ഇനിയുള്ള ഒന്നരമാസം തൃശൂരിന് ഉത്സവകാലമെന്ന് മന്ത്രി രാജന്‍
തൃശൂര്‍: മെയ് മാസം തീരും വരെ തൃശൂരിന് ആഘോഷത്തിന്റെ ദിനങ്ങളെന്ന് റവന്യൂമന്ത്രി കെ.രാജന്‍. മേഗാപ്രദര്‍ശന വിപണനമേളയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത മാസം പത്തിന് തൃശൂര്‍ പൂരം. 13,14 തീയികളാണ് പട്ടയമേള. 14 മുതല്‍ സംസ്ഥാന റവന്യൂകലോത്സവത്തിന് മുന്നോടിയായി കായിക മത്സരങ്ങള്‍ തുടങ്ങും. 26 മുതല്‍ 29 വരെ നടക്കുന്ന കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മെഗാപ്രദര്‍ശന വിപണന മേള ജനബാഹുല്യത്താല്‍ ശ്രദ്ധേയമായി. ദിവസവും ഉച്ചവരെ പതിനായിരം പേരെങ്കിലും സന്ദര്‍ശനം നടത്തുന്നു. …
ഇനിയുള്ള ഒന്നരമാസം തൃശൂരിന് ഉത്സവകാലമെന്ന് മന്ത്രി രാജന്‍ Read More »