Newsskerala

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

പനാജി: ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ അതുല്യ അഭിനയപ്രതിഭ  നാനാ പടേക്കര്‍ (75) അന്തരിച്ചു. ഗോവയിലെ വസതിയില്‍ കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഗോവയിലെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പുലര്‍ച്ചെ 5:20-ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ആശുപത്രിയില്‍ എത്തിച്ചയുടന്‍ ഡോക്ടര്‍മാര്‍ 45 മിനിറ്റോളം തുടര്‍ച്ചയായി സിപിആര്‍ നല്‍കി പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് മണിപ്പാല്‍ ഹോസ്പിറ്റല്‍ അധികൃതര്‍ അറിയിച്ചു. ഹിന്ദി, മറാത്തി സിനിമകളിലൂടെ പതിറ്റാണ്ടുകളോളം പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ അതുല്യ പ്രതിഭയാണ് വിടപറഞ്ഞത്.

Leave a Comment

Your email address will not be published. Required fields are marked *