്കില്ല. കഴിഞ്ഞ …

27 വര്‍ഷങ്ങൾക്ക് ശേഷം ഐസിസി ട്രോഫി ഉയർത്തി ​ദ​​ക്ഷിണാഫ്രിക്ക Read More »

അഹമ്മദാബാദ് വിമാന ​ദൂരന്തം; 150 ൽ ഏറെ പേർ മരണപ്പെട്ടെന്ന് സൂചന

ഡൽഹി: ഗുജറാത്ത് അഹമ്മദാബാദിൽ ഇന്നുച്ചയ്ക്ക് എയർ ഇന്ത്യയുടെ യാത്രാവിമാനം തകർന്നു വീണ് നൂറിലേറെപ്പേർ മരിച്ചു. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം. ഒരു ഹോസ്റ്റലിന് മുകളിലേക്കാണ് വിമാനം തകർന്നു വീണത്. അപകടത്തിൽ 150 ഓളം പേർ മരണപ്പെട്ടു എന്നാണ് സൂചന. പത്തനംതിട്ട സ്വദേശി അടക്കം …

അഹമ്മദാബാദ് വിമാന ​ദൂരന്തം; 150 ൽ ഏറെ പേർ മരണപ്പെട്ടെന്ന് സൂചന Read More »

ബോഡി ഷേയ്മിങ് വാവാദത്തിൽ അമേരിക്കയിലെ ‘മല്ലു കഫെ റേഡിയോ’

കൊച്ചി: അമേരിക്കയിലെ ഹ്യൂസ്റ്റണിൽ പ്രവർത്തിക്കുന്ന ‘മല്ലു കേഫേ റേഡിയോ – യു എസ് എ’ ബോഡി ഷേമിങ് നടത്തിയെന്ന് ആരോപണം. ഫ്യൂസ്റ്റത്തിൽ തന്നെയുള്ള പ്രസിദ്ധ മോഡൽ മനോജ് നായരെയാണ് ബോഡി ഷേയ്മിങ്ങിന് വിധേയനാക്കിയത്. രണ്ട് യുവ പ്രതിഭകളെ പരിചയപ്പെടുത്തിയുള്ള എഫ് എം ഷോയിൽ മോഡലിങ്ങിൽ ത​ന്റെ ഡിസൈനർ മനോജ് നായർ ആണ് എന്ന് യുവാവ് പറഞ്ഞപ്പോൾ ‘മല്ലു കഫെ റേഡിയോ’യുടെ സ്ഥാപകയും ആർ ജെ യുമായ ഷിബി റോയാണ് ബോഡി ഷേയ്മിങ് വിവാദത്തിന് കാരണമായ പരാമർശം നടത്തിയത്. …

ബോഡി ഷേയ്മിങ് വാവാദത്തിൽ അമേരിക്കയിലെ ‘മല്ലു കഫെ റേഡിയോ’ Read More »

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്ത് സി പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ്

നിരവധി സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന സി പി ട്രസ്റ്റ് വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ഊന്നൽ നൽകുമെന്നും സാമ്പത്തിക പ്രയാസം മൂലം വിദ്യാഭ്യാസം മുടങ്ങിക്കിടക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ സംരക്ഷണത്തിന് ഊന്നൽ നൽകുമെന്നും സി പി സാലിഹ് പറഞ്ഞു തൃശൂർ: സിപി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2024-2025 അധ്യയന വർഷത്തിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്കും സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കും അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു. ‘നക്ഷത്രത്തിളക്കം’ …

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം ചെയ്ത് സി പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് Read More »

കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ പരിസ്ഥിതി ദിനാചരണം നടത്തി

തൃശൂർ: കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് തൃശൂർ പരിസ്ഥിതി ദിനാചരണത്തി​ന്റെ ഭാഗമായി ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ ‘സർഗ്ഗ’യുടെ ആഭിമുഖ്യത്തിൽ ക്യാമ്പസ്സിൽ വൃക്ഷതൈകൾ നട്ടു. സർവകലാശാല റെജിസ്ട്രാർ ഡോ. ഗോപകുമാർ എസ് ​ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ: മോഹനൻ കുന്നുമ്മൽ വൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് പ്ലാസ്റ്റിക് രഹിത ക്യാമ്പസായി അദേഹം പ്രഖ്യാപിച്ചു. സർവകലാശാല റെജിസ്ട്രാർ ഡോ. ഗോപകുമാർ എസ്, പരീക്ഷ കൺട്രോളർ ഡോ: അനിൽ …

കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ പരിസ്ഥിതി ദിനാചരണം നടത്തി Read More »

ഷൈൻ ടോം ചാക്കോയെയും അമ്മയെയും വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിൽ എത്തിച്ചു

തൃശ്ശൂർ: ഇന്നലെ തമിഴ്നാട് ധർമ്മപുരിയിൽ നടന്ന വാഹനപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെയും അമ്മയെയും വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപകടത്തിൽ തലയിൽ ഗുരുതര പരിക്കേറ്റ ഷൈനിന്റെ പിതാവായ സി പി ചാക്കോ മരണപ്പെട്ടിരുന്നു. ഇന്നലെ രാത്രി 10 മണിക്കായിരുന്നു തൃശ്ശൂരിലെ സൺ ഹോസ്പിറ്റൽ ആൻ്റ് മെഡിക്കൽ റിസർച്ച് സെന്ററിലേക്ക് ഷൈനിനെ മാറ്റിയത്. ഇന്ന് രാവിലെ കേന്ദ്ര സഹമന്ത്രിയും തൃശ്ശൂർ എംപിയുമായ സുരേഷ് ഗോപി ഷൈനിനെ സന്ദർശിച്ചു. പിതാവിൻറെ മൃതദേഹം തൃശ്ശൂരിലെ മറ്റൊരു …

ഷൈൻ ടോം ചാക്കോയെയും അമ്മയെയും വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിൽ എത്തിച്ചു Read More »

18 വർഷത്തെ കാത്തിരിപ്പിന് ശേഷം ബാംഗ്ലൂരുവിന് ഐപിഎൽ കിരീടം

സൂര്യകുമാർ യാദവാണ് ടൂർണമെന്റിലെ താരം അഹമ്മദാബാദ്: 18 വർഷത്തെ കാത്തിരിപ്പിന് ശേഷം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനും അത്രയും വർഷം വർഷം ടീമിൻ്റെ ഭാഗമായ സൂപ്പർതാരം വിരാട് കോഹ്‌ലിക്കും ഒടുവിൽ ഐപിഎൽ കിരീടം. ബുധനാഴ്ച രാത്രി അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പഞ്ചാബ് കിംഗ്സിന് 6 റണ്ണിന് പരാജയപ്പെടുത്തി ബാംഗ്ലൂരു കിരീടമുയർത്തി. രണ്ടാം ക്വാളിഫയറിൽ തകർത്താടിയ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഒരു റണ്ണിനു പുറത്തായതും തൻറെ നാലോവറിൽ 17 റൺ മാത്രം വിട്ടുകൊടുത്ത രണ്ട് ടിക്കറ്റ് …

18 വർഷത്തെ കാത്തിരിപ്പിന് ശേഷം ബാംഗ്ലൂരുവിന് ഐപിഎൽ കിരീടം Read More »

ക്വാളിഫൈയറിൽ ‘അയ്യരുകളി’; പഞ്ചാബ് കിംഗ്സ് ഫൈനലിൽ

നാളെ ആർസിബി -പഞ്ചാബ് ഫൈനൽ അഹമ്മദാബാദ്: ശക്തരായ മുംബൈ ഇന്ത്യൻസിനെ രണ്ടാം ക്വാളിഫയർ മത്സരത്തിൽ അഞ്ചു വിക്കറ്റിന് തകർത്ത് പഞ്ചാബ് കിങ്സ് ഇത്തവണത്തെ ഐപിഎൽ ഫൈനലിൽ പ്രവേശിച്ചു. ലോങ്ങ് ഓണിനും ലോങ്ങ്‌ ഓഫിനു ഡീപ്പ് സ്ക്വയർ ലെഗ്ഗിന് മുകളിലൂടെ അനായാസം തുരുതുര സ്വിക്സറുകൾ പായിച്ച് അതിശയിപ്പിക്കുന്ന ബാറ്റിംഗ് കാഴ്ചവച്ച പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് ടീമി​ന്റെ വിജയശില്പി. എട്ടു സിക്സറുകളും 5 ഫോറുകളും അടക്കം 41 പന്തിൽ 87 ശ്രേയസ് നേടി. പോയിന്റിലൂടെയും സ്ലിപ്പിലൂടെയും ബാറ്റിന്റെ ഫേസ് …

ക്വാളിഫൈയറിൽ ‘അയ്യരുകളി’; പഞ്ചാബ് കിംഗ്സ് ഫൈനലിൽ Read More »

മത്സരിക്കാനൊരുങ്ങി അൻവർ! നിലമ്പൂരിൽ തീപാറും ചതുഷ്കോണ പോരാട്ടം

നാമനിർദ്ദേശപത്രിക ഒരാൾ കൊടുത്താൽ അത് പിൻവലിക്കാനും സമയമുണ്ട് എന്നും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞാൽ മാത്രമേ ആരെല്ലാം മത്സരിക്കുന്നുണ്ട് എന്ന് വ്യക്തമാകൂ എന്നും യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. അതിനുശേഷം അൻവറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തമായി പ്രതികരിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിലെ മുതിർന്ന നേതാവ് മോഹൻ ജോർജ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന് നിലമ്പൂരിൽ എൻഡിഎ സ്ഥാനാർത്ഥിയാകും. മാർത്തോമാ സഭയുടെ സംഘടനകളുടെ സജീവ പ്രവർത്തകനാണ് ജോർജ്. മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ …

മത്സരിക്കാനൊരുങ്ങി അൻവർ! നിലമ്പൂരിൽ തീപാറും ചതുഷ്കോണ പോരാട്ടം Read More »

സ്വരാജ് – ഷൗക്കത്ത് പോരാട്ടം. അൻവർ മത്സരിക്കില്ല യുഡിഎഫുമായി സഹകരിക്കും

മലപ്പുറം: നിലമ്പൂർ നിയമസഭ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ ഡിവൈഎഫ്ഐ സെക്രട്ടറിയുമായ എം സ്വരാജിനെ സിപിഎം പ്രഖ്യാപിച്ചു. നിലമ്പൂർ സ്വദേശി കൂടിയാണ് സ്വാരാജ്‌. മറ്റു പല പ്രാദേശിക നേതാക്കളുടെയും പേരുകൾ ഉയർന്നു വന്നുവെങ്കിലും മൂന്നാം തവണയും പിണറായി സർക്കാരിൻറെ തുടർഭരണം ലക്ഷ്യം വെച്ചുള്ള പ്രചാരണത്തിനായി ഉപതിരഞ്ഞെടുപ്പിൽ സുരാജിനെപ്പോലുള്ള ഒരു നേതാവിനെ ആവശ്യമാണെന്ന് ഇന്ന് തിരുവനന്തപുരത്ത് നടന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ അഭിപ്രായം ഉയരുകയായിരുന്നു. വ്യക്തിപരമായ പോരാട്ടമല്ല, രാഷ്ട്രീയം തന്നെയാകും ചർച്ചയാക്കുക എന്നും …

സ്വരാജ് – ഷൗക്കത്ത് പോരാട്ടം. അൻവർ മത്സരിക്കില്ല യുഡിഎഫുമായി സഹകരിക്കും Read More »

ഗിൽ നായകൻ; പന്ത് ഉപനായകൻ. രണ്ട് പുതുമു​​ഖങ്ങൾ

ഷമി ടീമിലില്ല; സായ് സുദര്‍ശനും അ​ഭിമന്യൂ ഈശ്വറും പുതുതായി ടീമിൽ ദില്ലി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പതിനെട്ടംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇരുപത്തിയഞ്ചുകാരമായ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തിരഞ്ഞെടുത്തു. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനത്തിലൂടെ വിദര്‍ഭയെ ചാമ്പ്യന്മാരാക്കുന്നതില്‍ വലിയ പങ്കുവഹിച്ച മലയാളി താരം കരുണ്‍ നായര്‍ ദേശീയ ടീമില്‍ തിരിച്ചെത്തി. ഐപിഎല്‍ സീസണില്‍ മിന്നും ഫോമിലുള്ള തമിഴ്നാട് താരം സായ് സുദര്‍ശനെയും ടീമില്‍ …

ഗിൽ നായകൻ; പന്ത് ഉപനായകൻ. രണ്ട് പുതുമു​​ഖങ്ങൾ Read More »

ഇനി 17 നദികളിൽ നിന്ന് മണൽ വാരാം; സർക്കാർ അനുമതി ഉടൻ

മണ്ണൽ വാരൽ അനുമതി നൽകുന്നത്ത് 9 വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം: ഒൻപത് വർഷത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും നദികളിൽ നിന്ന് മണൽവാരൽ സംസ്ഥാന റവന്യൂ വകുപ്പ് അനുമതി നൽകി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് (ഐ എൽ ഡി എം) സമർപ്പിച്ച എസ്ഒപിയ്ക്ക് (സറ്റാ​ന്റേഡ് ഓപറേഷൻ പ്രോസിജർ) റവന്യു വകുപ്പ് അംഗീകാരം നൽകി. സാൻഡ് ഓഡിറ്റിംഗിൽ 11 ജില്ലകളിലായി ഒഴുകുന്ന 17 നദികളിൽ നിന്ന് മണൽ വാരാനാണ് ശിപാർശ നൽകിയത്. സാൻഡ് ഓഡിറ്റിൽ 464 …

ഇനി 17 നദികളിൽ നിന്ന് മണൽ വാരാം; സർക്കാർ അനുമതി ഉടൻ Read More »

പോലീസ് തല്ലി വാരിയെല്ല് ഒടിച്ചുവെന്ന് ആരോപണം; അസ്വഭാവിക മരണത്തിന് മാത്രം കേസ്

പത്തനംതിട്ട: ക‍ഞ്ചാവ് ബീ‍ഡി വലിച്ചതിന് പോലീസ് കസ്റ്റഡിയിൽ എടുത്ത് മർദ്ദിച്ചു എന്ന് ആരോപിക്കുന്ന ആൾ കോന്നിയിലെ മാങ്കോസ്റ്റിൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണെത്തിയ സംഭവത്തിന്റെ അന്വേഷണത്തിൽ പത്തനംതിട്ട കോയിപ്രം പോലീസ് പ്രതികൂട്ടിൽ. മരിച്ചയാളുടെ നാലു വാരിയെല്ലുകൾ ഒടിഞ്ഞതും ശരീരത്തുളള ഉരഞ്ഞ പാടുകളും പിൻ ഭാ​ഗത്ത് ചൂരൽ കൊണ്ട് അടിച്ചതി​ന്റെ തെളിവുകളും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. കൊടിയ പോലീസ് മർദനത്തിലേക്ക് അന്വേഷണം നീങ്ങിമ്പോൾ രഹസ്യമാക്കി പോലീസുകാരെ രക്ഷിക്കാനുള്ള നീക്കം നടക്കുന്നുവെന്ന സംശയം ശക്തമാണ്. കഞ്ചാവ് ബീഡി …

പോലീസ് തല്ലി വാരിയെല്ല് ഒടിച്ചുവെന്ന് ആരോപണം; അസ്വഭാവിക മരണത്തിന് മാത്രം കേസ് Read More »

മാല മോഷണ കള്ളപ്പരാതി; ദളിത് യുവതിയെ മാനസികമായി പീ‌‍ഢിപ്പിച്ച പേരൂര്‍ക്കട എസ്ഐയ്ക്ക് സസ്പെൻഷൻ

വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ പോയി കുടിക്കാന്‍ പോലീസുകാരൻ പറഞ്ഞത്…. തിരുവനന്തപുരം: മാലമോഷണത്തിന്റെ പേരില്‍ നൽകിയ കളള പരാതിയിൽ ദലിത് സ്ത്രീയെ മാനസിക പീഡനത്തിനിരയാക്കിയ വിഷയത്തിൽ പേരൂര്‍ക്കട എസ്ഐയ്ക്ക് സസ്പെൻഷൻ. എസ്‌ ഐ പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. ജി ഡി ചാര്‍ജുള്ള പൊലീസുകാരെയും സ്ഥലം മാറ്റും. ബിന്ദു ഡി ജി പി ക്ക് നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടുകയും ആഭ്യന്തര അന്വേഷണം നടത്താന്‍ അസി.കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. …

മാല മോഷണ കള്ളപ്പരാതി; ദളിത് യുവതിയെ മാനസികമായി പീ‌‍ഢിപ്പിച്ച പേരൂര്‍ക്കട എസ്ഐയ്ക്ക് സസ്പെൻഷൻ Read More »

തീപിടുത്തം; ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമായിട്ടില്ല

കോഴിക്കോട്: പുതിയ ബസ്റ്റാൻഡിലെ കടയിൽ തീപിടിത്തം. ബസ് സ്റ്റാൻഡിലെ ഒരു ടെക്സ്റ്റൈൽസിലും തുണി മൊത്ത കച്ചവടം നടത്തുന്ന ​ഗോഡൗണിലുമാണ് തീപിടിത്തമുണ്ടായത്. അ​ഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമം നടത്തുകയാണ്. തീ മറ്റു കടകളിലേക്ക് പടരുകയാണ് എന്നും അത് തടയുവാൻ അ​ഗ്നി രക്ഷാസേന നടപടികൾ എടുക്കണമെന്നു പ്രദേശത്ത് ഒത്തുചേർന്ന നാട്ടുക്കാർ പറഞ്ഞു. ഒന്നര മണിക്കൂർ പരിശ്രമിച്ചിട്ടും തീ നിയന്ത്രണ വിധേയമായിട്ടില്ല. അടുത്തുള്ള കെട്ടിടത്തിലേക്കും ​ഗ്യസ് കുറ്റികളുളള ഹോട്ടലിലേക്കും തീ പടരാൻ സാധ്യതയുണ്ട് എന്നത് ആശങ്ക പടർത്തുകയാണ്. കരിപ്പുരിൽ …

തീപിടുത്തം; ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമായിട്ടില്ല Read More »

തുറന്നടിച്ച് ശാമിലി…. ബാർ അസോസിയേഷനിൽ നിന്നും പിന്തുണ ലഭിക്കില്ല എന്ന് വ്യക്തമായതായി അഭിഭാഷകതുറന്നടിച്ച്തിറന്നടിച്ച് ശാമിലി…. ബാർ അസോസിയേഷനിൽ നിന്നും പിന്തുണ ലഭിക്കില്ല എന്ന് വ്യക്തമായതായി അഭിഭാഷക

ഭൂരിപക്ഷം അഭിഭാഷകരും തനിക്ക എതിരാണ് എന്ന് ബോധ്യമായി എന്ന് ശാമിലി…. തിരുവനന്തപുരം: തനിക്ക് സഹപ്രവർത്തകരിൽ നിന്നും തൻറെ ബാർ അസോസിയേഷനിൽ നിന്നും പിന്തുണ ലഭിക്കില്ല എന്ന് വ്യക്തമായതായി തുറന്നു പറഞ്ഞ് മുതിർന്ന അഭിഭാഷകനായ ബെയ്ലിൻ ദാസ് ക്രൂരമായി മർദ്ദിച്ചു എന്ന കേസിലെ പരാതിക്കാരി ജെ വി ശാമിലി. തിരുവനന്തപുരത്തെ അഭിഭാഷകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് അഭിഭാഷക തുറന്നടിച്ചത്. കാര്യം എന്തെന്ന് പോലും അറിയാതെ അഭിഭാഷകർ പ്രതികരിക്കുന്നു. തനിക്കെതിരെ അഭിഭാഷകർ തന്നെ തെറ്റായ പ്രചരണം ഗ്രൂപ്പിൽ നടത്തുന്നത് എതിർത്തുകൊണ്ടുള്ള …

തുറന്നടിച്ച് ശാമിലി…. ബാർ അസോസിയേഷനിൽ നിന്നും പിന്തുണ ലഭിക്കില്ല എന്ന് വ്യക്തമായതായി അഭിഭാഷകതുറന്നടിച്ച്തിറന്നടിച്ച് ശാമിലി…. ബാർ അസോസിയേഷനിൽ നിന്നും പിന്തുണ ലഭിക്കില്ല എന്ന് വ്യക്തമായതായി അഭിഭാഷക Read More »

ബെയ്‌ലിന്‍ ​ദാസ് റിമാഡിൽ; ജാമ്യാപേക്ഷയിൽ നാളെ വിധി

തിരുവനന്തപുരം: ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസിനെ കോടതി റിമാന്‍ഡില്‍. ഈ മാസം 27 വരെയാണ് വഞ്ചിയൂര്‍ കോടതി ബെയിലിനെ റിമാന്‍ഡ് ചെയ്തത്. ജാമ്യഹര്‍ജിയില്‍ വിശമായ വാദം കേട്ട ശേഷം വിധി പറയാനായി നാളത്തേക്ക് മാറ്റി. ബെയ്‌ലിന്‍ ദാസിനെ പൂജപ്പുര ജയിലിലേക്ക് മാറ്റും. മനഃപൂര്‍വം അഭിഭാഷകയെ മര്‍ദിച്ചിട്ടില്ലെന്നും സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ലെന്നുമാണ് ബെയ്‌ലിന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടികാട്ടിയത്. എന്നാൽ ത​ന്റെ ജൂനിയർ അ​ഭിഭാഷകയായ ശാമിലിയെ മർദ്ദിച്ചിട്ടില്ല എന്ന രീതിയിലാണ് ഇന്ന് പ്രതിയുടെ വക്കിൽ കോടതിയിൽ …

ബെയ്‌ലിന്‍ ​ദാസ് റിമാഡിൽ; ജാമ്യാപേക്ഷയിൽ നാളെ വിധി Read More »