തൃശൂര്‍: പതിനൊന്ന് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ നിഷ റാഫേലിനെതിരെ പോലീസ് കേസെടുത്തു. ഇരയാക്കപ്പെട്ട കുട്ടിയെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് മെഡിക്കോ-ലീഗല്‍ പരിശോധനയ്ക്ക് വിധേയനാക്കി.
കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടന്നതായി ആശുപത്രിയിലെ മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായതായാണ് വിവരം. തൃശൂര്‍ വെസ്റ്റ് പൊലിസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.പരാതിയില്‍ നിഷ റാഫേലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ആരോപണങ്ങള്‍ വിശദമായി അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തതയാകൂവെന്നും പൊലിസ് അറിയിച്ചു.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷ റാഫേലിനെതിരെ കേസെടുത്തു










