Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

Ranjith Kumar

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്: 3 പേര്‍ പിടിയില്‍ 

കൊച്ചി: കൊല്ലം ഓയൂരില്‍ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ 3 പേര്‍ കസ്റ്റഡിയില്‍. ചാത്തന്നൂര്‍ സ്വദേശികളാണ് പിടിയിലായത്. തമിഴ്‌നാട് തെങ്കാശി പുളിയറയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമാണ് പിടിയിലായിരിക്കുന്നത്. സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. കേസുമായി നേരിട്ട് ബന്ധമുള്ള 3 പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്. മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു. പ്രതികള്‍ ഒരു കുടുംബത്തിലുള്ളവരെന്നുമാണ് സൂചന പുറത്തു വന്നിട്ടുള്ളത്. പിടിയിലായ 3 പേരില്‍ ഒരാള്‍ക്ക് കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച …

ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസ്: 3 പേര്‍ പിടിയില്‍  Read More »

കരാറുകാരനെതിരെ കൃഷിമന്ത്രി 

ആലപ്പുഴ : മറ്റപ്പള്ളിയില്‍ കരാറുകാരന്‍ മന: പൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന്്്് കൃഷി മന്ത്രി പി പ്രസാദ്. മണ്ണെടുക്കാനുള്ള കോടതി അനുമതി നിലവിലുണ്ടെന്നും കോടതി വിധി അനുസരിച്ചുള്ള നടപടികളാണ് നടക്കുന്നതെന്നും മന്ത്രി പ്രസാദ് അറിയിച്ചു. കോടതി വിധി നടപ്പാക്കുന്നതിനായി സംരക്ഷണം കൊടുക്കാന്‍ പൊലീസിന് ബാധ്യതയുണ്ട്. കോടതി വിധി ഉള്ളത് കൊണ്ട് കുന്നിടിക്കലിനെതിരെ നിരോധന ഉത്തരവ് ഇറക്കുന്നതിലും നിയമപരമായ പ്രശ്‌നങ്ങളുണ്ട്. കലക്ടറുടെ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്നത്തെ കാര്യത്തില്‍ …

കരാറുകാരനെതിരെ കൃഷിമന്ത്രി  Read More »

കുന്നിടിക്കല്‍ വീണ്ടും തുടങ്ങി, പ്രകടനവുമായി നാട്ടുകാര്‍

മറ്റപ്പള്ളിയില്‍ പ്രതിഷേധം ശക്തം ആലപ്പുഴ: നൂറനാട് മറ്റപ്പള്ളി മലയില്‍ വീണ്ടും മണ്ണെടുക്കാന്‍ കരാറുകാരന്റെ ശ്രമം. രാവിലെ അഞ്ചരയോടെ ജെ.സി.ബികളും ടിപ്പര്‍ ലോറികളുമായി കരാര്‍ കമ്പനിയെത്തി. മണ്ണെടുപ്പ് നടന്നാല്‍ വീണ്ടും സമരം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍. നവംബര്‍ 16-ന് മന്ത്രി പി പ്രസാദിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെ മറികടന്നുകൊണ്ടാണ് നീക്കം. 2008 മുതല്‍ പ്രദേശത്ത് മണ്ണെടുക്കുന്നതിനുള്ള നീക്കം നാട്ടുകാര്‍ എതിര്‍ത്തുവരികയാണ്. ദേശീയ പാത നിര്‍മാണത്തിനായാണു പാലമേല്‍ പഞ്ചായത്തിലെ മറ്റപ്പള്ളിയില്‍ കുന്നിടിച്ചു മണ്ണെടുക്കാന്‍ …

കുന്നിടിക്കല്‍ വീണ്ടും തുടങ്ങി, പ്രകടനവുമായി നാട്ടുകാര്‍ Read More »

പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന്‍ നവകേരള സദസില്‍

മലപ്പുറം: മുസ്ലീം ലീഗ് നേതാവ്  പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന്‍ നവകേരള സദസില്‍ പങ്കെടുക്കാനെത്തി. പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന്‍ ഹസീബ് സഖാഫ് തങ്ങള്‍ തിരൂരിലെ പ്രഭാത യോഗത്തിലാണ്  പങ്കെടുത്തത്. കോണ്‍ഗ്രസ് നേതാവ് സി. മൊയ്തീനും നവകേരള സദസിനെത്തി. തിരുന്നാവായ മുന്‍ ബ്ലോക്ക് പ്രസിഡന്റായ സി. മൊയ്തീനും പ്രഭാത യോഗത്തിലാണ് പങ്കെടുത്തത്. യു.ഡി.എഫ് വിലക്കിനെ മറികടന്നാണ് കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കള്‍ നവ കേരള സദസില്‍ പങ്കെടുക്കാനെത്തുന്നത്.  ലീഗ് സാന്നിധ്യം വലിയ ചര്‍ച്ചയാകുന്നതിനിടെ, നവകേരള സദസ്സ് ഇന്ന് മുതല്‍ …

പാണക്കാട് ഹൈദരലി തങ്ങളുടെ മരുമകന്‍ നവകേരള സദസില്‍ Read More »

നടി തൃഷയ്്‌ക്കെതിരായ വിവാദ പരാമര്‍ശം:മാപ്പ് പറഞ്ഞ് മന്‍സൂര്‍ അലി ഖാന്‍

 ചെന്നൈ: നടി  തൃഷയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതില്‍ പൊലീസിന് മുന്നില്‍ ഖേദപ്രകടനം നടത്തി നടന്‍ മന്‍സൂര്‍ അലി ഖാന്‍. തൗസന്റ് ലൈറ്റ്‌സ് വനിതാ പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കവേയാണ് മന്‍സൂര്‍ അലി ഖാന്‍ ഖേദം പ്രകടിപ്പിച്ചത്. മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു എന്നും നടന്‍ പറഞ്ഞു. ‘ലിയോ’യില്‍ തൃഷയ്‌ക്കൊപ്പം കിടപ്പറ രംഗങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ മന്‍സൂര്‍ അലി ഖാന്റെ പരാമര്‍ശം. മന്‍സൂറിന്റെ വാക്കുകളെ ശക്തമായ രീതിയില്‍ അപലപിക്കുന്നുവെന്നും നടനൊപ്പം …

നടി തൃഷയ്്‌ക്കെതിരായ വിവാദ പരാമര്‍ശം:മാപ്പ് പറഞ്ഞ് മന്‍സൂര്‍ അലി ഖാന്‍ Read More »

യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ.ഡി കേസ്:പ്രതികള്‍ സഞ്ചരിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐ. ഡി കാര്‍ഡ് കേസിലെ പ്രതികള്‍ സഞ്ചരിച്ചത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍. പിടിയിലായപ്പോള്‍ പ്രതികള്‍ രാഹുലിന്റെ കാറിലാണുണ്ടായിരുന്നത്. ഫെനിയും ബിനിലും പിടിയിലായത് കെ.എല്‍- 26 – എല്‍ – 3030 എന്ന നമ്പര്‍ കാറില്‍ നിന്നാണ്. രാഹുല്‍ ബി ആര്‍ എന്ന പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് കാറില്‍ കെ.പി. സി.സി ഓഫീസില്‍ നിന്നിറങ്ങിയ ഇവരെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.വ്യാജ ഐ.ഡികാര്‍ഡ് നിര്‍മാണവുമായി ബന്ധപ്പെട്ട കൂടുതല്‍ …

യൂത്ത് കോണ്‍ഗ്രസ് വ്യാജ ഐ.ഡി കേസ്:പ്രതികള്‍ സഞ്ചരിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ Read More »

മഴക്കെടുതി, രണ്ട് പേരെ കാണാതായി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്നലെ വൈകിട്ട് മുതല്‍ പെയ്യുന്ന ശക്തമായ മഴ പല മേഖലകളിലും തുടരുകയാണ്. ഇന്നും മഴ തുടരും. നാല് അണക്കെട്ടുകള്‍ തുറന്നു. രണ്ട് പേരെ കാണാതായെന്ന്്് മന്ത്രി കെ.രാജന്‍ അറിയിച്ചു. തലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷമാണ്.പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് നിലനില്‍ക്കുകയാണ്. തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തലസ്ഥാനത്ത് ഇന്നലെ വൈകിട്ട് മുതല്‍ പെയ്യുന്ന ശക്തമായ മഴ തുടരുകയാണ്. മുറിഞ്ഞപാലം കോസ്മോ ആശുപത്രിക്ക് എതിര്‍വശം തോട് കരകവിഞ്ഞെഴുകി. കുഴിവയല്‍, കോട്ടറ, ഗൗരീശപട്ടം, …

മഴക്കെടുതി, രണ്ട് പേരെ കാണാതായി Read More »

ഇന്നസെന്റിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി…

കൊച്ചിയില്‍ പൊതുദര്‍ശനത്തിന് വന്‍ജനപ്രവാഹം, വിലാപയാത്ര 12 മണിക്ക് ശേഷം ഇരിങ്ങാലക്കുടയിലേക്ക് പുറപ്പെടും, ഇരിങ്ങാലക്കുടയില്‍ വന്‍ജനക്കൂട്ടം കാത്തുനില്‍ക്കുന്നു അനുശോചിച്ച് പ്രധാനമന്ത്രിയും … കൊച്ചി: ഇന്നലെ വിടവാങ്ങിയ ചിരിയുടെ ചക്രവര്‍ത്തി, ഇതിഹാസതാരം ഇന്നസെന്റിനെ ഒരുനോക്കുകാണാനും, അന്ത്യോപചാരം അര്‍പ്പിക്കാനും കലാ, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയില്‍ നിന്ന് ആയിരങ്ങളെത്തി. 12 മണിവരെയാണ് പൊതുദര്‍ശനമെങ്കിലും സമയം ഇനിയും നീളും. കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് ഇന്നസെന്റിന്റെ ഭൗതികശരീരം പൊതുദര്‍ശനത്തിന് കിടത്തിയിരിക്കുന്നത്. ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ 3 മണിയോടെ ഇന്നസെന്റിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് എത്തിക്കും. ഇരിങ്ങാലക്കുട ടൗണ്‍ഹാളില്‍ ആയിരങ്ങള്‍ …

ഇന്നസെന്റിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി… Read More »

ചിരിയുടെ തമ്പുരാന് വിട…. ഇന്നസെൻറ് ഇനി ഓർമ്മ……

വിടവാങ്ങിയത് അഞ്ച് പതിറ്റാണ്ട് കാലം മലയാള സിനിമയിൽ നിറഞ്ഞുനിന്ന സൂപ്പർസ്റ്റാർ പരിവേഷമുള്ള ഹാസ്യതാരം 700 ഓളം സിനിമകളിൽ വേഷമിട്ടു ദേവാസുരം, രാവണപ്രഭു, വേഷം തുടങ്ങിയ ചിത്രങ്ങളിൽ അവിസ്മരണീയമായ ക്യാരക്ടർ വേഷങ്ങൾ അവതരിപ്പിച്ചു അന്ത്യം 75ാം വയസ്സിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളാൽ എറണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ ഇന്ന് രാത്രി 10.30ന് അന്ത്യം സിനിമയിൽ ആദ്യം എത്തിയത് നിർമ്മാതാവായി രണ്ടുതവണ അർബുദത്തെ അതിജീവിച്ചു. എന്നാൽ നിരവധിതവണ കോവിഡ് ബാധിതനായത് ശ്വാസകോശത്തെ കാര്യമായി ബാധിച്ചു തിരിച്ചുവരവ് അസാധ്യമെന്ന് വിലയിരുത്തിയ മെഡിക്കൽ ബോർഡ് …

ചിരിയുടെ തമ്പുരാന് വിട…. ഇന്നസെൻറ് ഇനി ഓർമ്മ…… Read More »

ചേലക്കര അന്തിമഹാകാളന്‍കാവ്   വേലാഘോഷം: വെടിക്കെട്ടിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധം

നേരത്തെ പോലീസ് ഉദ്യോഗസ്ഥരും, റവന്യൂ വിഭാഗവും പരിശോധന നടത്തി വെടിക്കെട്ടിന് അനുമതി നല്‍കിയിരുന്നു ഉഗ്രസ്‌ഫോടന ശേഷിയുള്ള ഗുണ്ട്, കുഴിമിന്നല്‍ തുടങ്ങിയവ വെടിക്കെട്ടിന് ഒരുക്കിയിരുന്നതായി എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി തൃശൂർ: ചേലക്കര അന്തിമഹാകാളന്‍കാവ് വേലാഘോഷത്തിന്റെ ഭാഗമായുള്ള വെടിക്കെട്ട് നടത്താന്‍ കഴിഞ്ഞില്ല. ഇന്നലെ രാത്രി പതിനായിരങ്ങളാണ് വെടിക്കെട്ട് കാണാന്‍ എത്തിയിരുന്നത്.വെടിക്കെട്ടിന് തൊട്ടുമുന്‍പായിരുന്നു എക്‌സ്‌പ്ലോസീവ് ഉദ്യോഗസ്ഥര്‍  പരിശോധനക്ക് എത്തിയത്. നേരത്തെ പോലീസ് ഉദ്യോഗസ്ഥരും, റവന്യൂ വിഭാഗവും പരിശോധന നടത്തി വെടിക്കെട്ടിന് അനുമതി നല്‍കിയിരുന്നു ഉഗ്രസ്‌ഫോടന ശേഷിയുള്ള ഗുണ്ട്, കുഴിമിന്നല്‍ തുടങ്ങിയവ വെടിക്കെട്ടിന് …

ചേലക്കര അന്തിമഹാകാളന്‍കാവ്   വേലാഘോഷം: വെടിക്കെട്ടിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധം Read More »

തൃപ്പൂണിത്തുറ കസ്റ്റഡി മരണം: നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ വളഞ്ഞു, പോലീസുകാര്‍ മുഖത്തടിച്ചുവെന്ന് ദൃക്‌സാക്ഷി

എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു. . പൊലീസ് മനോഹരന്റെ മുഖത്ത് അടിച്ചു എന്ന് ദൃക്സാക്ഷിയും പറഞ്ഞു. പൊലീസുകാര്‍ക്ക് എതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മനോഹരന് മറ്റ് അസുഖങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നും സഹോദരന്‍ വ്യക്തമാക്കി. കൊച്ചി: അലക്ഷ്യമായി വാഹനമോടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. ഇരുമ്പനം സ്വദേശി മനോഹരനാണ് സ്റ്റേഷനില്‍ കുഴഞ്ഞു വീണ് മരിച്ചത്. 53 വയസായിരുന്നു.ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ …

തൃപ്പൂണിത്തുറ കസ്റ്റഡി മരണം: നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ വളഞ്ഞു, പോലീസുകാര്‍ മുഖത്തടിച്ചുവെന്ന് ദൃക്‌സാക്ഷി Read More »

വികസനത്തിന് അനുകൂലമായ ജനവിധിയെന്ന് പ്രകാശ് ജാവ്‌ദേക്കര്‍.

തൃശൂര്‍ : ത്രിപുര ഉള്‍പ്പെടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയം വികസനത്തിന് അനുകൂലമായ ജനവിധിയെന്ന് ബിജെപി ദേശീയ വക്താവ് പ്രകാശ് ജാവ്‌ദേക്കര്‍.സിപിഎം ഭരണത്തില്‍ വികസനം മുരടിച്ച കേരളത്തിന് ത്രിപുരയിലുണ്ടായ മാറ്റം മാതൃകയാണ്. കോണ്‍ഗ്രസ് തുടര്‍ച്ചയായി അധികാരത്തിലിരുന്ന സംസ്ഥാനങ്ങളില്‍ വന്‍ അഴിമതി നടത്തി.അതുകൊണ്ടാണ് അവരെ ജനം കൈയൊഴിഞ്ഞത്.   തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച്  നഗരത്തില്‍ നടന്ന പ്രകടനത്തില്‍ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ് പി.സുധീര്‍, മേഖലാ പ്രസിഡണ്ട് …

വികസനത്തിന് അനുകൂലമായ ജനവിധിയെന്ന് പ്രകാശ് ജാവ്‌ദേക്കര്‍. Read More »

ഇറ്റ്‌ഫോക്കിനെ പുകഴ്ത്തി സംവിധായകന്‍ പ്രിയനന്ദനന്‍

തൃശൂര്‍: വിവിധ ദേശങ്ങളുടെ സാമൂഹ്യ- രാഷ്ട്രീയാവസ്ഥകളെ വ്യക്തമായി പ്രകടിപ്പിക്കുന്നത് നാടകത്തിലൂടെയാണെന്ന്്് ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍.  രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളെ മറികടന്ന് കലാസൃഷ്ടികള്‍ അവതരിപ്പിക്കുമ്പോള്‍ അവരുടെ പോരാട്ടങ്ങളും പ്രതിഷേധങ്ങളും അറിയാന്‍ കഴിയുമെന്നും പ്രിയനന്ദനന്‍ പറയുന്നു.അന്താരാഷ്ട്ര നാടകോത്സവമായ ഇറ്റ്‌ഫോക്കിലൂടെ ലോകത്തെ കാണുകയും അറിയുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ലോക തിയറ്ററുകളിലെ മാറ്റവും കലയുടെ നവീനത്വം ഇറ്റ്‌ഫോക്കിലൂടെ അറിയുന്നു.  അന്തര്‍ദേശീയ നാടകോത്സവത്തിലേയ്ക്ക് ഗ്രാമീണതയെ കൂടി തിരിച്ച് പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആത്മസമര്‍പ്പണത്തിന്റെ ആഖ്യാനമായി ആവേ മരിയ

തൃശൂര്‍: 2006-ല്‍ മരിച്ച ചിലിയന്‍ നടി മരിയ കാനെപയ്ക്കുള്ള സമര്‍പ്പണമായി അരങ്ങേറിയ നടി ജൂലിയ വാര്‍ലിയുടെ ആവേ മരിയ നാടകാസ്വാദകരുടെ മനം കവര്‍ന്നു. യൂജെനിയോ ബാര്‍ബയാണ് സംവിധായന്‍. മരണത്തിനെ അതിജീവിച്ചുള്ള യഥാര്‍ത്ഥ സ്‌നേഹവും സൗഹൃദവും ആവേ മരിയ കാണിച്ചു.ഒരു നടി മറ്റൊരു നടിയോടുള്ള സ്‌നേഹ പ്രഖ്യാപനം കൂടിയാണ് ഈ നാടകം. കനേപയുടെ  ജീവിതത്തിലെ സന്തോഷങ്ങളും വേദനകളും പ്രണയവും രാഷ്ട്രീയ അടിച്ചമര്‍ത്തലിന്റെയും ഗംഭീരമായ ഒരു അവതരണമാണ്.നാടകത്തില്‍ ഉടനീളം ഒരു തലയോട്ടി കാണിച്ചുകൊണ്ട് മരണത്തിന്റെ സ്ഥിര സാന്നിധ്യം ജീവിതത്തിലുണ്ടെന്ന് കാണിക്കുന്നു.  സംഭാഷണങ്ങളെക്കാള്‍ …

ആത്മസമര്‍പ്പണത്തിന്റെ ആഖ്യാനമായി ആവേ മരിയ Read More »

ഏകാന്തതയുടെ കെണിയായി ഹാഷ്

 കെ ടി മുഹമ്മദ് തിയറ്ററില്‍ അരങ്ങേറിയ ഹാഷ് കാണികളെ രംഗകലയുടെ മറ്റു ചില സങ്കേതങ്ങളിലേയ്ക്ക് ആനയിച്ചു. സംവിധായകന്‍ നാടകത്തെപ്പറ്റി അദ്ദേഹത്തിന്റെ കുറിപ്പില്‍ പറഞ്ഞതു പോലെ ഹാഷ്     ഒരു കെണിയായിരുന്നു. ഏകാന്തതയുടെ കെണി. ആ കെണിയില്‍ തിയറ്റര്‍ ചുറ്റപ്പെട്ടു. സംവിധായകന്‍ ബാഷാര്‍ മുര്‍ക്കൂസ് തിയറ്ററിനെ ഒരു ക്യാന്‍വാസ് ആയി ഉപയോഗിക്കുകയാണ് ഇവിടെ. അഭിനേതാവ് ആ പെയിന്റിംഗിലെ നിറമാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങളുടെ പച്ചയായ കഥപറഞ്ഞ ആക്ടര്‍ മുരളി തിയറ്റേറിലെത്തിയ ജോബ് മഠത്തിലിന്റെ കക്കുകളിയും ശ്രദ്ധേയമായി. ആലപ്പുഴ ജില്ലയില്‍ നടന്ന …

ഏകാന്തതയുടെ കെണിയായി ഹാഷ് Read More »

ഇറ്റ്‌ഫോക്ക് വേദിക്ക് പ്രൗഡിയായിതെരുവരയില്‍ രൂപമെടുത്ത വിശ്വകലാകാരന്‍മാരുടെ ഛായാചിത്രങ്ങള്‍

തൃശൂര്‍: ഇറ്റ്‌ഫോക്കിന് സാരഥ്യമേകുന്ന കേരളസംഗീതനാടക അക്കാദമിയുടെ മുറ്റത്ത് സ്ഥാപിച്ച വിശ്വകലാകാരന്‍മാരുടെ ഛായാചിത്രങ്ങള്‍ നാടകാസ്വാദകരായ ആയിരങ്ങള്‍ക്ക് നവ്യാനുഭവമായി. വിശ്വസാഹിത്യമണ്ഡലത്തിലെ ചക്രവര്‍ത്തിയായ വില്യം ഷേക്‌സ്പിയര്‍ മുതല്‍ കേരളത്തിലെ പ്രശസ്തരായ നാടകകലാകാരന്‍മാര്‍ വരെയുള്ളവരുടെ ചിത്രങ്ങള്‍ ഇറ്റ്‌ഫോക്ക് വേദിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രേംജി, തോപ്പില്‍ഭാസി, ഗിരീഷ് കര്‍ണാട് തുടങ്ങിയ  ഇരുപതോളം മഹത്‌വ്യക്തികളുടെ  ഛായാചിത്രങ്ങളാണ് അക്കാദമിയുടെ മുറ്റത്ത് പ്രൗഡിയുടെ വിളംബമായി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.ഇറ്റ്‌ഫോക്കിനോടനുബന്ധിച്ച് നഗരത്തില്‍ കേരള ലളിതകലാ അക്കാദമിയുടെ നേതൃത്വത്തില്‍ നടത്തിയ തെരുവരയില്‍ പങ്കെടുത്ത കേരളത്തിലെ പ്രഗത്ഭ ചിത്രകാരന്‍മാര്‍ വരച്ച ഛായാചിത്രങ്ങളാണിത്.

WATCH VIDEO….. വിശ്വനാടകോത്സവത്തിന് നാളെ യവനിക താഴും

തൃശൂര്‍: ലോകോത്തര നാടകങ്ങളിലൂടെ സാംസ്‌കാരിക നഗരിയിലെത്തിയ കലാസ്വാദകരെ വിസ്മയിച്ചിച്ച ഇറ്റ്‌ഫോക്കിന് നാളെ സമാപനം. പിന്നിട്ട പത്തുനാളും പൂരങ്ങളുടെ നാട്ടില്‍  കലയുടെ ഉത്സവമായിരുന്നു. നഗരവീഥികളില്‍ വരയുടെ വരപ്രസാദമായി നടത്തിയ തെരുവരയില്‍ പങ്കെടുത്ത പ്രതിഭാധനരായ ചിത്രകലാകാരന്‍മാര്‍ രൂപം നല്‍കിയ ഛായാചിത്രങ്ങളിലൂടെ ഇറ്റ്‌ഫോക്കിന് പ്രൗഡമായ തുടക്കം നല്‍കി. തുടര്‍ന്ന് അരണാട്ടുകര ഡ്രാമ സ്‌കൂളിലും  , മുളങ്കുന്നത്തുകാവ് കിലയിലും ഇറ്റ്‌ഫോക്കിന് വിളംബരമെന്നോണം നാടകങ്ങളും, പരിശീലനക്കളരികളും നടത്തി.കോവിഡ് മഹാമാരി വിതച്ച മഹാമൗനത്തിന്റെ നീണ്ട ഇടവേളക്ക് ശേഷം കേരള സംഗീത അക്കാദമിയുടെ ആതിഥേയത്വത്തില്‍ നടന്ന ഇറ്റ്‌ഫോക്ക്  …

WATCH VIDEO….. വിശ്വനാടകോത്സവത്തിന് നാളെ യവനിക താഴും Read More »

ഫ്ളൈയിംഗ് ചാരിയറ്റ്സ്

ചിന്തയും പ്രവർത്തിയും സൃഷ്ടിക്കുന്ന വിഭ്രാന്തികളാണ് ഫ്ളൈയിംഗ് ചാരിയറ്റ്സ് നാടകത്തിന് ആധാരമെന്ന്  സംവിധായകൻ കുമാരൻ വളവൻ  കെ എ നന്ദജനുമായുള്ള ചർച്ചയിൽ പറഞ്ഞു. അരികുവൽകരിക്കപ്പെടുന്നവർക്ക് ഒറ്റ ശബ്ദമേ കാണൂ എന്നും അദ്ദേഹം പറഞ്ഞു. 

WATCH VIDEO….ഗുരുനാഥന്‍ മട്ടന്നൂരിനെ വന്ദിച്ചും, ഇറ്റ്‌ഫോക്കിന് ആവേശമായുംനടന്‍ ജയറാമിന്റെ സന്ദര്‍ശനം

തൃശൂർ:  കേരള സംഗീതനാടക അക്കാദമി ചെയര്‍മാനും മേള  കുലപതിയും ഗുരുനാഥനുമായ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ അനുഗ്രഹം തേടിയുള്ള നടന്‍ ജയറാമിന്റെ സന്ദര്‍ശനം ഇറ്റ്‌ഫോക്കിനെ ഉണര്‍ത്തി.കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളിയോട് ജയറാം നാടകരംഗത്തെ ഗതകാല ഓര്‍മ്മകള്‍ പങ്കുവെച്ചു. നാടകം കാണാന്‍ കാത്തുനിന്ന ആറാധകരെ  നേരില്‍ കണ്ട താരം  സെല്‍ഫി എടുക്കാനും മറന്നില്ല.. ഇതുപോലെയുള്ള നാടകങ്ങളിലൂടെയാണ് കുട്ടിക്കാലം സമ്പന്നമായിരുന്നതെന്നും മാനവികതയുടെ വീണ്ടെടുപ്പിനാണ് ഇറ്റ്‌ഫോക്ക് ആഹ്വാനം ചെയ്യുന്നതെന്നും ജയറാം പറഞ്ഞു. ജീവിതത്തില്‍ പല അവസരങ്ങളിലും നല്ല ഗുരുക്കന്‍മാരെ ലഭിക്കാന്‍ …

WATCH VIDEO….ഗുരുനാഥന്‍ മട്ടന്നൂരിനെ വന്ദിച്ചും, ഇറ്റ്‌ഫോക്കിന് ആവേശമായുംനടന്‍ ജയറാമിന്റെ സന്ദര്‍ശനം Read More »