Newsskerala

WhatsApp Image 2023-02-26 at 9.49.20 AM (1)
WhatsApp Image 2023-02-26 at 9.49.20 AM

മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ. നേതാവിന് കുത്തേറ്റു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ. നേതാവിന് കുത്തേറ്റു. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്‌മാനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്ന്്് പുലര്‍ച്ചെ ഒരുമണിയോടെ കോളേജിനു സമീപമാണ് സംഭവം. ആക്രമണത്തിനു പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്നാണ് എസ്.എഫ്.ഐ. ആരോപിക്കുന്നത്. മാരകായുധങ്ങളുമായാണ് അക്രമിസംഘം എത്തിയതെന്ന് കോളേജ് ചെയര്‍മാന്‍ തമീം റഹ്‌മാന്‍ പറഞ്ഞു.

അക്രമിസംഘത്തില്‍ ആറുപേര്‍ ക്യാമ്പസിലുള്ളവരും ബാക്കിയുള്ളവര്‍ പുറത്ത് നിന്നുമുള്ളവരുമാണെന്നാണ് വിവരം. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിന് ശേഷം ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ഇതാണ് അക്രമങ്ങളിലേക്ക് കലാശിച്ചതെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അക്രമ സംഭവങ്ങളുണ്ടാകാതിരിക്കാനായി ക്യാമ്പസില്‍ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നാസര്‍ അബ്ദുള്‍ റഹ്‌മാന്റെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. നാടക പരിശീലനത്തിനിടെ കോളേജില്‍ എസ്.എഫ്.ഐ.- ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തിലേക്ക് നയിച്ചത് പരിക്കേറ്റ എസ്.എഫ്.ഐ. നേതാവിനെ ആദ്യം താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെവച്ചും ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയെന്നാണ് അറിയുന്നത്.

കഴിഞ്ഞദിവസം മഹാരാജാസ് കോളേജിലെ അറബിക് വിഭാഗത്തിലെ ഭിന്നശേഷിക്കാരനായ അധ്യാപകനെ വിദ്യാര്‍ഥി മര്‍ദിച്ചിരുന്നു. ഫ്രറ്റേണിറ്റി പ്രവര്‍ത്തകനാണ് അധ്യാപകനെ മര്‍ദിച്ചതെന്നും കോളേജിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ഫ്രറ്റേണിറ്റി-കെ.എസ്.യു. അവിശുദ്ധ സഖ്യം നിരന്തരമായി ആക്രമണങ്ങള്‍ അഴിച്ചുവിടുകയണെന്നും എസ്.എഫ്.ഐ ആരോപിച്ചിരുന്നു. ഇന്നലെ പകല്‍ 12-നായിരുന്നു സംഭവം.

അസി. പ്രൊഫസര്‍ ഡോ. കെ.എം. നിസാമുദ്ദീനെയാണ് അറബിക് മൂന്നാം വര്‍ഷ വിദ്യാര്‍ഥി മുഹമ്മദ് റാഷിദ് ആക്രമിച്ചത്. അറബിക് ഡിപ്പാര്‍ട്ട്മെന്റില്‍ എത്തിയ മുഹമ്മദ് റാഷിദ് അധ്യാപകനോട് വളരെ പ്രകോപനപരമായി സംസാരിക്കുകയായിരുന്നു. സംസാരിക്കാന്‍ താത്പര്യമില്ലെന്നു പറഞ്ഞ് പ്രിന്‍സിപ്പല്‍ റൂമിലേക്ക് പോയ അധ്യാപകനെ കോണിപ്പടിക്കു സമീപം വെച്ച് മുഹമ്മദ് റാഷിദ് വഴിയില്‍ തടഞ്ഞു. അരയില്‍ കരുതിയിരുന്ന കത്തിപോലുള്ള ആയുധത്തിന്റെ പിടികൊണ്ട് അധ്യാപകന്റെ പിറകില്‍ രണ്ടുതവണ ഇടിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. പരിക്കേറ്റ അധ്യാപകനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടു പേര്‍ കസ്റ്റഡിയില്‍

മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ നേതാവിന് കുത്തേറ്റ സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. ബിലാല്‍, അമല്‍ ടോമി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അമല്‍ ടോമി കെ.എസ്.യു മണ്ഡലം പ്രസിഡന്റാണ്.

Leave a Comment

Your email address will not be published. Required fields are marked *