വിഘ്‌നേശ്വരപ്രീതിയുടെ നിറവില്‍വടക്കുന്നാഥനില്‍ ഗജപൂജയും, ആനയൂട്ടും
തൃശൂര്‍: മഴമേഘങ്ങള്‍ മാറി നിന്ന കര്‍ക്കിടകത്തിലെ തെളിഞ്ഞ പുലരിയില്‍ വടക്കുന്നാഥക്ഷേത്രത്തില്‍ വിഘ്‌നേശ്വരപ്രീതിയുടെ നിറവില്‍ ഗജപൂജയും, ആനയൂട്ടും നടത്തി. കുട്ടിക്കൊമ്പന്‍ വാരിയത്ത് ജയരാജിന് വടക്കുന്നാഥക്ഷേത്ര മേല്‍ശാന്തി കൊറ്റമ്പിള്ളി നാരായണന്‍ നമ്പൂതിരി ആദ്യ ഉരുള നല്‍കിയതോടെ ആനയൂട്ടിന് തുടക്കമായി. മന്ത്രിമാരായ കെ.രാജന്‍, കെ.രാധാകൃഷ്ണന്‍, എം.എല്‍.എ.പി.ബാലചന്ദ്രന്‍, മുന്‍മന്ത്രി വി.എസ്.സുനില്‍കുമാര്‍ എന്നിവരും ആനകളെ ഊട്ടി. ഇത്തവണ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പതിനഞ്ച് ആനകളാണ് ആനയൂട്ടിന് എത്തിയത്. നാല് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഗജപൂജയ്ക്ക് തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു. ദേവസ്വം കൊമ്പന്‍ …
വിഘ്‌നേശ്വരപ്രീതിയുടെ നിറവില്‍വടക്കുന്നാഥനില്‍ ഗജപൂജയും, ആനയൂട്ടും Read More »












