തിയേറ്ററുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍? മരയ്ക്കാര്‍ അടക്കം മോഹന്‍ലാലിന്റെ അഞ്ച് ചിത്രങ്ങള്‍ ഒടിടിയിലേക്ക്
തൃശൂര്‍: സംസ്ഥാനത്തെ തിയേറ്ററുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ഒടിടി റിലീസിംഗ് പ്രഖ്യാപിച്ചതോടെയാണിത്. മോഹന്‍ലാലിന്റെ അഞ്ച് ചിത്രങ്ങള്‍ ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചു. മരക്കാറിനു പുറമേ ബ്രോ ഡാഡി, ട്വല്‍ത്ത് മാന്‍, എലോണ്‍ എന്നിവയും പേരിടാത്ത മറ്റൊരു ചിത്രവുമാണ് ഒടിടിയില്‍ റിലീസ് ചെയ്യുക. മരക്കാര്‍ ഒടിടിയില്‍ തന്നെയെന്ന ഔദ്യോഗിക പ്രഖ്യാപനത്തിനു പിന്നാലെയാണ് മോഹന്‍ലാലിന്റെ നാല് സിനിമ കൂടി ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രഖ്യാപിച്ചത്. മരക്കാര്‍ സിനിമയുടെ ഭാഗമായവരെല്ലാം …