മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പിന്റെ സ്റ്റാളില്‍ സൗജന്യ മണ്ണ് പരിശോധനയും മണ്ണറിവുകളും
തൃശൂര്‍: മണ്ണ് നന്നായാല്‍ കൃഷി നന്നാകുമെന്ന സന്ദേശവുമായി തേക്കിന്‍കാട് മൈതാനത്ത് എന്റെ കേരളം മെഗാ എക്‌സിബിഷനിലെ മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പിന്റെ പവിലിയന്‍. കാര്‍ഷിക സംസ്‌കൃതിയുടെ വീണ്ടെടുപ്പാണ് ലക്ഷ്യം. കേരളത്തിലെ വിവിധ മണ്ണിനങ്ങള്‍ കണ്ടറിയാനുള്ള അപൂര്‍വാവസരമാണ് മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പിന്റെ പവിലിയനില്‍ ഒരുക്കിയിരിക്കുന്നത്.തേക്കിന്‍കാട് മൈതാനത്തെ എന്റെ കേരളം വിപണന, പ്രദര്‍ശനമേളയിലെ സോയില്‍ സര്‍വേ വിഭാഗത്തിന്റെ സ്റ്റാളില്‍ പത്തോളം തരം മണ്ണുകളുടെ സാമ്പിള്‍ പ്രദര്‍ശനത്തിനുണ്ട്. എക്കല്‍ മണ്ണ്, വന മണ്ണ്, കരി മണ്ണ്, കോള്‍ …