Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

തൃശ്ശൂർ നഗരത്തിൽ ഇന്ന് മുതൽ വൻ ട്രാഫിക് പരിഷ്‌കാരങ്ങൾ; പോസ്റ്റ് ഓഫീസിൽ റോഡ് വൺവേ ആക്കി

തൃശൂർ: നഗരത്തിലെ ഗതാഗതം സുഗമമാക്കുന്നതിന്  ട്രാഫിക് റെഗുലേറ്ററി കമ്മിറ്റികൂടി എടുത്ത സുപ്രധാന ഗതാഗത പരിഷ്കാരങ്ങൾ ആണ് നടപ്പാക്കുന്നത് എന്ന് പോലീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഇന്ന് (1-11- 2021) മുതൽ തൃശ്ശൂർ നഗരത്തിൽ വരുന്ന ഗതാഗത പരിഷ്ക്കാരങ്ങൾ. (പോലീസ് പത്രക്കുറിപ്പ് പ്രകാരം)

പഴയ പട്ടാളം റോഡ് ( മാതൃഭൂമി ജംഗ്ഷനിൽ നിന്നും തൃശ്ശൂർ റൗണ്ട് വരെ )രണ്ട് വരി ഗതാഗതം നടപ്പാക്കുന്നു

പോസ്റ്റ്‌ ഓഫിസ്സ് റോഡ്  (എം ഒ റോഡ് മുതൽ ചെട്ടിഅങ്ങാടി വരെ ) വൺവേ ആയിരിക്കും

സ്വാരാജ് റൗണ്ടിൽ നിന്നും ആരംഭിച്ച് മാരാർ റോഡിൽ മണപ്പുറം ജംഗ്ഷൻ വരെ വൺവേ ആയിരിക്കും.

ഇപ്രകാരം ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പാക്കുമ്പോൾ…

 ചെട്ടിയങ്ങാടി ഭാഗത്ത് നിന്നും എം ഒ റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ല.

ചെമ്പോട്ടിൽ ലൈൻ, മന്നാഡിയാർ ലൈൻ എന്നീ റോഡുകളിൽ നിന്നും പോസ്റ്റ്‌ ഓഫീസ് റോഡിലേക്ക് വരുന്ന വാഹനങ്ങൾ പോസ്റ്റ്‌ ഓഫീസ് റോഡിലേക്ക് എത്തി ഇടത്തോട്ട് തിരിയാൻ പാടില്ലാത്തതാണ്

എം ഒ റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ ജയ ബേക്കറി ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് പോസ്റ്റ്‌ ഓഫീസ് റോഡിലേക്ക് പോകാവുന്നതാണ്. അതുപോലെ ജയ ബേക്കറി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തവിട്ടങ്ങാടി വഴി ഹൈറോഡിലേക്കും പോകാവുന്നതാണ് 

ഹൈറോഡ്, തവിട്ടങ്ങാടി ഭാഗത്ത് നിന്നും ജയ ജംഗ്ഷനിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

കൂടാതെ പോസ്റ്റ്‌ ഓഫീസ് റോഡിലുള്ള കണ്ടം ലൈൻ രാമൻചിറ മഠം റോഡ് എന്നീ ഭാഗങ്ങളിൽ നിന്നും പോസ്റ്റ്‌ ഓഫീസ് റോഡിലേക്ക് വരുന്ന വാഹനങ്ങൾ ഇടത്തോട്ട് തിരിഞ്ഞ് ചെട്ടിയങ്ങാടി ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.

മണപ്പുറം ജംഗ്ഷൻ മുതൽ വടക്കോട്ട് മാരാർ റോഡിലൂടെ സ്വരാജ് റൗണ്ടിലേക്ക് വാഹനങ്ങൾ പ്രവേശിക്കാൻ പാടുള്ളതല്ല.

Photo Credit: Newss Kerala

Leave a Comment

Your email address will not be published. Required fields are marked *